എം. ദേവദാസ്
കൈക്കുടന്നയിലെ ചോർച്ചകൾ
ആകാശവഴിയിൽ നിറയെ അപരാധത്തിന്റെ മേഘത്തുണ്ടുകളാണ് ചിതറിക്കിടക്കുന്നതെന്ന് തോന്നുന്നു. എങ്കിലും മനസ്സിന്റെ ചായ്‌വ് നിയന്ത്രിക്കാനാവാത്തവണ്ണം തെറ്റുകൾ അനുകൂലമായ ദിശയിലേക്കാണെന്ന ബോധം അസ്വസ്‌ഥമായ ഒരുതരം സുഖം പകരുന്നു. രക്ഷപ്പെടലിന്റെ താത്‌കാലികമായ സുഖമാകാം അത്. ഒഴുക്കിനൊപ്പമുള്ളതാണ് എന്നും ജീവിതം. ഒഴുകാൻ കഴിയാത്ത ജീവിതത്തിന് സംഭവബഹുലതകളില്ല. ഒട്ടും പ്രസക്തിയില്ലാത്ത ഒരന്ത്യമേയുള്ളൂ. ഇത് അമ്മയുടെ കൈക്കുടന്നയിൽ നിന്ന് ഒഴുകിത്തുടങ്ങിയ ജീവിതമാണ്. അതേ കൈക്കുടന്നയിലേക്ക് ഇനിയുമൊരു മടങ്ങിപ്പ...