എം.രാജീവ്‌കുമാർ
ഹൃദയമൊബൈൽ
കമ്പിയില്ലാക്കമ്പി വന്ന് എന്റെമേൽ സ്‌പർശിക്കുമ്പോൾ നീണ്ടൊരു മണിയൊച്ച ഞാൻ കേൾക്കുന്നു. വിഭജനകാലം നിനക്ക് ഓർമ്മയില്ലേ? നൂറ്റാണ്ടു കഴിഞ്ഞെത്തുന്ന സന്ദേശങ്ങളിലെ കിതപ്പ്. നീ എന്റെ ഹൃദയത്തിൽ ചെവിയോർക്കുക. എത്രവേഗമാണ് നമ്മുടെ ഹൃദയസ്ഥാനങ്ങളിൽ മൊബൈലുകൾ സ്‌പന്ദിക്കുന്നത്. ഈ കോൾ റദ്ദാക്കണമോ എന്നു മാത്രമേ ഞാൻ ചിന്തിക്കുന്നുളളൂ. സ്വീകരിക്കാൻ എനിക്കുവയ്യ! Generated from archived content: story4_aug13_05.html Author: m_rajivkumar
മാംസശരീരികൾ
രാത്രിയുടെ അന്ത്യയാമത്തിൽ കവിത പാടിക്കൊണ്ട് ഒരാൾ പ്രവേശിക്കുകയാണ്. അപരനാകട്ടെ പല്ലിയായി ടി.വിയ്‌ക്കു മുകളിലൂടെ പ്രത്യക്ഷനായി. കവിയും പല്ലിയും തമ്മിലുളള സംഭാഷണമാണ് ഇനി പ്രേക്ഷകർക്കു മുൻപിൽ ഞങ്ങൾ വിളമ്പുന്നത്. പല്ലിഃ “നീ കവിയാണെങ്കിൽ മാംസള ശരീരനാണു ഞാൻ.” കവിഃ “നിന്റെ മാംസം ശരീരത്തിലാണെങ്കിൽ എന്റെ മാംസം കവിതയിലാണ്.” “കവിതയും മാംസവും. എങ്കിൽ നീ നോക്കിക്കോ” എന്നു പറഞ്ഞുകൊണ്ട് പല്ലി വാൽമുറിച്ച് ടി.വിയിലേക്കു കടന്നു. കവിയുടെ കടലാസിൽ അതാ ഒരു ഗൗളിവാൽ. കവിയുടെ മാംസാക്ഷരം! ...
അംഗുലിംഗം
ഞാൻ വരുന്നേരം നീ എന്താണു ആലോചിച്ചു കൊണ്ടിരിക്കുന്നത്? അപ്പോഴാണു പുസ്‌തകത്താളിൽ വെച്ചിരുന്ന ഒരു മയിൽപ്പീലി താഴേക്കുവീണതും നീലിമ അതെടുക്കാനായ് കുനിഞ്ഞപ്പോൾ മോതിരവിരൽ അവളുടെ കവിളിൽ സ്‌പർശിച്ചതും. ഇതെത്രാമത്തെ മോതിരമാണെന്നു നീലിമ ആലോചിച്ചു. ഒന്ന്.....രണ്ട്..... മൂന്ന്.... ആ ഫെമിനിസ്‌റ്റ് ലേഖനത്തിലെ മയിൽപ്പീലി എന്തുചെയ്യേണ്ടൂ എന്നറിയാതെ നീലിമ തളളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ തെരുപ്പിടിപ്പിക്കവെ, ജാലകത്തിലൂടെ ഒരു ഓടക്കുഴൽ വന്നതും, പീലി ചൂടിയ വിരലുകളിൽ മുകർന്നതും, ചൂണ്ടാണിയിൽ ഒരു മോതിരമായി...