എം. ജ്യോതി
കണ്യാർകളിയും കതിരുവേലയും
പാലക്കാടിന്റെ തെക്കൻ ദേശങ്ങളിൽ പ്രചാരത്തിലുളള ഒരു കലാരൂപമാണ് കണ്യാർകളി. മിക്കവാറും ക്ഷേത്രസന്നിധിയിലാണ് കണ്യാർകളി അരങ്ങേറുന്നത്. മകരക്കൊയ്‌ത്ത് കഴിഞ്ഞ് കൃഷിക്കാർക്ക് വിശ്രമമുളള സമയത്ത് മേടസംക്രമത്തോടുകൂടിയാണ് ‘കളി’ നടക്കുന്നത്. കണ്യാർകളിയിൽ രണ്ടുവിഭാഗങ്ങൾ ഉണ്ട്. ദേശത്തെ നായർ സമുദായാംഗങ്ങളാണ് കളിയിൽ പങ്കെടുക്കുന്നത്. കണ്യാർകളിയിലെ ‘വട്ടക്കളി’ എന്ന വിഭാഗത്തിൽ ദേശത്തെ നായർസമുദായക്കാരായ ആബാലവൃദ്ധം പുരുഷൻമാരും പങ്കെടുക്കുന്നു. ദേശത്തെ ദേവതയെ സ്‌തുതിക്കുന്ന പാട്ടുകളാണ് വട്...
ആര്യമ്മാലാ നാടകം
പാലക്കാട് ജില്ല നാടൻകലകളാൽ സമ്പന്നമാണ്. ജില്ലയുടെ പല പ്രദേശങ്ങളിലും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ പല നാടോടി നാടകങ്ങളും അരങ്ങേറുന്നു. പൊറാട്ടുനാടകത്തെപ്പോലെ. സമുദായത്തിലെ ‘താഴ്‌ന്ന’ വിഭാഗക്കാർ നടത്തുന്ന ഒരു ചവിട്ടുനാടകമാണ് ആര്യമ്മാലാനാടകം. ദൈവികമായ വിശ്വാസത്തോടുകൂടിയാണ് ഈ നാടകം അരങ്ങേറുന്നത്. വിരുത്തങ്ങൾ, പാട്ടുകൾ, വാണാക്ക് എന്നിവയിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. കൈമുദ്രകളും, താളത്തിനൊത്ത് ചുവടുവെച്ചുളള കളിയും രസകരമാണ്. അല്‌പം മലയാളം കലർന്ന തമിഴാണ് ഭാഷ. ചെണ്ട ഇലത്താളം തുടങ്ങിയവയാണ്...
മാപ്പിളപ്പുറാട്ടുകൾ
ഒന്ന് ഃ കൂട്ടമാപ്പിള വിരുത്തം ഃ തന്തനന, തനതനന, താനാതിനായ്, തന്തനായ് തന്തനാനാ ചന്തമായ് പന്തലിട്ട് ചതുര വിളക്കുവെച്ച്, സംഖ്യയിലിള ബാലർ വന്ന് ചന്തമായ് കളി തുടങ്ങി അച്ചലൊട് പീച്ചൽ പാച്ചൽ മെച്ചമാം പരിചമുട്ടും കോടി ഇവൈകളെല്ലാം, കോർവയിലുരക്ക വല്ലി പെറ്റതായ്‌തകപ്പനാരും, പെരുമയിലാക്കിയെന്നെ കറ്റുതൊഴിൽ പഠിപ്പതിന്നായ് കളരിയിൽ വന്നു ഞങ്ങൾ 1. ‘കാറ്റേവാ, കടലേ വാ ഹളളാ കാറ്റിൽ വിതച്ചൊരു തിരയേ വാഹളളാ ആടി ഓട...
കണ്യാർകളിയിലെ പൊറാട്ടുകൾ
പാലക്കാട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ നായർ ‘തറ’കളിൽ പ്രചാരത്തിലിരിക്കുന്ന ഒരു അനുഷ്‌ഠാനകലയാണ് കണ്യാർകളി. താണ്‌ഡവത്തിന്റെയും ലാസ്യത്തിന്റെയും ഭാവങ്ങൾ ഉൾക്കൊളളുന്ന ഈ നാടൻകല ഉൽസവങ്ങളോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തോ ക്ഷേത്രപരിസരമായി കരുതുന്ന ‘മന്ദ’ത്തോ ആണ് നടക്കുന്നത്. ഗ്രാമത്തിലെ പരദേവതകളുടെ പ്രീതിയ്‌ക്കുവേണ്ടി നടത്തുന്നതാണ് ഈ അനുഷ്‌ഠാനകല. കണ്യാർകളിക്ക് അനുഷ്‌ഠാനപരവും, അനുഷ്‌ഠാനേതരവുമായ അംശങ്ങളുണ്ട്. പ്രധാനഭാഗം അനുഷ്‌ഠാനാംശമായ ദേവീസ്‌തുതികളാണ്. ഇതാണ് വട്ടക്കളി. ആദ്യകാലത്ത് കണ്...