എം.വി. പ്രസാദ്
വട്ടിപ്പുറത്തു ചൊവ്വ
പണ്ട് ചെറുവട്ടി എന്നുപറയുന്ന സാധനം ചെറുമസ്‌ത്രീകളുടെ കൈവശമുണ്ടായിരുന്നു. കളള് കുടിക്കുമ്പോൾ, കഞ്ഞി കുടിക്കുമ്പോൾ വട്ടിപ്പുറത്തു ചൊവ്വാ എന്നു പറഞ്ഞ് ഈ വട്ടി പിന്നിലേക്കു വയ്‌ക്കുന്നു. വിശ്വാസത്തോടെ ഉപയോഗിച്ചിരുന്നതാണ് ചെറുവട്ടി. അതിൽ രണ്ടുമൂന്നു കളളിയുണ്ടായിരിക്കും. മുറുക്കാനും പൈസയും വയ്‌ക്കാൻ പറ്റും. ദേവീടെ സാന്നിദ്ധ്യവുമുണ്ടാകും. ഉത്തമകർമ്മത്തിന് ഒടതമ്പുരാനേ ഈശ്വരാ, സൃഷ്‌ടിച്ച ബ്രഹ്‌മാവേ സാക്ഷാൽ ഈശ്വരാ തമ്പുരാന്റമ്മേ ഈശ്വരാ കാത്തുരക്ഷിക്കണേ എന്നും മദ്ധ്യമകർമ്മങ്ങൾക്ക് എഴുപതിരണ്ടു മലവാരം ...