എം എല്‍ ജോര്‍ജ്ജ്
കപടാത്മീയതക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം
യേശുക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ കൊതിച്ച് പതിമൂന്നാം വയസ്സില്‍ കന്യാമഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ മേരി ചാണ്ടി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലോകത്തെ അറിയിക്കുന്നത് മഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകള്‍ എന്നാണ്. അവര്‍ തന്റെ കന്യാത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മഠങ്ങളുടെ അകത്തളങ്ങളില്‍ വ്യാപരിക്കുന്ന ദുഷ്ടശക്തികളോട് പടപൊരുതി കന്യാമഠം ഉപേക്ഷിച്ച് പുറത്ത് കന്യകയായി തന്നെ ഭാരതീയ സംസ്ക്കാരത്തിനിണങ്ങും വിധം പുതിയ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് സേവനം ചെയ്തു വരുന്നത് സഭക്ക് ആകമാനം അഭിമാനകരമാണ്. മെ...