എം. പുഷ്‌പാംഗദൻ
റിട്ടേൺ സല്യൂട്ട്
ശ്രീ. സി.പി. കൃഷ്‌ണകുമാറിന്റെ, അടുത്ത കാലത്തു പ്രകാശനം ചെയ്‌ത, ‘സല്യൂട്ട്’ എന്ന കഥാസമാഹാരത്തിലെ പ്രത്യക്ഷ ദർശനങ്ങളും ഒരു സാധാരണ വായനക്കാരന്റെ രണ്ടാം വായനയിലുണരുന്ന ഉപദർശനങ്ങളും നിരീക്ഷണങ്ങളും ആണീ കുറിപ്പുകൾ. ഈ സമാഹാരത്തിലെ കഥകളുടെ കേന്ദ്രപ്രമേയങ്ങൾ ഏതാണ്ടെല്ലാം വളരെ കാലിക പ്രസക്‌തിയുള്ളവയാണ്. സമൂഹത്തിലെ ഒറ്റപ്പെട്ട മനുഷ്യന്റെ വൃഥകളാണ് ഏറിയ പങ്കും. അസ്‌തിത്വവാദപരമെന്ന് തിർച്ചയായും വിശേഷിപ്പിക്കാവുന്നവ. മനുഷ്യ ബന്ധങ്ങളേക്കാൾ സാമൂഹിക സ്‌ഥിതവ്യവസ്‌ഥകളെയാണ് കഥകളിൽ പ്രധാന പ്രമേയങ്ങളാക്കിയിരിക...