എം.ആർ. ബിന്ദു
മുളയും പുളിയും
മുളനെല്ല് മുൻകാലങ്ങളിൽ അരിക്ക് ക്ഷാമം നേരിട്ടപ്പോൾ സാധാരണക്കാർ കൂടുതലും ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ് മുളയരി. മുള കട്ടയിടുക എന്നാണ് മുള പൂക്കുന്നതിനെ പറയുന്നത്. മുള പൂക്കുമ്പോഴാണ് മുളനെല്ല് ഉണ്ടാകുന്നത്. മുള പൂക്കുന്നത് ദോഷമായിട്ടാണ് പണ്ടുളളവർ കണക്കാക്കിയിരുന്നത്. മുള പൂക്കുന്നതുകൊണ്ടാണ് വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നത് എന്നും വിശ്വസിച്ചിരുന്നു. മൂപ്പ് എത്തുമ്പോഴാണ് മുള പൂക്കുന്നത് എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. ഇലകൾ കൊഴിഞ്ഞ് കുലകുലയായിട്ടാണ് മുളപൂക്കു...