എം. ശശികുമാർ
പക്ഷിക്കൂടുകളുടെ വാസ്‌തുവിദ്യ
വലിയ പരിഷ്‌കാരിയല്ലാത്ത നാട്ടിൻപുറത്തെ ഒരമ്മ, തന്റെ കുഞ്ഞിന്, ജനിച്ച് ഏകദേശം മൂന്നാംമാസത്തിൽ ‘കുറുക്കിയതു’ കൊടുക്കുമ്പോൾ കാണിച്ചും, പറഞ്ഞും, കേൾപ്പിച്ചും കൊടുക്കുന്ന ഒരു ജീവി (ഏകജീവി എന്നുതന്നെ പറയാം) കാക്കയാണ്. ശൈശവത്തിലെ പ്രകൃതിപഠനത്തിന്റെ ആദ്യപാഠം. കാക്ക കറമ്പനാണ്, കുറുമ്പനും വികൃതിയുമാണ്, സൂത്രശാലിയാണ്, മോഷ്‌ടാവാണ്, ശല്യക്കാരനും തട്ടിപ്പറിക്കാരനുമാണ്, ബുദ്ധിശാലിയാണ്. കുയിലിനോടടുക്കുമ്പോൾ മണ്ടിയും. സ്വന്തം വീടു പണിയുന്നതിൽ സൗന്ദര്യബോധം തൊട്ടുതെറിച്ചിട്ടില്ല. ...