എം.അനിൽകുമാർ
രണ്ടു ചെറിയ കഥകൾ
പുതിയ നിയമം അവൻ നമുക്ക് പട്ടണങ്ങളിൽ ചെന്ന് രാപാർക്കാം. തിയറ്ററുകളിൽ സിനിമ മാറിയോ എന്നും ലോഡ്‌ജുകളിൽ മുറികളൊഴിവുണ്ടോ എന്നും നോക്കാം. അവിടെവെച്ച് നിനക്കെന്റെ പ്രേമം തരും. അവൾ ചുവന്ന തെരുവിലെ വേശ്യമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടാൽ ഞാൻ കാമപരവശയാണെന്നവനോട് പറയുക. * * * * * * * * * * * * * * * * * * * * * * * * * * നീതി ഉത്സവപറമ്പിലെ ചീട്ടുകളി കൈയോടെ പിടികൂടിയ പോലീസുകാർ കൈമടക്കു വാങ്ങി വീണ്ടും കളി നടത്താൻ അനുമതി നൽകി. പോലീസുകാരും കളിയിൽ ചേർന്നു. കൈമടക്കു വാങ്ങിയ പണവും കൈവശമുളള പണ...