Home Authors Posts by എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

67 POSTS 0 COMMENTS
എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677

സിതാർകുണ്ട്‌

പാലക്കാട്‌ ജില്ലയുടെ തെക്കുകിഴക്കു ഭാഗത്തായി സ്‌ഥിതിചെയ്യുന്ന അതീവസുന്ദരമായ ഒരു പ്രദേശമാണ്‌ നെല്ലിയാമ്പതി. രസികനേയും അരസികനേയും ആസ്വദിപ്പിക്കുന്നതിനുവേണ്ടതെല്ലാം നെല്ലിയാമ്പതിയിലുണ്ട്‌. സമുദ്രനിരപ്പിൽ നിന്നും 1572 മീറ്ററിലധികം ഉയരത്തിൽ നിലകൊള്ളുന്ന നെല്ലിയാമ്പതിയിലേക്ക്‌ പാലക്കാടുനിന്നും 65 കി.മീറ്റർ ദൂരെമേയുള്ളു. പാവങ്ങളുടെ ഊട്ടി എന്ന വിളിപ്പേരിനാൽ പ്രസിദ്ധമാണ്‌ നെല്ലിയാമ്പതി. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായി കാലഭേദമന്യെ പ്രായവ്യത്യാസമില്ലാതെ അനേകർ എത്തുന്നത്‌ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല....

രായിരനെല്ലൂർ മല

ഇക്കഴിഞ്ഞ മീനമാസത്തിലെ (മാർച്ച്‌ - 08) കത്തുന്ന വെയിലുള്ള ഒരു ഞായറാഴ്‌ചയായിരുന്നു ഞാൻ നാറാണത്തു തമ്പുരാന്റ പേരിൽ പ്രസിദ്ധമായ രായിരനല്ലൂർ മല കയറാൻ പോയത്‌. ചരിത്ര കഥകൾ ഉറങ്ങി കിടക്കുന്ന രായിരനല്ലൂർ; പട്ടാമ്പിയിൽ നിന്നും പത്തു കി.മീറ്റർ അകലെ വളാഞ്ചേരിക്കുപോകുന്ന വഴിയാണ്‌. ഞാനും എന്റെ സുഹൃത്ത്‌ ഉണ്ണികൃഷ്‌ണനും കൂടി (തദ്ദേശവാസി) കൊപ്പം എന്ന സ്‌ഥലത്തുനിന്നും ‘ഒന്നാം തിയ്യതിപടി’ വരെ ബൈക്കിൽ ചെന്നു. വണ്ടി അടുത്തുള്ള ഒരു വീട്ടിൽ വെച്ചു. തുലാം മാസം ഒന്നാം തിയതിയാണ്‌ ഈ മലയിലേക്കുള്ള ഭക്തജനപ്രവാഹം. അന്...

പലകപ്പാണ്ടി മലനിരകളിലൂടെ

രണ്ടായിരത്തി അഞ്ചിലെ മെയ്‌ പന്ത്രണ്ടാം തീയതി ബുദ്ധപൂർണ്ണിമ ദിനമായിരുന്നു. രാത്രിയിൽ നല്ല നിലാവ്‌ കിട്ടുന്ന കാലം. വേണ്ടിവന്നാൽ രാത്രിയിലും ട്രക്കിംഗ്‌ നടത്താൻ പറ്റിയ ദിവസം. ഞങ്ങൾ പലകപ്പാണ്ടി മലകയറി മാൻപാറയിലെത്താൻ തിരഞ്ഞെടുത്തത്‌ ഈ ദിവസങ്ങളായ 12, 13 തിയ്യതികളായിരുന്നു. തലേന്ന്‌ രാത്രിയിൽതന്നെ ഞങ്ങൾ ടീം ലീഡറായ ആറുമുഖന്റെ വീട്ടിൽ ഒത്തുകൂടി. വിവിധയിടങ്ങളിൽ നിന്നായി പതിനാലുപേരാണ്‌ യാത്രക്ക്‌ എത്തിയിരുന്നത്‌. അതിലും പകുതിയാളുകൾ കൗതുകകാഴ്‌ചകളുമായി സല്ലപിക്കാൻ വന്നവരാണ്‌. പ്രകൃതി നശിച്ചാലും നന്നാ...

അടുപ്പുകൂട്ടിമല അഥവാ മുമ്മുടിമല

മലമ്പുഴഡാമിനപ്പുറം ആനക്കല്ല്‌, കവ എന്നീ സ്‌ഥലങ്ങൾ താരതമ്യേന ജനവാസം കുറഞ്ഞ സ്‌ഥലങ്ങളാണ്‌. കുറച്ചു കുടിയേറ്റക്കാരും അല്‌പം ആദിവാസികളും മാത്രമെ ഇവിടെയുള്ളൂ. ഏതൊരു മലഞ്ചെരുവിലും കാണുന്ന തരത്തിലുള്ള റബ്ബർകൃഷിയുടെ ആധിക്യം ഇവിടെയില്ല. മറ്റു നാണ്യവിളകൾക്കൊന്നിനും ഒരു കുറവുമില്ല. ഡാമിന്റെ അതിർത്തിക്കപ്പുറം അരകിലോമീറ്റർ പിന്നിട്ടാൽ നല്ലകാട്‌ തുടങ്ങുകയായി. ഈ പ്രദേശത്തെ ഏറ്റവും സുന്ദരമായ മൂന്നു സ്‌ഥലങ്ങളിലേക്ക്‌ പലതവണ ഞാൻ യാത്രപോയിട്ടുണ്ട്‌. ആ സന്ദർഭങ്ങളിൽ കണ്ട കാര്യങ്ങളെ ചുരുക്കി വിവരിക്കുന്നവയാണ്‌...

പട്ടിവേളി

പട്ടിവേളിയിലേക്കുള്ള വനയാത്രയ്‌ക്ക്‌ ഞങ്ങൾ എട്ടുപേരാണുണ്ടായിരുന്നത്‌. കാര്യമായ തയ്യാറെടുപ്പുകളോ സുഹൃത്തുക്കളെ മുൻകൂട്ടി അറിയിക്കുകയോ ചെയ്‌തിരുന്നില്ല. നാലഞ്ചു മാസമായി യാത്രയൊന്നും ചെയ്യാതിരുന്നതിനാൽ നല്ലൊരു ട്രക്കിംഗിനായി മനസ്സു ദാഹിക്കുകയായിരുന്നു. അങ്ങിനെയാണ്‌ പട്ടിവേളിയാത്രയാവാം എന്നു ഞാൻ തീരുമാനിച്ചത്‌. ഒരു തവണ ഞാൻ ഈ സ്‌ഥലം സന്ദർശിച്ചിട്ടുള്ളതാണ്‌. എന്നിരുന്നാലും വഴി നല്ല നിശ്ചയമില്ല കാട്ടിൽ പലതവണ ചെന്നാൽപോലും അസാധാരണ പാടവം ഇല്ലെങ്കിൽ വഴി തെറ്റുകതന്നെ ചെയ്യും. ദിശയറിയാതെ കറങ്ങിയ സ്‌ഥല...

ചാട്ടപ്പാറ

മലമ്പുഴ അണക്കെട്ടിനടുത്തു നിന്നും റോഡുമാർഗ്ഗം സഞ്ചരിച്ചാൽ പതിനഞ്ച്‌ കിലോമീറ്റർ ദൂരമുണ്ട്‌ ആനക്കല്ല്‌ എന്ന മലയോരഗ്രാമത്തിലേക്ക്‌. അണക്കെട്ടിൽകൂടി ബോട്ടുമാർഗ്ഗം പോവുകയാണെങ്കിൽ അരമണിക്കൂർ യാത്രവേണം അവിടെയെത്താൻ. ഇപ്പോൾ അണക്കെട്ടിന്‌ ചുറ്റുമായി ടൂറിസം വികസനത്തിന്റെ ഭാഗമായി ഒരു റിങ്ങ്‌റോഡ്‌ പണിതു കൊണ്ടിരിക്കുകയാണ്‌. പണിപൂർത്തിയായിക്കഴിഞ്ഞ്‌ റിങ്ങ്‌ റോഡിലൂടെ യാത്രചെയ്‌താൽ ഡാമിന്റെ പൂർണ്ണകാഴ്‌ച സാധ്യമാകുന്നതാണ്‌. ഇപ്പോൾ ആനക്കല്ലിൽ എത്താൻ രണ്ടുവഴികളെ ഉള്ളൂ. ഡാമിനകത്തുകൂടെയുള്ള തോണിയാത്രയും മറ്റൊന്...

നിശ്ശബ്‌ദ താഴ്‌വരയിൽ

സൈലന്റ്‌ വാലിയെ കുറിച്ച്‌ അറിയുവാനും കാണുവാനും ആഗ്രഹിക്കാത്തവരായി സാധാരണ ഗതിയിൽ ആരുമുണ്ടാവാനിടയില്ല. സ്‌ത്രീകൾ കുട്ടികൾ വൃദ്ധൻമാർ തുടങ്ങി ആർക്കും ഇവിടെ ഇപ്പോളെത്താം. എന്നാൽ ഒരു യഥാർത്ഥ വനയാത്രയുടെ സുഖം ഒരിക്കലും നാം എത്തുന്ന സ്‌ഥലത്തുനിന്നും ലഭിക്കുകയില്ല. നിശ്ശബ്‌ദ താഴ്‌വരയുടെ ആരംഭസ്‌ഥലത്തു മാത്രമെ സഞ്ചാരികൾക്ക്‌ എത്താൻ കഴിയൂ. ഒരു സാഹസികനായ സഞ്ചാരിക്ക്‌ സൈലന്റ്‌ വാലി യാത്ര ഒരിക്കലും സംതൃപ്‌തി നൽകുകയില്ല. വനപാലകരുടെ അതിരുവിട്ട വിലക്കുകളും ഇടപെടലുകളും ട്രെക്കിംഗ്‌ മോഹികളെ തീർത്തും നിരാശപ്പെ...

തീർച്ചയായും വായിക്കുക