എം.വേണു മുംബൈ
തോൽവി
ദുർഭാഗ്യ കെടുതികൾക്കൊരു ശവക്കച്ച വാങ്ങുവാൻ ഭാഗ്യഷോടതിയൊന്നെടുത്തു ഞാൻ വാറുപൊട്ടിയ പാദുകത്തിന്റെ മെതിയടി മേളമകറ്റുവാൻ തേഞ്ഞു തേഞ്ഞു ദ്വാരം വീണതിൻ സോളിന്റെ (ആത്മാവ്) ദുരിതക്കുഴിയടയ്‌ക്കുവാൻ മൂന്നേരാന്നം വെടിഞ്ഞ പണം മുടക്കി മൂന്നക്കക്കുറി ഷോടതിയൊന്നെടുത്തു ഞാൻ ഉത്സവപ്പറമ്പിലെ കറക്കിക്കുത്തിലും (ആന, മയിൽ, ഒട്ടകം, വയ് രാജാ വയ്) എഴുത്തു പരീക്ഷകളുടെ ചൂളമേടകളിലും ഇന്റർവ്യൂ പ്രഹസനങ്ങളിലും ഷണ്ഡന്മാർക്കൊടിക്കാവുന്ന ത്രയമ്പകം വില്ലിന്റെ സ്വയംവര പന്തലിലും പ്രണയവസന്തങ്ങളുടെ മാമ്പൂക്കൾ കൊഴിഞ്ഞ അന്തിവെയിൽ ...
ലാപ്‌ടോപ്പിലെ മധുവിധു
പ്രോഗ്രാം ഡീബഗ് ചെയ്യുവാൻ ബോസിന്റെ ആജ്ഞ... അതിനാൽ ലാപ്‌ടോപ്പുമായി അവൻ മണിയറ പൂകി. സഹവർത്തിയായ വധു, ഒന്നാം കോൾസെന്റർ ഷിഫ്‌റ്റിനായി കോട്ടുവായിട്ടുറങ്ങി. വിയർപ്പിന്റേയും ഓദ്‌കൊളോഞ്ജിന്റേയും ആവി എയർകണ്ടീഷണർ ഒപ്പിയെടുത്തു ലാപ്‌ടോപ്പിൽ കമ്പനി ഇമെയിൽ സന്ദേശങ്ങൾ മിന്നിമറഞ്ഞു. നാളെ ബാംഗ്ലൂർ, മറ്റന്നാൾ വിശാഖപട്ടണം ടൂർപ്ലാനുകൾ, സെവ് ചെയ്തു, പ്രിന്റ് എടുത്തു യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി... പിറ്റേന്ന് ബീജബാങ്കിൽ നിക്ഷേപം നടത്തി വധുവിനുവേണ്ടി ഫെർട്ടിലിറ്റി ക്ലിനിക്കിൽ അപ്പോയന്റ്‌മെന്റ് വാങ്ങി ...
പുനർജ്ജനി
ജനിത ഘടകങ്ങളെ! എന്റെ ജന്മാന്തര രഹസ്യങ്ങളെക്കുറിച്ച്, നിയതങ്ങളായ രേഖകളെക്കുറിച്ച്, അതിന്റെ വക്രതയെക്കുറിച്ച്, എന്നോട് പറയുക ഞാൻ ആരാണെന്ന്, ഞാൻ എന്താണെന്ന്, എന്നെ മനസ്സിലാക്കി തരിക. ജന്മം കൊണ്ട് അപഹാസ്യമായ എന്റെ വികലാംഗത എന്താണെന്ന്, എന്നോട് പറയുക ഡി എൻ എ എന്ന രാസഘടനയുടെ അനുസ്യൂതമായ ചങ്ങലകളിൽ നീ കോറിയിട്ട ലിഖിതങ്ങൾ, എന്നെ ഞാനാക്കുന്ന സാമുദ്രികതൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരിക കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത ചക്ഷുഹീനരുടെ ലോകത്തു നിന്നും എന്നെ എന്റെ ലോകത്തേയ്‌ക്ക് മടക്കി അയക്കുക. ...