എം.ചന്ദ്രപ്രകാശ്
നീ
പുഴമൽസ്യമായി നീ എന്നിൽനിന്ന് വഴുതിപ്പോയി. വാൽനക്ഷത്രമായി നീ എന്റെ കണ്ണുകളെ വിസ്‌മയിപ്പിച്ചു. വർഷനാളിൽ വലിയ തവളയായി കിണറ്റിൽ നിന്ന് നീ എന്നെ പരിഹസിച്ചു. കൊടുംവേനലിൽ പാമ്പായി നീ വഴിയിൽ പൊടിമണ്ണുപുതച്ചു കിടന്നു. ചിലപ്പോൾ പല്ലിയായി എന്റെ ഉത്തരം കാത്തു. മറ്റുചിലപ്പോൾ അരണയായി മറവി തന്നു. എപ്പോഴും നീ എന്നെ പലവിധത്തിൽ കളിപ്പിച്ചു. പക്ഷേ ഒരു സത്യം നീ അറിഞ്ഞില്ല. നീ തന്നെയാണ് ഞാനെന്ന്! അല്ലെങ്കിൽ ഞാൻ തന്നെയാണ് നീ എന്ന്! Generated from archived content: story6_mar...