Home Authors Posts by എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

67 POSTS 0 COMMENTS
എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677

കാടിനകത്തേക്ക്

ക്യാമ്പില്‍ രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരായി ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്. പൂരിപ്പിച്ചു കഴിഞ്ഞവരെ കൗണ്‍സിലിംഗിന് എന്ന ‘’ ഭീകരസംഗതി’‘ യിലേക്ക് ക്ഷണിക്കുന്നത് ക്യാമ്പ് ഡയറക്ടറായ നൗഷാദും അയാളുടെ അസിസ്റ്റന്റുമാണ്. തികച്ചും അസുഖകരമായ ഒരേര്‍പ്പാടായിട്ടാണ് എനിക്ക് ഈ പ്രവര്‍ത്തിയെ തോന്നിയത്. യാത്രക്കെത്തിയവരുടെ ബയോഡേറ്റാക്കു പുറമെ അവരുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്, യാത്രക്കിടയില്‍ എന്തെങ്കിലും പറ്റിയാല്‍ കുടുംബാംഗങ്ങളെ അറിയിക്കാന്‍ വീട്ടുകാരുടെതല്ലാത്തതും വളരെ അടുപ്പമുള്ളവരുടെതുമായ ഫോണ്‍ നമ...

മുണ്ടേരിയിലേക്കുള്ള ബസ്

സാഹസികമലക്കയറ്റം അഥവാ ട്രെക്കിംഗ് എന്നു കേട്ടാല്‍ സിരകളില്‍ ഊര്‍ജ്ജം നിറഞ്ഞു പൊങ്ങുക പതിവാണ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം കടന്നുവന്ന അവസരമായതിനാല്‍ ആവേശത്തിരത്തള്ളല്‍ തന്നെയായിരുന്നു മനസു നിറയെ. ഈ തവണ യാത്രക്ക് തരമായത് നിലമ്പൂരിനപ്പുറമുള്ള മുണ്ടേരിയായിരുന്നു. ജനുവരി 26 - ആം തീയതി നിലമ്പൂരില്‍ നിന്നും മുണ്ടേരിയിലേക്ക് ബസില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ മലപ്പുറം ജില്ല മുഴുവനും ബസിലുണ്ടായിരുന്നു. തിരക്ക് അത്രക്കുണ്ടായിരുന്നു. പത്തുമിനിറ്റു നേരം കമ്പിയില്‍ തൂങ്ങി വവ്വാല്‍ കിടക്കുന്ന പോലെ നിന്ന...

മുണ്ടേരിയിലേക്കുള്ള ബസ്

സാഹസികമലക്കയറ്റം അഥവാ ട്രെമ്മിംഗ് എന്നു കേട്ടാല്‍ സിരകളില്‍ ഊര്‍ജ്ജം നിറഞ്ഞു പൊങ്ങുക പതിവാണ് കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം കറന്നുവന്ന അവസരമായതിനാല്‍ ആവേശത്തിരത്തള്ളല്‍ തന്നെയായിരുന്നു മനസു നിറയെ ഈ തവണ യാത്രക്ക് തരമായത് നിലമ്പൂരിന്നപ്പുറമുള്ള മുണ്ടേരിയായിരുന്നു. ജനുവരി 26 - ആം തീയതി നിലമ്പൂരില്‍ നിന്നും മുണ്ടെരിയിലേക്ക് ബസില്‍ കയറി യാത്ര തുടങ്ങിയ പ്പോള്‍ മലപ്പുറം ജില്ല മുഴുവനും ബസിലുണ്ടായിരുന്നു.തിരക്ക് അത്രക്കുണ്ടായിരുന്നു പത്തുമിനിറ്റു നേരം കമ്പിയില്‍ തൂങ്ങി വവ്വാല്‍ കിടക്കുന്ന പോളെ നിന്നു...

മടക്കയാത്ര

എം. വി മിനിക്കോയി എന്ന കപ്പലില്‍ ടിക്കറ്റിന് ക്ലാസുഭേദം ഉണ്ടായിരുന്നില്ല. പൂര്‍ണമായും എയര്‍കണ്ടീഷന്റ് ഹാളാണ്. നൂറ്റിയമ്പതു യാത്രികര്‍ക്കുള്ള ടിക്കറ്റു മാത്രമേ അതുലുള്ളൂവെങ്കിലും മിക്കവാറും സീറ്റുകള്‍ ഒഴിവായിരുന്നു. പിലേക്കുള്ള ചരക്കിറക്കം കഴിഞ്ഞ് യാത്ര തുടങ്ങുമ്പോള്‍ എട്ടരമണിയായി. ഇനി അടുത്ത ദ്വീപ് അന്ത്രോത്ത് ആണ്. അവിടെനിന്നും നേരെ കൊച്ചിയിലേക്കും കപ്പല്‍ യാത്രതുടങ്ങിയ ഉടനെതന്നെ ഏതോ ഒരു തമിഴ് സിനിമ ടി.വിയില്‍ ഓടാന്‍ തുടങ്ങി. ഒരു മസാലചിത്രം. കുടിയും കുളിയും അടിയും പിടിയും ചവിട്ടും വാഗ്വാദങ്ങളും...

ഫിഷിംങ് (തുടര്‍ച്ച)

വൈകുന്നേരം റഷീദ്ഖാന്‍ വന്നു. ആറുമുഖനും അദ്ദേഹവും തമ്മില്‍ എന്തെല്ലാമോ ഇടപാടുകള്‍ തീര്‍ക്കുകയാണ്. ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചില്ല. കാര്യമായ പാക്കിങ്ങ് ഒന്നുമില്ലെങ്കിലും ഉള്ളത് നേരെയടുക്കി ബാഗില്‍ വച്ചു ശേഖരിച്ചിരുന്ന പവിഴപ്പുറ്റുകള്‍ നല്ലൊരു പ്ലാസ്റ്റിക് കവറിലിട്ട് തുണി സഞ്ചിയിലാക്കി ബാഗില്‍ വെച്ചു. ദ്വീപില്‍ വന്നിട്ട് പ്രത്യേകമായി ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ദ്വീപുവാസികള്‍ പ്രത്യേകതയുള്ളതായി പറഞ്ഞ വിഭവങ്ങളാകട്ടെ എനിക്കു പ്രത്യേകതയുള്ളതായി തോന്നിയില്ല. അപൂര്‍വ്വ ഇനത്തില്‍ പെട്ട ഒന്ന് ദ്വീ...

ഫിഷിംങ്

അടുത്ത ദിവസം രാവിലെ ആറുമണിക്കു തന്നെ മീന്‍ പിടിക്കാന്‍ പോവാനുള്ള തോണി തയ്യാറായി നിന്നു.ഞങ്ങള്‍ അരമണിക്കൂര്‍ വൈകിയാണ് എത്തിയത് നവാസ് അവിടെ കാത്തുനിന്നിരുന്നു. ഒരു സ്പെഷ്യല്‍ ട്രിപ്പായതിനാല്‍ ഫിഷിംങിനെക്കുറിച്ചുള്ള ആധി തോണിക്കാര്‍ക്കുമുണ്ടായിരുന്നില്ല. ചെറിയ നാലഞ്ചു പാത്രങ്ങളും കറിക്കാവശ്യമായ ചേരുവകളും നവാസ് കരുതിയിരുന്നു. എല്ലാവര്‍ക്കുമാവശ്യമായ പ്രഭാതഭക്ഷണവും അയാള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനഞ്ചു ലിറ്റര്‍ കന്നാസില്‍ നിറയെ കുടിവെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം കണ്ടപ്പോള്‍ മുന്‍കരുതലുക...

പാവം കള്ളന്‍(തുടര്‍ച്ച)

എന്റെ ഊഴം വന്നു. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും സംസാരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നറിഞ്ഞു. ആറുമുഖന്‍ ചടങ്ങിനു പറഞ്ഞന്നേയുള്ളു. ഞാനെഴുനേറ്റു സ്വാഗത- അധ്യക്ഷ പ്രാസംഗികന്മാര്‍ക്ക് നമസ്ക്കാരം പറഞ്ഞ് കുട്ടികള്‍ക്ക് പ്രത്യേകം സ്നേഹം ചൊരിഞ്ഞ് ഞങ്ങളെ ക്ഷണിച്ചതിനു നന്ദി പറഞ്ഞ് അരനിമിഷം ഞാന്‍ ഏവരേയും ശ്രദ്ധിച്ചു. അവരുടെ മനസും കാതും എനിക്കായി കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞ് ഞാന്‍ പറഞ്ഞുതുടങ്ങി. രാസമാലിന്യങ്ങളില്ലാത്ത, വിഷപുക ശ്വസിക്കാതിരിക്കാന്‍ ഭാഗ്യം ചെയ്ത സൗന്ദര്യം തുളുമ്പുന്ന ദ്വീപിലെ ഭാഗ്യവാന്മാരായ ...

പാവം കള്ളന്‍

പള്ളിയിലെ ബാങ്കുവിളികേട്ടാണ് ഞാനുണര്‍ന്നത്. നേരം അഞ്ചു മണിയായിട്ടേയുള്ളു. പ്രത്യേകി്ച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറച്ചു കൂടി കിടക്കാന്‍ ഉറച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ഒടുവില്‍ എഴുന്നേറ്റു. നിത്യവൃത്തികളും മറ്റും കഴിഞ്ഞ് ഒരു ചായക്ക് കടയില്‍ പോകാന്‍ തയ്യാറായി. അപ്പോള്‍ ഉറങ്ങുന്നവര്‍ക്കിടയില്‍ ഞാന്‍ മെക്കാനിക്കിനെ നോക്കി. അവിടെ അയാളുള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടെങ്കിലും ആളെക്കാണാന്‍ കഴിഞ്ഞില്ല. പുറത്തേക്കുള്ള വാതില്‍ തുറന്ന് ഞാനിറങ്ങുമ്പോള്‍ അയാള്‍ വരാന്തയില്‍ ധ്യാനത...

ലൈറ്റ് ഹൗസ് കാഴ്ചകള്‍

ലൈറ്റ് ഹൗസില്‍ നാലുമണിക്കെത്തുമ്പോള്‍ ഞങ്ങളല്ലാതെ കാഴ്ചക്കാരായി ആരുമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഇവിടെ കാഴചകാണാന്‍ ആരുവരാന്‍? സീസണ്‍ കഴിഞ്ഞിരിക്കുന്നു. നാലുമണിമുതല്‍ ആറുമണിവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം എന്ന് അവിടെ എഴുതിവച്ചിരിക്കുന്നതു കണ്ടു. ആളൊന്നിന് പത്തുരൂപയാണ് ഫീസ്. ക്യാമറ, ഫോണ്‍ തുടങ്ങിയ ഗുലുമാലുകള്‍ ഒന്നും കൊണ്ടുപോകുവാന്‍ അനുവാദമില്ല. ഞങ്ങള്‍ എല്ലാം ഓഫീസില്‍ തന്നെ വച്ചു. സ്തംഭാകൃതിയിലുള്ള ലൈറ്റ് ഹൗസിന്‍ അടിവശത്തെ ഉള്‍വിസ്താരം പത്തുമീറ്റര്‍ ഉണ്ടായിരുന്നു. അതുമുഴുവനും ഭംഗിയായി കോണ്‍ക...

ഒരു സ്റാവും കുറേയാളുകളും

ഇന്ന് ഞായറാഴ്ചയാണ്. ഇനി രണ്ടു മൂന്നുദിവസം കൂടിയേ ഇവിടെ നില്‍ക്കാനാവൂ. ഇതിനകം തന്നെ സരസനാണെങ്കിലും ഗഫൂര്‍ കയറുപൊട്ടിച്ചു തുടങ്ങിയിട്ടുണ്ട്. വൈകിയാല്‍ ഏതോ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പ്രശ്നമാകുമെന്നാണ് പറയുന്നത്. അതേ സമയം വളരെ ആനന്ദത്തിലുള്ളയാള്‍ നളിനാക്ഷനാണ്. കക്ഷിക്ക് എവിടെയും ഹാപ്പി തന്നെ. കുടുംബമോ മറ്റു ബാധ്യതകളോ അയാള്‍ക്കില്ല. സ്വന്തം വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഊട്ടിയില്‍. ഇപ്പോള്‍ ശിക്ഷ്യന്‍മാരെ കട ഏല്പ്പിച്ച് കടലും ദ്വീപും കാണാനെത്തിയിരിക്കുകയാണ്. ഇവിടെ വന്ന ശേഷം അഞ്ചു ബൈക്കുകള്‍ റിപ്പയര്‍...

തീർച്ചയായും വായിക്കുക