Home Authors Posts by എം.ചന്ദ്രപ്രകാശ്‌

എം.ചന്ദ്രപ്രകാശ്‌

0 POSTS 0 COMMENTS

സമ്മാനം നേടൂ

ആദ്യത്തെ കൂടിക്കാഴ്‌ചയിൽ അവർ അനുരാഗവിവശരായി. രണ്ടാമതു കണ്ടപ്പോൾ അവർ കാമവിവശരായി. മൂന്നാമതു കണ്ടപ്പോൾ അവർ വിവാഹിതരായി. നാലാമതു കണ്ടപ്പോൾ അവർ വിവാഹമോചനം നേടി. അഞ്ചാമതു കാണുമ്പോൾ അവർ എന്തുചെയ്യും? ഉത്തരം പറയൂ, കൈ നിറയെ സമ്മാനം നേടൂ! Generated from archived content: aug_story4.html Author: m_chadraprakash

മൂക്കുത്തി

അവൾ പറഞ്ഞു. അന്ന്‌ കോളജിൽ പഠിക്കുമ്പോ എന്റെ മൂക്കുത്തി കണ്ട്‌ എത്രപേർ പ്രേമിച്ചിരുന്നെന്നോ. അവൻ പറഞ്ഞുഃ ഇന്ന്‌ നമ്മൾ ഒന്നിച്ചു ജീവിക്കുമ്പോൾ നിന്റെ മൂക്കുത്തിയുടെ പോറലേറ്റ്‌ ഞാൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്നോ! Generated from archived content: story_april4.html Author: m_chadraprakash

ഭ്രാന്ത്‌

ഇരുട്ടല്ല, ഇരുട്ടിന്റെ വിഭ്രാന്തികളാണ്‌ പ്രശ്നമെന്നു ജോസഫ്‌ കുട്ടി പറയും. എന്തിനാ ജോസഫ്‌കുട്ടി നീ ഇരുട്ടിനെ ഭയക്കുന്നതെന്നു ചോദിച്ചാൽ ജോസഫ്‌കുട്ടി പറയും, വെളിച്ചത്തെ സ്നേഹിക്കാനെന്ന്‌. എന്തിനാ വെളിച്ചത്തെ സ്നേഹിക്കുന്നതെന്നു ചോദിച്ചാൽ പറയും ഇരുട്ടിനെ പേടിക്കാനെന്ന്‌. Generated from archived content: story6_nov2_06.html Author: m_chadraprakash

മുത്തശ്ശിയും പൂച്ചയും

ഉണ്ണിക്കുവേണ്ടി മുത്തശ്ശി നൂറാമത്തെ കഥ പറയുകയാണ്‌. അപ്പോഴാണ്‌ കഥ കേൾക്കാൻ ആദ്യമായി ഒരു പൂച്ച വന്നത്‌. മുത്തശ്ശി ചോദിച്ചുഃ എന്താ നിനക്കിവിടെ കാര്യം? പൂച്ച മുത്തശ്ശിയോടു പറഞ്ഞുഃ മുത്തശ്ശിയെ കൊണ്ടുപോകാനാണ്‌ വന്നത്‌. അതുകേട്ടതോടെ മുത്തശ്ശി ബോധം കെട്ടു വീണു. പിന്നെ ഉയർത്തില്ല. പൂച്ച ഉണ്ണിയെ കണ്ണിറുക്കി കടന്നുകളഞ്ഞു. ഉണ്ണി മുത്തശ്ശനായപ്പോൾ പേരക്കുട്ടികൾക്കു ആദ്യം പറഞ്ഞുകൊടുത്ത കഥ ‘മുത്തശ്ശിയും പൂച്ച’യുമാണ്‌. നൂറു കഥ പൂർത്തിയാകുമ്പോഴേക്കും പൂച്ച വരുമെന്ന്‌ ഉണ്ണി മുത്തശ്ശനറിയാമായിരുന്നു. ...

ആത്മൻ

ചാനൽ ലേഖകൻ, മുൻമന്ത്രിയോടു ചോദിച്ചുഃ ഇരുപത്തിമൂന്നുപേരെ കാറിടിച്ചു കൊന്നു എന്ന ബഹുമതി അങ്ങയ്‌ക്കുമാത്രം അവകാശപ്പെട്ടതല്ലേ? “ആ പാവങ്ങളുടെ ആത്മാവ്‌ അങ്ങയെ ഉപദ്രവിക്കാറുണ്ടോ?” “ആത്മാക്കളുടെ ശല്യമുണ്ടായപ്പോൾ രാഷ്‌ട്രീയ ഇച്ഛാശക്തിയുളള എന്റെ ആത്മാവ്‌ അവയെ മുഴുവൻ വിഴുങ്ങിക്കളഞ്ഞു. അങ്ങനെ ഞാൻ ആത്മനായി...ഹ...ഹ...ഹ..ഹി..ഹി...” ക്യാമറക്കണ്ണിൽ ഒരു തീപ്പൊരി മുളച്ച്‌, ആത്മൻ ബന്ധിച്ച ആത്മാക്കളെ മുഴുവൻ മോചിപ്പിച്ച വിവരം പാവം ആത്മൻമന്ത്രി അറിഞ്ഞതുമില്ല. Generated from...

തീർച്ചയായും വായിക്കുക