Home Authors Posts by എം. ഗോപിനാഥൻ നായർ

എം. ഗോപിനാഥൻ നായർ

0 POSTS 0 COMMENTS
1942 മെയ്‌ 30 ന്‌ കൊട്ടാരക്കരയിൽ ജനിച്ചു. അച്ഛൻ കൊട്ടാരക്കര പടിഞ്ഞാറ്റിൻ കര മേലൂട്ട്‌ വീട്ടിൽ മാധവൻപിളള. അമ്മ ഭാർഗവിയമ്മ. 1963-ൽ കൊട്ടാരക്കര എസ്‌. എൻ. കോളജിൽ നിന്ന്‌ ശാസ്‌ത്രത്തിൽ ബിരുദം. ആ വർഷം തന്നെ ടെക്‌നിഷ്യനായി ഫാക്‌ടിൽ ജോലിയിൽ പ്രവേശിച്ചു. ഷിഫ്‌റ്റിൽ ജോലിചെയ്‌തുകൊണ്ട്‌ 1971-ൽ എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ മലയാളം എം. എ. പാസ്സായി. ഇപ്പോൾ ഫാക്‌ടിലെ അസിസ്‌റ്റന്റ്‌ പ്ലാന്റ്‌ മാനേജരാണ്‌. ‘ഉയരങ്ങളിൽ പറക്കുന്നവർ’ എന്ന ആദ്യത്തെ നോവലിന്‌ 1975-ലെ കുങ്കുമം അവാർഡു ലഭിച്ചു. തുടർന്ന്‌ ‘പ്രൊഫസ്സർ ഗൗതമൻ’, ‘ചുഴികൾ’, ‘കിച്ച’, ‘അനാമിക’, ‘പാണ്‌ഡവൻകാടും പാഞ്ചാലിപ്പുഴയും’ എന്നീ നോവലുകളും ‘പുനർജനി’ എന്ന നാടകവും ‘ഒരു കൊക്കപ്പുഴുവിന്റെ അസ്‌തിത്വദുഃഖം’ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ഭാര്യ ഃ രേണുകാദേവി (ഗവ. സ്‌ക്കൂൾ അദ്ധ്യാപിക) മക്കൾ ഃ സാബു, ദീപു വിലാസം എം. ഗോപിനാഥൻനായർ “സാഹിതി” കണ്ണൻകുളങ്ങര തൃപ്പൂണിത്തുറ. പിൻ - 682 301. ഫോൺഃ 776429

ചിന്നുക്കുട്ടി

ന്യൂ ജഴ്‌സിയിൽനിന്ന്‌ ഇളയ മരുമകൾ വിളിക്കുന്നു. മക്കളുടെയും മരുമക്കളുടെയും ടെലിഫോൺകാളുകൾ വരുമ്പോൾ ഭാര്യയെ ഏല്പിക്കുകയാണ്‌ പതിവ്‌. മണിക്കൂറുകളോളം നീളും സംസാരം. അപൂർവ്വമായി കോഡ്‌ലെസ്സിൽ കുറച്ചൊക്കെ കേട്ടിരിക്കാറുമുണ്ട്‌. “അമ്മ ഒരു ഗ്ലാഡ്‌ ന്യൂസ്‌.” “എന്താ മോളേ?” “ഞങ്ങൾക്ക്‌ കൂട്ടിന്‌ ഒരാളെക്കൂടി കിട്ടിയിരിക്കുന്നു. എ സർപ്രൈസ്‌ ഗിഫ്‌റ്റ്‌ ഫ്രം ദ ആൾമൈറ്റി.” “എന്താണെന്നു പറ” ഭാര്യയുടെ ശബ്‌ദത്തിലെ അമിതമായ ഉൽക്കണ്‌ഠ ശ്രദ്ധിച്ചു. ഇളയമകന്റെ കല്യാണം കഴിഞ്ഞിട...

തീർച്ചയായും വായിക്കുക