ഡോ. എം. ലീലാവതി
ദുരന്തജ്വാലയും ആനന്ദദീപ്‌തിയും
ശ്രീമഹാഭാരതത്തിൽ ഉദ്യോഗപർവത്തിലാണ് മാധവീചരിതം നാരദൻ ദുര്യോധനനോട് പറയുന്നത്. ഗാലവൻ എന്ന വിശ്വാമിത്ര ശിഷ്യന്റെ നിർബന്ധബുദ്ധിമൂലം ഉണ്ടായ അനർത്ഥങ്ങൾ വിവരിച്ച് ദുര്യോധനന്റെ ശാഠ്യത്തിനറുതിവരുത്താനായിട്ടാണ് ആ കഥ പറയുന്നതും. കഷ്‌ടപ്പാടുണ്ടായതാകട്ടെ, യയാതിപുത്രിയായ മാധവിക്കുമാത്രം. മറ്റെല്ലാവർക്കും നേട്ടങ്ങളാണ്. അയോധ്യാധിപനായ ഹര്യശ്വനും കാശിരാജവായ ദിവോദാസനും ഭോജപുരി വാണിരുന്ന ഉശീരരണും ഗാലവന്റെ ഗുരുവായ വിശ്വാമിത്രനും. വസുമനസ്സ്, പ്രതർദനൻ, ശിബി, അഷ്‌ടകൻ എന്ന പേരുകളോടുകൂടിയ (യഥാക്രമം) വിശിഷ്‌ടപ...
വൈരുദ്ധ്യങ്ങളുടെ ചാരുത
നിലംവെട്ടിയുണ്ടാക്കി ഇരുവശത്തും കല്ലുപടുത്ത് സിമന്റിട്ട് രൂപപ്പെടുത്തിയ ഒരു കനാലിലൂടെ കൃഷിയിടങ്ങളിലേക്കെത്തിക്കുന്ന വെള്ളത്തിന്റെ ഒഴുക്കു നോക്കിയിരുന്ന് അതിൽ നിന്നൊരു കവിതയ്‌ക്കുള്ള ഊർജ്ജം ചോർത്തിയെടുക്കാമെന്ന് ആർക്കും തോന്നാറില്ല. പ്രയോജനം മുൻനിർത്തിയുണ്ടാക്കിയ ആ വെള്ളത്തോട് പാമ്പു പൊഴിച്ച പടം പോലെയുള്ള ഒരു തോടു മാത്രമാണ്. അതിൽ ചൈതന്യമില്ല; ഊർജ്ജമില്ല; കവിതയില്ല. പരിസരങ്ങളിൽ പാർക്കുന്നവർക്ക് തുണികളലക്കുന്നതിനായി ഒരു കല്ലു സ്ഥാപിക്കാനും പാത്രം കഴുകാനും ആരും കാണാത്ത നേരങ്ങളിലൊന്നു മുങ്ങി...