M. Khalid
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ
ബസുടമകളുടെ ഇപ്രാവശ്യത്തെ സമരം പണ്ട് രാമൻമാഷ് ചെക്കാമുഹാജിക്ക് രാജി കൊടുത്തപോലെയായി. പലതവണ സൂചിപ്പിച്ചിട്ടും ശമ്പളം കൂട്ടിക്കൊടുക്കാത്തതിനാൽ പലരും ഉപദേശിച്ച പ്രകാരം മാഷ് ആവശ്യങ്ങളും പ്രാരാബ്‌ധങ്ങളുമെല്ലാം കുത്തിനിറച്ച് രാജി നൽകിയപ്പോൾ കത്തിനടിയിൽ ഒരു എൻ.ബി കൂടി ചേർത്തുവത്രെ. ‘അഥവാ, ശമ്പളവർദ്ധന തരാനുദ്ദേശ്യമില്ലെങ്കിൽ, ഇപ്പോഴത്തെ ശമ്പളത്തിന് തന്നെ ജോലിചെയ്യാൻ തയ്യാറാണ്.’ ബസ്‌ചാർജ് വർദ്ധിപ്പിച്ചില്ലെങ്കിലും ഒരു നല്ലകാര്യം സർക്കാർ വേറെ ചെയ്‌തല്ലോ. പാവം എം.എൽ.എമാരുടെ പെൻഷൻ കേവലം 50 സെക്കന്റ...