എം. ഗോകുൽദാസ്
ജീവകോശം
പച്ചപ്പുകള്‍ നിറഞ്ഞ വയല്‍വരമ്പിലൂടെ നടന്ന് ചെമ്മണ്‍പാത പിന്നിട്ട്, ചന്തമുക്കില്‍നിന്ന് അതുവഴി വന്ന രാഘവന്റെ സൈക്കിളില്‍ കയറി, തുഴഞ്ഞ് തുഴഞ്ഞ് കണ്ടപ്പന്‍കുണ്ടിലെത്തി. രാവിലെ പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചതിനുശേഷം മാത്രമെ ഗോപാലകൃഷ്ണന് ശ്വാസം നേരെവീണുള്ളൂ. അതുവരെ ഒരു ചങ്കിടിപ്പായിരുന്നു. എന്തിനോ വേണ്ടിയുള്ള ഒരുവെപ്രാളം. ബസ്സ് പുറപ്പെടാന്‍ നേരത്ത് കണ്ടക്ടര്‍ അടുത്തുവന്ന് തിരക്കി, എവിടേക്കാ..? പരുങ്ങലോടെ..ഒറ്റ ശ്വാസത്തില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു."കോയിക്കോട്...
ശലഭയാത്രകൾ
മഞ്ഞിന്റെ നേർത്തപാളി എവിടെനിന്നോ അടർന്ന് വീണതുപോലെ ജനൽപ്പടിക്ക് ചുറ്റും ഒരിളം തണുപ്പായിരുന്നു. അടച്ചിരുന്ന ജനൽപ്പാളി തനിയെ തുറന്ന് വരികയും, കാറ്റിനോടൊപ്പം പുകപടലം പോലെ ഒരു നിഴൽ ജനൽപ്പടിയിൽ വന്നുനിൽക്കുകയും ചെയ്‌തു. ജനൽപ്പടിയിൽ വന്നുനിന്ന നിഴൽ പൊടുന്നനെ അതിന്റെ പൂർവ്വരൂപം വെടിഞ്ഞ് സർപ്പച്ചുരുളുപോലെ ഒരു വൃത്താകാരമായി നിലകൊണ്ടു. അതിന്റെ നീലിച്ച പാർശ്വഭാഗങ്ങളിൽ നിന്നും വരുന്ന പ്രകാശം ഒരു വലയമാവുകയും നേർത്ത പ്രഭ പരത്തുകയും ചെയ്‌തു.
ജനൽപ്പടിയിൽ നിന്ന് നിഴൽ പതുക്കെ അഴിപ്...