Home Authors Posts by എം കെ

എം കെ

17 POSTS 0 COMMENTS

ലോക സിനിമ (27)ഗോഡ്സ് മസ്റ്റ് ബി ക്രേസി ( 1981) ...

ഹാസ്യത്തിന്റെ നിറപ്പകിട്ടോടെ പരിഷ്കൃതരെന്ന് ഭാവിക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളെയും പ്രത്യേകിച്ച് താഴേക്കിടയിലുള്ളവരുടെ വിശ്വാസപ്രമാണങ്ങളെയും സത്യബോധത്തേയും അവയുടെ തകര്‍ച്ചയേയും ചിത്രീകരിക്കുന്ന ഒരു ചിത്രം. അതാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയിലെ ശക്തനായ ജാക്കോബ്സ് ജോഹന്നാസ് ഉയിസ് എന്ന ‘ ജാമിഉയിസ്’ കാഴ്ച വച്ച വിഖ്യാത ചിത്രം ഗോഡ്സ് മസ്റ്റ് ബി ക്രേസി . വിവിധ പ്രായക്കാരടങ്ങിയ കുട്ടികളും മുതിര്‍ന്നവരുമുള്‍ക്കൊള്ളുന്ന ഒരാദിവാസി കുടുംബത്തിന്റെ തലവനാണ് 'സാന്‍‘. ...

ലോക സിനിമ (24) സാക്രിഫൈസ് ( 1986) ആന്ദ്രെതര്‍ക്കോ...

അധികാരവര്‍ഗ്ഗത്തോട് എന്നും കലഹിച്ച് നിന്ന പ്രതിഭ- റഷ്യന്‍ സിനിമാ ലോകത്ത് ഐസന്‍സ്റ്റീനുശേഷം വന്ന ഏറ്റവും സര്‍ഗ്ഗധനനായ ചലച്ചിത്രപ്രതിഭ- എന്ന് കുരിശു ചുമക്കാന്‍ വിധിക്കപ്പെട്ടവനാണ് ചലച്ചിത്രകാരന്‍ എന്ന് വിശ്വസിച്ച് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട പ്രതിഭ - അതാണ് ആന്ദ്രെതര്‍ക്കോവ്സ്കി. അദ്ദേഹത്തിന്റെ അവസാന സൃഷ്ടിയാണ് മൃത്യുവിന്റെ സത്യം അന്വേഷിക്കുന്ന ഉന്നതമായ ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആത്മത്യാഗം അനുഷ്ഠിക്കണം എന്ന മതവിശ്വാസത്തെ സാക്ഷാത്ക്കരിക്കുന്ന ചിത്രം സാക്രിഫൈസ്. മനുഷ്യനന്മക്ക് വേണ്ടിവന...

ലോക സിനിമ(23)ടു ഹാള്‍ഫ് ടൈംസ് ഇന്‍ ഹെല്‍ (1961) സോ...

രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരന്തങ്ങളെ ആസ്പദമാക്കി ഏതാനും ചലചിത്രങ്ങള്‍ രചിച്ചിട്ടുള്ള സോള്‍ട്ടാന്‍ ഫാബ്രിയുടെ ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ എന്ന ചിത്രം ഫുട്ബോള്‍ കളിയും സ്വാതന്ത്ര്യവാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളെ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിരിക്കുന്നു. 1944 കാലഘട്ടത്തില്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ തടവറയില്‍ കഴിയുന്ന ഹംഗേറിയന്‍ തടവുകാരുടെ ആത്മാഭിമാനം പരീക്ഷിക്കപ്പെടുന്നതിനുള്ള ഒരവസരം ഒരുക്കിക്കൊണ്ടാണ് ഫാബ്രി കഥ പറയുന്നത്. തടവുപുള്ളികളിലൊരാളായ ‘ ഡിയോ’ ദേശീയ ഫുട്ബോള്‍ താരമായിരുന്നു. അയാളെ ...

ലോക സിനിമ(23)ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്...

ഒരു കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയുമായി ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന പിയര്‍ പൗലോ പസ്സോളിനി എന്ന സംവിധായകന്റെ എല്ലാ ചിത്രങ്ങളും വിവാദങ്ങളോ സംഘര്‍ഷണങ്ങളോ സൃഷ്ടിക്കുന്നതാണ് . കവി, ഭാഷാശാസ്ത്രജ്ഞന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, നടന്‍, പെയിന്റെര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പസ്സോളനിയുടെ യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ‘ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യു’ എന്ന ചിത്രം അന്നുവരെ പുറത്തിറങ്ങിയ എല്ലാ ബൈബില്‍ ചിത്രങ്ങളേക്കാളും വ്യത്യസ്തവ...

ലോക സിനിമ(20) ക്നൈഫ് ഇന്‍ ദ വാട്ടര്‍ – റൊമാ...

ദുരന്തങ്ങള്‍ മാത്രം നേരിടേണ്ടി വരുന്ന ബാല്യത്തിന്റെ ഓര്‍മ്മയില്‍ കുത്തഴിഞ്ഞ അരാജക ജീവിതം മാത്രം സ്വന്തമാക്കിയ ഒരു തലതിരിഞ്ഞ സ്വഭാവമുള്ള റൊമാന്‍ പൊളാസ്കിയുടെ ചലച്ചിത്രങ്ങളിലും അതിന്റെ പ്രതിഫലനം കാണാം. 1968 -ല്‍ സംവിധാനം ചെയ്ത ക്നൈഫ് ഇന്‍ ദ വാട്ടര്‍ എന്ന ആദ്യ ചിത്രം തന്നെ അദ്ദേഹത്തെ ലോക പ്രശസ്ത സംവിധായകനാക്കി മാറ്റി. സ്വന്തം അസ്തിത്വം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന മനുഷ്യന്റെ അവസ്ഥയാണ് ഈ സിനിമയില്‍ പ്രമേയമായി മാറിയിട്ടുള്ളത്. ഒരു സ്പോര്‍ട്ട് സ് ജേര്‍ണലിസ്റ്റും ബോട്ടിംഗ് വിദഗ്ദനുമായ ആന്ദ്രേ ...

ലോക സിനിമ(19)സൈക്കോ ( 1960) ആല്‍ഫ്രഡ് ഹിച്ച് കോക്ക...

നിശ്ശബ്ദചിത്രങ്ങളില്‍ തുടങ്ങി ശബ്ദചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് അനായാസേന കടന്നു വന്ന ആല്‍ഫ്രഡ് ഹിച്ച് കോക്ക് എന്ന ബ്രട്ടീഷ് ഫിലിം മേക്കറെ ലോകം ആദരിക്കുന്നത് ഭയം എന്ന വികാരം പ്രേക്ഷക മനസിലേക്ക് സന്നിവേശിപ്പിച്ച് സിനിമയുടെ ക്ലൈമാക്സിലെത്തുന്നതു വരെ അവരെ ആ വികാരത്തിനടിമയാക്കി നിര്‍ത്തുന്ന പ്രതിഭയായിട്ടാണ്. ഹിച്ച് കോക്ക് ചിത്രങ്ങളില്‍ ഏറ്റവും വിഖ്യാതമായ ഹൊറര്‍ ചിത്രം 1960 -ല്‍ റോബര്‍ട്ട് ബ്ലോക്കിന്റെ ‘ സൈക്കോ’ എന്ന നോവലിനെ ആസ്പദമാക്കി ജോസഫ് സ്റ്റെഫാനോ തിരക്കഥ എഴുതിയ സൈക്കോ എന്ന ചിത്രമാണ്. കാമുകനു...

ലോക സിനിമ(18) ബ്രീത്ത് ലെസ്സ് (1960) – ഗോദാര...

ഫ്രഞ്ച് നവതരംഗ സിനിമയുടെ ശില്പി എന്നാണ്‍ ഴാങ് ലുക്ക് ഗോദാര്‍ദ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമ കാണുന്ന പ്രേക്ഷകര്‍ സാധാരണ പ്രേക്ഷകരേക്കാളും മുപ്പത് വര്‍ഷം മൂപ്പുള്ളവരാണെന്നാണ് ഗോദാര്‍ദ് തന്നെ പറയുന്നത്. ഗോദാര്‍ദിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 1959-ല്‍ നിര്‍മ്മാണമാരംഭിച്ച് 1960 മാര്‍ച്ചില്‍ പുറത്ത് വന്ന ‘ബ്രീത്ത് ലെസ്സ് ’സാങ്കേതികവിദ്യയുടെ അന്ന് വരെയുള്ള മികവ് പ്രകടിപ്പിച്ച ചിത്രം. നിരൂപകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും ഉയര്‍ന്നതല ആസ്വാദകരേയും അമ്പരപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ...

ലോക സിനിമ(16)ബെന്‍ഹര്‍ ( 1959 ) വില്യം വൈലര്‍

ബൈബിളുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം. ഏറ്റവും കൂടുതല്‍ ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ച ചിത്രം. ( 11 എണ്ണം) ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയവും സാമ്പത്തിക വിജയവും നേടിയ ചിത്രം. ചിത്രത്തിലെ 15 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന രഥയോട്ട മത്സരം ഇന്നും മറ്റാര്‍ക്കും സാധിക്കാത്ത സാഹസികതയും ഉദ്വേഗവും പ്രേക്ഷകരില്‍ വളര്‍ത്തുന്ന ചിത്രം എന്ന നിലയില്‍ സംവിധായകന് ( വില്യം വൈലര്‍) ചിരപ്രതിഷ്ഠ നേടി കൊടുത്തിട്ടുണ്ട്. ല്യുവാലസിന്റെ ‘ ബെന്‍ഹര്‍ - എ ടേല്‍ ഓഫ് ദ ക്രൈസ്റ്റ്' ( 1880) ...

ലോക സിനിമ(15)സ്ലീപ്പിംഗ് ബ്യൂട്ടി ( 1959 ) –...

പ്രശസ്തമായൊരു നാടോടിക്കഥയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഈ സിനിമ വാള്‍ട്ട് ഡിസ്നിയുടെ അവസാനത്തെ ആനിമേഷന്‍ സിനിമയാണ്. 75 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ചിത്രം ‘ സൂപ്പര്‍ ടെക്നിരാമ - 70 - ല്‍ നിര്‍മ്മിച്ചതാണ് . അറോറ രാജകുമാരിയുടെ മത സ്വീകരണച്ചടങ്ങില്‍ ദേവതകളായ ഫ്ലോറയും മെറിവെതറും ഫാനയും അവള്‍ക്കു മുമ്പില്‍ വന്ന് സൗന്ദര്യ ഗീതങ്ങള്‍ സമ്മാനിക്കുന്നു. ‘ മലേഫിഷ്യന്റ്’ എന്ന ദുര്‍ദേവത അവിടെ എത്തി ഈ ചടങ്ങില്‍ തന്നെ ക്ഷണിക്കാത്തതിനു രാജകുമാരിയെ ശപിക്കുന്നു. 16 വയസ്സെത്തുമ്പോള്‍ സ്പിന്നിംഗ് വീലില്‍ സ്പര്‍ശി...

ലോക സിനിമ(14) നസാറിന്‍ (1959) ലൂയിബുനുവല്‍

ഏകാധിപത്യം നിലകൊള്ളുന്ന മെക്സിക്കോയിലാണ് കഥ നടക്കുന്നത്. ക്രിസ്തുമതവിശ്വാസിയായ ഒരു സാധു പുരോഹിതന്‍ പഡ്രോനസാരിയോ ( നസാറിന്‍) യുടെ ജീവിതം ഭിക്ഷക്കാര്‍ക്കും കള്ളന്മാര്‍ക്കും വേശ്യകള്‍ക്കുമൊപ്പമാണ്. പക്ഷെ അവര്‍ക്ക് പുരോഹിതനെ പുച്ഛമാണ്. അയാള്‍ താമസിക്കുന്നത് ഒരു ഉന്മാദ രോഗിയായ ബിയാട്രിസ് എന്ന ഒരു തെരുവ് സ്ത്രീക്കൊപ്പമാണ് . ഇടക്കവള്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കാറുണ്ട്. എങ്കിലും പിന്റോ എന്ന കാമുകനുമായി ചിലപ്പോഴൊക്കെ സന്ധിക്കാറുണ്ട്. ഒരിക്കല്‍ ഒരു തെരുവ് വേശ്യ - അന്‍ഡാര എന്നാണവളുടെ പേര് - ഒരു കൊലക്ക...

തീർച്ചയായും വായിക്കുക