Home Authors Posts by എം മനോജ്കുമാര്‍

എം മനോജ്കുമാര്‍

14 POSTS 0 COMMENTS
manoj bhavan kuzhimachicadu p o kundara kollam mob - 9744592258

അന്യഗ്രഹ മനുഷ്യര്‍

            വിശാലമായി കിടക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെ കെ.എസ്‌. ആര്‍.ടി സി ബസ് പതുക്കെ ഓടിക്കൊണ്ടിരുന്നു. അപ്പോള്‍ ആ ബസില്‍ ഡ്രൈവറെയും കണ്ടക്ടറെയും, കൂടാതെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വര്‍ക്കിച്ചനും, വര്‍ക്കിച്ചന്റെ ജമുനപ്യാരി ആടും. ബസിന്‍റെ അകത്തേക്ക് ഒരു തണുത്ത കാറ്റ് കയറി വന്നു. കാറ്റിന്റെ സ്പര്‍ശനം അറിഞ്ഞപ്പോള്‍ അതുവരെ മിണ്ടാതെ കിടന്നിരുന്ന ജമുനപ്യാരി ''മേ.......'' എന്ന് നീട്ടി കരഞ്ഞു. സമയം അപ്പോള്‍ വൈകുന്നേരം എട്ടുമണി ആവാ...

സ്വപ്നാടകന്‍

              ബസ് മണർകാട് കവലയിൽ എത്തുമ്പോൾ സമയം വൈകുന്നേരം ഏഴ് മണി കഴിഞ്ഞിരുന്നു. കുറച്ചു കൂടി നേരത്തെ വരേണ്ടുന്ന ബസ്‌ ആണ്‌. ഇന്നു ഒരു ജാഥയുടെ മുന്നിൽ അകപ്പെട്ടു പോയി. അതാണ്‌ ഇത്രയും വൈകാൻ കാരണം. കാലുകൾ നീട്ടി വച്ച്‌ കഴിയുന്നത്ര വേഗത്തിൽ ഉണ്ണി നടന്നു. അവന്റെ ശരീരത്തിനു നല്ല ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു. റൂമിൽ എത്തിയാലുടൻ ഭക്ഷണം കഴിച്ചു കുളിച്ചു കിടന്നുറങ്ങണം എന്നവൻ കരുതി. അല്ലെങ്കിലും വീട്ടില്‍ നിന്നും വരുന്ന ദിവസങ്...

ഉത്തരാഖണ്ഡിലൂടെ -ഭാഗം 4

  വൈകുന്നേരം അഞ്ചു മണി ആയതോടെ ഞങ്ങള്‍ ഋഷികേശ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നു. ചെറിയ ഒരു ബസ് സ്റ്റാന്‍ഡ്. ഭിത്തികളില്‍ ബാദരിനാഥ്‌, കേദര്‍നാഥ്‌ തുടങ്ങീയ ക്ഷേത്രങ്ങളിലേക്ക് പോകാനുള്ള ടൂര്‍ പാക്കേജുകള്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ തനി ലോക്കല്‍ സെറ്റപ്പില്‍ ഉള്ള ഒരു മുറിയിലേക്ക് പോയി. ദിവസ വാടക 150 രൂപ മാത്രം. മുറി തുറന്നപ്പോള്‍ പറന്നു കളിച്ച പാറ്റകളെ ഞങ്ങള്‍ക്ക് മനസിലാകാത്ത ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട് റൂം ബോയി പയ്യന്‍ തല്ലി കൊന്നു.. "പുണ്യഭൂമിയിലും കൊലപാതകമോ."അവ...

ഉത്തരാഖണ്ഡിലൂടെ (ഭാഗം-2

(തിളങ്ങുന്ന ഗുഹയുടെ രഹസ്യം തേടി) ട്രെയിന്‍ നീണ്ട തുരങ്കത്തില്‍ കൂടി പൊയ്‌ക്കൊണ്ടിരിക്കവേ റസ്കിന്‍ ബോണ്ടിന്റെ പഴയൊരു കഥ ഓര്‍മ്മ വന്നു. ഇത് പോലെ കാടിന്റെ നടുവില്‍ ഉള്ള ഒരു റെയില്‍വേ സ്‌റ്റേഷന്റെയും അവിടുത്തെ ഒരു ജീവനക്കാരന്റെയും കഥ ആണ്. വീടും കൂടും ഒന്നും ഇല്ലാത്ത അയാള്‍ക്ക് കൂട്ടായി അനാഥനായ ഒരു ബാലന്‍ കൂടി വന്നു ചേരുന്നു. കിടക്കാന്‍ ഒരിടം ഇല്ലാത്തതിനാല്‍ അവന്‍ കിടന്നുറങ്ങുന്നത് ആ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ആണ്. ചില രാത്രികളില്‍ അവരെ തേടി വ്യത്യസ്തനായ ഒരു അതിഥി കൂടി വരുന്നു. ഭീമാകാര...

ഉത്തരാഖണ്ഡിലൂടെ – ഭാഗം 1

എന്താണ് കാരണം എന്നറിയില്ല. ഉത്തരേന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം ഗംഗ നദിയുടേത് ആണ്. കുറെക്കാലം ഉത്തര്‍പ്രദേശില്‍ ആയിരുന്ന അച്ഛന്‍ പറഞ്ഞു തന്ന മിക്ക വിവരണങ്ങളിലും ഗംഗ ഒരു കഥാപാത്രം ആയിരുന്നു. അത് കൊണ്ടായിരിക്കാം മനസ്സില്‍ ഗംഗാ നദി അങ്ങനെ പതിഞ്ഞു കിടക്കുന്നത്. കല്ലടയാറും അതിന്റെ അക്കരെ ഇക്കരെ പോകുന്ന കടത്തു വള്ളങ്ങളും കണ്ടു അത്ഭുതപ്പെട്ട ബാല്യത്തിലെ ദിവാസ്വപ്നങ്ങളില്‍ കപ്പലുകള്‍ വരെ അനായാസം സഞ്ചരിക്കുന്ന ഗംഗാ നദി അങ്ങനെ ഒരു അത്ഭുത സാന്നിധ്യമായി മാറി. അത് കൊണ്ട്...

ചരിത്രവും ചില ശകുനങ്ങളും

2018 ഡിസംബര്‍ 2.. ശബരിമല ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ സ്ത്രീപ്രവേശനം ഔദ്യോഗികമായി രേഖപ്പെടുത്തിയ ദിവസം. അന്ന് രാവിലെ പത്തു മണിക്ക് വീടിന്റെ കിഴക്കേ തൊടിയില്‍ തെങ്ങിന്റെ തടം എടുത്തു കൊണ്ട് നില്‍ക്കെ കൂന്താലി എന്തോ ലോഹത്തില്‍ ചെന്ന് തട്ടുന്ന ഒരു ഒച്ച പവിത്രന്‍ കേട്ടു. ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകനാണ് പവിത്രന്‍. സമയം കിട്ടുമ്പോഴേക്കെ വീട്ടിലെ തൊടിയില്‍ കൊത്തുകയും, കിളക്കുകയുമൊക്കെ ചെയ്യാറുണ്ട്. താഴത്തെ മണ്ണ് നന്നായി നീക്കി ആ ശബ്ദത്തിന്റെ ഹേതുവിനെ പുറത്തെടുത്തു. അതൊരു പകുതി മ...

നാട്ടുവഴിയിലെ ആല്‍മരം

കഴിഞ്ഞ ആഴ്ച ഒരു കൂട്ടുകാരന്‍ വഴി കുറച്ചു ചിത്രങ്ങള്‍ എന്റെ കയ്യില്‍ എത്തി ചേര്‍ന്നു. അവന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ കൊണ്ട് വന്നതായിരുന്നു. ആകെ ആറ് ചിത്രങ്ങള്‍. അഞ്ചു ചിത്രങ്ങളും ശ്രീബുദ്ധന്‍ എന്ന കേന്ദ്രപ്രമേയത്തെ ആസ്പദമാക്കി വരച്ചവ. പക്ഷെ ആറാമത്തെ ചിത്രത്തില്‍ മാത്രം ബുദ്ധന്‍ ഉണ്ടായിരുന്നില്ല. ഒരു ആല്‍മരത്തിന്റെ ചിത്രം. നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരം. ആലിന് ചുറ്റും വൃത്താകൃതിയില്‍ വിശാലമായ ഇരിക്കാനുള്ള തറ. കുറെ ആളുകള്‍ ചിരിച്ചു ...

ആര്‍ യു എ വിര്‍ജിന്‍

അവന്റെ പരുക്കന്‍ കൈ വിരലുകള്‍ എന്റെ നഗ്നമായ കൈകളില്‍ സ്‌പര്‍ശിച്ചപ്പോള്‍ മരുഭൂമിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വൃക്ഷം ഒരു മിന്നലില്‍ പ്രകമ്പനം കൊള്ളുന്നത് പോലെ ഞാന്‍ ഒന്ന് വിറച്ചു. ശേഷം അവന്റെ നനഞ്ഞ ചുണ്ടുകള്‍ എന്റെ പിന്‍ കഴുത്തില്‍ അമര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും വിറ കൊള്ളുകയും എന്റെ ഉള്ളില്‍ ഒരായിരം പൂക്കള്‍ ഒരുമിച്ച് വിരിയുകയും ചെയ്തു. കാടിന്റെ ഏകാന്തതയുടെ നടുവിലായിരുന്നു ഞങ്ങള്‍. ഒരു ട്രീ ഹട്ടില്‍ .ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാനും അവനും. അവന്‍ എന്ന് പറയുമ്പോള്‍ ഒരേ പ്രായം എന്ന് തെറ്റിദ്...

വേലുത്തമ്പിദളവ

കഴിഞ്ഞ ആഴ്ച ഒരു ദിവസം കോട്ടയത്തെ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. ട്രെയിന്‍ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു. ഇനി എട്ടരയുടെ പാലക്കാട് പുനലൂര്‍ പാലരുവി തന്നെ ശരണം. പാലരുവി വന്നപ്പോള്‍ ഒന്‍പതു മണി ആയി. ബോഗികള്‍ മിക്കവാറും കാലി ആയിരുന്നു. ആളൊഴിഞ്ഞ ഒരു ബോഗിയില്‍ കയറി ബാഗ് തലയിണ ആക്കി ഉറക്കം തുടങ്ങി. തിരുവല്ല ആയപ്പോള്‍ പഞ്ഞിക്കെട്ടു പോലെ നരച്ച തലമുടിയുള്ള , ഫ്രഞ്ച് താടി വച്ച ഒരു മനുഷ്യന്‍ ഒരു പട്ടിയെയും കൊണ്ട് എനിക്ക് എതിരെ ഉള്ള സീറ്റില്‍ വന്നിരിപ്പായി. രണ...

നരഭോജികള്‍

ഞാന്‍ നിലക്കണ്ണാടിക്കു മുന്നില്‍ നില്ക്കുകകയായിരുന്നു. കൈ മുട്ടില്‍ നിന്നും നല്ല വേദന വരുന്നുണ്ടായിരുന്നു. അവിടെ സ്വല്പം ചതഞ്ഞിരിക്കുന്നു. മരത്തില്‍ ചെന്നിടിച്ചപ്പോള്‍ പറ്റിയതാവണം. സ്വല്പം പഞ്ഞിയെടുത്തു രക്തം നിഴലിച്ചയിടത്തേക്ക് ചേര്‍ത്തു വച്ചു. ഒരു നീറ്റല്‍ പടര്ന്നു കയറി. ഒന്ന് രണ്ടിടത്ത് കൂടി മുറിഞ്ഞിട്ടുണ്ട്‌. അവിടെയും പഞ്ഞി വച്ചമര്ത്തി. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പതുങ്ങി വരുന്ന ഒരു രാക്ഷസനെ പോലെ ഇരുട്ട് കായലിനു മുകളിലേക്ക് ഇഴഞ്ഞു കയറുന്നു. പെരുമണ്‍ പാലത്തിനു മുകളില്‍ കൂടി മാവേലി...

തീർച്ചയായും വായിക്കുക