Home Authors Posts by എം.കൃഷ്‌ണദാസ്‌

എം.കൃഷ്‌ണദാസ്‌

0 POSTS 0 COMMENTS

ദ്വിമുഖം

മകൻ അച്ഛമ്മയെ കാണാൻ വാശിതുടങ്ങിയിട്ട്‌ കുറച്ചായി. പണിത്തിരക്കു നിമിത്തം മകനെ കൊണ്ടുപോകാൻ സാധിക്കാറില്ല. ഓഫീസിൽ നിന്നും വൈകി എത്താറുളള രമയോട്‌ അതു പറയാനും പറ്റില്ല. ഒരു ഒഴിവുദിവസം വീണുകിട്ടിയപ്പോൾ ആദ്യം ഓർത്തത്‌ വേണുവിന്റെ ആശയാണ്‌. വീട്ടുപടിക്കലെത്തുന്നതിനു മുൻപുതന്നെ അവൻ അച്ഛമ്മയെ വിളിതുടങ്ങി. “ഓ...ങ്ങള്‌ ഇങ്ങോട്ടുളള വഴി മറന്നിട്ടില്ലല്ലേ” അമ്മ പായ്യാര സഞ്ചിയുടെ കെട്ടഴിച്ചു. “ഒഴിവില്ലാഞ്ഞിട്ടാണമ്മേ...” അയാൾ സൗമ്യ സ്വരത്തിൽ മറുപടി പറഞ്ഞു. “ന്നെ....അങ്ങ്‌ട്‌ എടുക്ക്‌മ്പോ...ങ്ങക്ക്‌ ഒഴി...

പരിചയക്കാരൻ

എവിടെവച്ചാണ്‌ കണ്ടത്‌. മുതലാളി പിശുക്കി പിശുക്കി തരുമ്പോഴോ, കാർഡിനകത്തുവച്ച്‌ റേഷൻ കടക്കാരൻ മുന്നിലേക്ക്‌ വെച്ചുകൊടുക്കുമ്പോഴോ, മെഡിക്കൽ സ്‌റ്റോറിലെ ക്യാഷ്‌ കൗണ്ടറിലേക്ക്‌ ഡോക്‌ടറുടെ കുറിപ്പടിക്കൊപ്പം വച്ചുനീക്കുമ്പോഴോ, കുണ്ടനിടവഴിയിലെ നാടൻ കച്ചവടക്കാരന്‌ തിരക്കിൽ ചുരുട്ടി കൊടുക്കുമ്പോഴോ, മകൾ ആവശ്യപ്പെട്ട ഫീസ്‌ തുക തികയാതെ കയ്യിൽതന്നെ ചുരുക്കിവെച്ച്‌ പരുങ്ങുമ്പോഴോ, എപ്പോഴാണ്‌ ആ കടലാസ്‌ നോട്ടും അതിലെ ചിത്രവും ഇതിനുമുമ്പ്‌ ഞാൻ കണ്ടത്‌. നല്ല മുഖപരിചയം. Gene...

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ചേർന്ന സ്‌റ്റാഫ്‌ മീറ്റിംഗിലാണ്‌ മോഹനൻമാഷ്‌ ആ പടക്കംപൊട്ടിച്ചത്‌. പതിവുളള പതാക ഉയർത്തലിനു പുറമേ, സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതെന്തെങ്കിലും ഇപ്രാവശ്യം വിദ്യാർത്ഥികൾക്കായി ചെയ്‌തുകൂടെ...? സമയം നാലുകഴിഞ്ഞതിനാൽ എല്ലാവരും അപ്പോൾ സമ്മതം മൂളിപ്പിരിയുകയാണ്‌ ഉണ്ടായത്‌. പിന്നെ, ആഘോഷ തലേന്നുവരെ പതിവുവിട്ടുളള പ്രത്യേകതകളൊന്നും ആരുടെ ഭാഗത്തുനിന്നും കാണാതിരുന്നപ്പോൾ മോഹനൻമാഷ്‌ ഒരു കഷണം ചോക്ക്‌ വെളളത്തിൽ മുക്കി നോട്ടീസ്‌ ബോർഡിൽ ഇങ്ങനെ എഴുതി. “ന...

ബാധകം

ബസ്സിറങ്ങുന്നിടത്തു തന്നെ ഒരാൾക്കൂട്ടം. ആളുകളുടെ കാലുകൾക്കിടയിലൂടെ ഒരു വൃദ്ധന്റെ ക്ഷീണിച്ച ശരീരം അയാൾ ഒരു നോക്കു കണ്ടു. വീട്ടിലെത്താനുളള തിരക്കിൽ അത്രയേ നോക്കിയുളളൂ. ടി.വി. കാഴ്‌ചകളുടെ പുളിപ്പിൽ നിന്നും വളരെ വൈകി കിടപ്പുമുറിയിലേക്കു ചെല്ലുമ്പോൾ ഭാര്യ കിടക്ക തട്ടിക്കുടയുന്നേ ഉളളൂ. ബെഡ്‌ഷീറ്റിന്റെ തലപ്പ്‌ ബഡ്‌ഡിന്റെ അരികിലൂടെ തെറുത്തു കയറ്റുന്നതിനിടയിൽ ഭാര്യ പറഞ്ഞുഃ “രാവിലെ ആശുപത്രിയിൽ പോയ നിങ്ങളുടെ അച്ഛൻ ഇതുവരെ വന്നിട്ടില്ല...” ഉറക്കച്ചടവു നിമിത്തം ആ സംശയം അയാളെ ബാധിച്ചില്ലെന്നു തോന്നുന്നു...

പ്രസാദം

കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ കണ്ണനോടു പറഞ്ഞുഃ “അമ്പലത്തിൽ പോയി തൊഴുതു വാ......... ” “യ്‌ക്ക്‌ വയ്യ, അവിടെപ്പോയി വരിനിൽക്കാൻ....” “എന്നാൽ വേഗം ഗ്രസ്സ്‌ മാറ്റി, ഹോംവർക്കിന്റെ ബാക്കി ചെയ്യ്‌...” കണ്ണൻ അമ്പലത്തിലേക്കോടി. Generated from archived content: story1_july17_09.html Author: m_krishnadas

ഗുഡ്‌ഗാവിലെ മാലുകൾ

മറുനാടൻ ചിന്ത്‌ ലംബവൽക്കരിക്കപ്പെട്ട മനുഷ്യന്റെ ആവാസവ്യവസ്‌ഥയാണ്‌ നാഗരികത. ഉത്തുംഗശൃംഗങ്ങളായ്‌ അടിവച്ചുയർന്ന്‌ സൂര്യനോടു കയർക്കുന്ന സ്ഥാടികപ്പൊലിമയാണ്‌ നാഗരികതയുടെ വീട്ടുസങ്കല്പങ്ങൾ. പ്രവാസ-പ്രദക്ഷിണവഴിയേ, ഞാനിപ്പോൾ ഗുഡ്‌ഗാവിലാണ്‌. ഒരു നാഗരികതയുടെ കടന്നുകയറ്റത്തിനും, ഗ്രാമീണതയുടെ കുടിയൊഴിപ്പിക്കലിനും ഒരേസമയം ദൃക്‌സാക്ഷിത്വം വഹിക്കുന്ന ദിനരാത്രങ്ങൾ. ‘മാലുകൾ’ ഇവിടെ കരയിലടിഞ്ഞ തിമിംഗലങ്ങളെപ്പോലെയിരിക്കുന്നതു കാണാം. അകത്ത്‌ ലൗകീകസുഖഭോഗത്തിന്റെ ഒച്ചപ്പാടുകൾ കേൾക്കാം. മദനോത്സവത്തിന്റെ ലഹരിയിൽ ന...

ശീലം

അവരുടെ ആദ്യരാത്രിയിലെ പ്രധാനചർച്ച നഗരത്തിരക്കിനെപ്പറ്റിയായിരുന്നു. ഗ്രാമനിശ്ശബ്‌ദതയിൽനിന്നാണ്‌ ഹേമയെ അവൻ കണ്ടെത്തിയത്‌. ഭഗവതിക്കാവും നെൽപ്പാടങ്ങളും അതിരിട്ട നാട്ടിൻപുറത്തുനിന്നും ഹേമയെ പറിച്ചെടുക്കുമ്പോൾ, ഇടയ്‌ക്കൊക്കെ ഗ്രാമശാന്തതയിലേക്ക്‌ ഒഴുകിച്ചേരുന്ന അരുവിയുടെ ആരവവുംകേട്ട്‌ നന്ത്യാർവട്ടവും തെച്ചിയും വിടർന്നുനില്‌ക്കുന്ന ഇടവഴിയിലൂടെ ഒന്നുമോർക്കാതെ അലഞ്ഞുനടക്കാമല്ലോ എന്ന്‌ സേതു ഒരുപക്ഷെ ഓർത്തിരിക്കാം. ‘ഈ തിരക്കിലെങ്ങനെ നിങ്ങൾക്കെല്ലാം ഉറങ്ങാൻ കഴിയുന്നു?’ ചെവിയോരത്തുകൂടി ഭീകരമായ ശബ്‌ദത്തോട...

പോട്ടെ

രാത്രി ഏറെ താമസിച്ചെത്തിയ ഭർത്താവിനോടവൾ ശുണ്‌ഠിയെടുത്തു. എന്തിനുമേതിനുമെന്നപോലെ അതിനും അയാൾക്ക്‌ റെഡിമേഡ്‌ മറുപടി ഉണ്ടായിരുന്നു. “സംഘത്തിന്റെ പ്രവർത്തനങ്ങൾ....മീറ്റിംഗ്‌.” അവൾ അതു കേട്ടു കേട്ട്‌ മടുത്തു. സഹപ്രവർത്തകയോട്‌ ഉച്ചയൂണു നേരത്ത്‌ അവൾ സങ്കടം പറഞ്ഞു കരഞ്ഞു. “ആണുങ്ങളല്ലേ പോട്ടേന്നു വയ്‌ക്കണം.” തുണക്കാരത്തി സമാധാനിപ്പിക്കാൻ നോക്കി. “അല്ല, പെണ്ണുങ്ങൾക്കും ഈ ‘പോട്ടെ’ ബാധകമല്ലേ?!” അപ്പോൾ, അവൾ കരയാതെ ചോദിച്ചു. Generated from archived content: sto...

പുതിയ പ്രാർത്ഥന

ദൈവമേ, ഇന്നെങ്കിലും അവർക്ക്‌ ഗ്യാസുകുറ്റി കിട്ടണേ! അല്ലെങ്കിൽ അവർ ഗ്യാസുകുറ്റി കടം ചോദിച്ചു കൊണ്ടു വരും. കഴിഞ്ഞ ദിവസം കൊണ്ടുപോയ മിക്‌സി മടക്കിത്തരാൻ വന്നപ്പോൾ സിലിണ്ടറിൽ അവരുടെ നോട്ടം പതിഞ്ഞിട്ടുണ്ട്‌. ചോദിച്ചാൽ എങ്ങനെയാണ്‌ മുഖം മറിച്ചു പറയുക. ഈ അയൽക്കാരെക്കൊണ്ടുളള ഒരു പൊല്ലാപ്പ്‌. സഹായിക്കണേ ദൈവമേ. Generated from archived content: story3_mar29_06.html Author: m_krishnadas

ശേഷം വെളളിത്തിരയിൽ

ഏതേതെല്ലാം വേഷങ്ങൾ കയറിയിറങ്ങിപ്പോയതാണ്‌. എന്തെല്ലാം സംഭവങ്ങൾ അരങ്ങേറിയതാണ്‌. എന്നിട്ടെന്താ, ഒടുവിൽ വെളളിത്തിര ഒഴിഞ്ഞ്‌, ഒറ്റപ്പെട്ടു കിടന്നു. Generated from archived content: story3_july_05.html Author: m_krishnadas

തീർച്ചയായും വായിക്കുക