Home Authors Posts by എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

67 POSTS 0 COMMENTS
എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677

നിശബ്ദതാഴ്വരയുടെ ഭൂമിശാസ്ത്രവും കൂട്ടായ്മയുടെ വിജയ...

നിശബ്ദതാഴ്വര എനിക്കൊരു തീര്ത്ഥാടന കേന്ദ്രം പോലെയാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അവിടെയെത്തി നിര്‍മലമായ വായു ശ്വസിക്കാനാണ് ഓരോയാത്രയും. ഇതിനു പറ്റിയ ഒട്ടേറെ ഇടങ്ങള്‍ വേറെ ഉണ്ടെങ്കിലും എനിക്ക് വേഗത്തിലെത്താവുന്ന സ്ഥലം എന്ന നിലക്കാണ് ഞാന്‍ തീര്‍ത്ഥാടനം നടത്താനായി സൈലന്റ് വാലിയെ തിരെഞ്ഞെടുക്കാറുള്ളത്. സൈരന്‍ഡ്രിയിലെത്തി വാച്ച് ടവറില്‍ കയറി വിദൂരതയില്‍ നോക്കി അംബരചംബികളായ മലനിരകളെ കാണുമ്പോഴുള്ള ആനന്ദം അനിവചനീയമാണ്. മറ്റെന്തെങ്കിലും കാഴ്ചയോ സഹായമോ സൗകര്യമോ വനം വകുപ്പ് നല്‍കുമെന്ന് പറഞ്ഞ് സഞ്ചാരികളാ...

നിശബ്ദ താഴ് വരയിലേക്ക്

കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ രണ്ടു സുപ്രസിദ്ധ നദികളുടെ താഴ് വരകളാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. കേരളത്തിലെ നദികളില്‍ കിഴക്കോട്ട് ഒഴുകുന്ന മൂന്നെണ്ണത്തില്‍ ഒന്നായ ഭവാനി നീലഗിരി മലനിരയുടെ തെക്കു പടിഞ്ഞാറെ കോണില്‍ നിന്നു തുടങ്ങി ഇടുങ്ങിയ ഒരു താഴ് വാരത്തിലൂടെ തെക്കോട്ട് ഒഴുകി അട്ടപ്പാടിയുടെ പടിഞ്ഞാറെ അതിരില്‍ മുക്കാലിക്ക് അടുത്തുവച്ച് വടക്കു കിഴക്കോട്ട് ഒഴുകുന്നു. മുക്കാലിയിലെത്തിയ ശേഷം ഭവാനിയുടെ ഗതിമാറ്റം നമ്മെ വിസ്മയിപ്പിക്കും. ഒഴുകിവരുന്ന ഭവാനി എല്‍ (L)രൂപത്തില്‍ തിരിഞ്ഞാണ് ഇവിട...

വേലാഞ്ചേരിയുടെ വിരുദ്ധ ഭാവങ്ങള്‍

വേലാഞ്ചേരിമല ഒരു ട്രെക്കിംഗ് യാത്രക്കു പറ്റിയ സ്ഥലമല്ല. മൗണ്ടനീയറിംഗിന് അധികവുമാണ്. താഴെ നിന്നു നോക്കിയാല്‍ മുകളിലെത്തുക കടുപ്പം. ചെങ്കുത്തായ കയറ്റത്തിന്നും പിടിതരാതെ ഒറ്റയാനെപ്പോലെ ഒരു നില്‍പ്പാണ്. കാഴ്ചയില്‍ അനുസരണക്കേട് തോന്നതക്ക തരത്തില്‍ .... ഒരു അയവുമില്ലാതെ എന്തോ മറന്നു വെച്ച് സ്തബ്ത്ധനെ ഓര്‍മ്മിപ്പിക്കും വിധം. കുറെ നാളുകളായി കഠിനമായ കയറ്റം കയറാതെ കാലുകള്‍ക്ക് പറ്റിയ ഇര കിട്ടാതെ കാലം കടന്നു പോകുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് നാരായണ സ്വാമി എന്നെ യാത്രയ്ക്ക് ക്ഷണിക്കുന്നത്. പ്രത്യേകിച്ച് ...

നിന്നെ കീഴടക്കാന്‍ ഞാന്‍ ഇനിയും വരും

കാടും മനുഷ്യന്റെ മനസും വിചിത്രങ്ങളാണ്. എത്ര ഇടപഴകിയാലും അത് നമുക്ക് പിടിതരുന്നില്ല. ഇപ്പോള്‍‍ ഞങ്ങളുടെ യാത്രസംഘം ചപ്പിലക്കാട്ടില്‍ നിന്നും നേരെയെത്തുന്നത് കൊടും ഇറക്കത്തിലേക്കാണ്. ഇറക്കത്തില്‍ പിടിച്ചിറങ്ങുന്നതിന് വള്ളികളോ കുറ്റിച്ചെടികളോ ഉണ്ടെന്ന് ധരിക്കരുത്. കാലൊന്നു വഴുതിയാല്‍ നിലത്ത് ഊന്നുന്ന വടിയൊന്നു സ്ലിപ്പായാല്‍ ഉരുണ്ടുരുണ്ട് മുള്‍പ്പടര്‍പ്പ് തീര്‍ത്ത പൊന്തയിലോ തലങ്ങും വിലങ്ങും കോര്‍ത്തു നില്‍ക്കുന്ന മുള്ളുകളുള്ള മുളക്കമ്പുകളിലോ ദേഹമാസകലം കോര്‍ത്ത്... മാനം മൂടി നില്‍ക്കുന്ന മരങ്ങളുടെ ...

വയറിനകത്തൊരു ഭൂകമ്പം

രാത്രി പത്തുമണി കഴിഞ്ഞു. കഞ്ഞിയും കറിയും കാലമാകായി. കാട്ടു ചക്ക കുത്തിച്ചതച്ചതും ( തോരന്‍) അച്ചാറും ഉണക്കമീന്‍ വറുത്തതും ആണ് ഇന്നത്തെ മെനു. എട്ടുമണി മുതല്‍ എനിക്ക് വയറിനൊരു വല്ലായ്ക തോന്നിത്തുടങ്ങിയിരുന്നു. ആമാശയത്തിന്റെ ആ‍ഴങ്ങളില്‍ നിന്നൊരു പുളിച്ചു തികട്ടല്.‍ നാവിന് അരുചി. കഞ്ഞി വേണോ എന്നു തോന്നി. പക്ഷെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എങ്ങനെ ഉറക്കം വരും? നാളെ നടക്കാന്‍ ഇനിയും പതിനഞ്ചു കിലോ മീറ്റര്‍ ദൂരം ബാക്കി കിടക്കുന്നു. ഞാന്‍ കഞ്ഞിയും തോരനും അച്ചാറും വാങ്ങി. കണ്ണടച്ച് കഞ്ഞി വലിച്ചു കയറ്റാന്‍...

മാതംഗലീലയും നൗഷാദിന്റെ സര്‍ട്ടിഫിക്കറ്റും

പലരും വല്ലാതെ ക്ഷീണിച്ചിരുന്നു. എന്നിരുന്നാലും കൂട്ടായ്മയും സ്റ്റാമിനായും ഇല്ലെങ്കില്‍‍ മുകളിലെത്തുക പ്രയാസം. എത്തിയ ഉടനെ ചിലരെല്ലാം മസില്‍‍ പിടുത്തം വിടുവാന്‍ ഓയിന്മെന്റുകള്‍ പുരട്ടി. കുറെ പേര്‍ ഫോണ്‍ വിളികളുമായി വേണ്ടപ്പെട്ടവരെ ‘ യുറേക്ക’ എന്ന് വിളിച്ചു പറഞ്ഞു. ഇതിനിടയിലാണ് ഒരു മണിക്ക് ടി. വി വാര്‍ത്തയില്‍ മൂന്നാറിലെ ശാന്തന്‍പാറയില്‍ ഒരളെ ആന ചവിട്ടിക്കൊന്ന കാര്യം ഹരിദാസന്‍ എന്ന സുഹൃത്തിന്റെ ഭാര്യ വിളിച്ചു പറഞ്ഞത്. തികച്ചും അസമയത്തു കേട്ട അസുഖകരമായ വാര്‍ത്ത ആരിലൊക്കെയോ തീയാളി കത്തിച്ചു. അവില്‍...

രാത്രിയിലെ ചൂടും നട്ടുച്ചയ്ക്കുള്ള കുളിരും

ഇലക്ട്രിസിറ്റി ജീവനക്കാരന്‍ ഓവര്‍സീയര്‍ രാമചന്ദ്രന്‍ തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണെന്ന് ബോധ്യമായത് രാത്രി വന്നതോടുകൂടിയാണ്. ക്ഷീണമകറ്റാനും കാട്ടാറിന്റെ കുളരിയില്‍ വിവസ്ത്രരായി നീരാടി തിമിര്‍ക്കാനും പലരും നേരം കണ്ടെത്തിയപ്പോള്‍ , രാമചന്ദ്രന്‍ വലിയ പാത്രത്തില്‍ കഞ്ഞിയും കറിയും വയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. സുന്ദരേശ്വരനും ഷിബുവും ആത്മാര്‍ത്ഥതയോടെ സഹകരിക്കുന്നുണ്ട്. ചിലരെല്ലാം പാറപ്പുറത്തിരുന്നു എന്തെല്ലാമൊ കൊറിക്കുകയാണ്. മറ്റുചിലര്‍ പിന്നിട്ട വഴികളിലെ അതിസാഹസികതയും വീരത്വവും പത്...

സ്വര്‍ഗനരകങ്ങള്‍ക്കിടയില്‍

ഭക്ഷണാനന്തരം യാത്ര തുടരുമ്പോള്‍ സമയം 2.15 ആയി. വിശ്രമം കാലുകളെ മടിയന്മാരാക്കിയിരുന്നു. ഇതിലെ വിളിക്കുമ്പോള്‍ കാലുകള്‍ അതിലെ എന്ന നിലയിലാണ്. പതിനഞ്ചോളം മിനിറ്റു നേരം അങ്ങനെയായിരുന്നെങ്കിലും പിന്നീട് ഏറെക്കുറെ കാര്യങ്ങള്‍ വരുതിയിലായി. മൂന്നു മണിയോടെ കാട് ഇരുണ്ടു വന്നു. വഴിതെറ്റി കാലം തെറ്റി വന്ന കാര്‍മേഘം വൃക്ഷച്ചാര്‍ത്തുകളില്‍ ലഘു നര്‍ത്തനമാടി. കരിയിലകള്‍ മഴത്തുള്ളി വീണ് കലപില കൂട്ടി. ചീവീടുകള്‍ സംഗീതം മുഴക്കി. ഉള്‍ക്കാട്ടിലേക്ക് വിവിധ സന്ദേശങ്ങള്‍ കാടിന്റെ മക്കള്‍ കൈമാറി. അകലങ്ങളിലെങ്ങോ ഭീതി...

ഭക്ഷണം അമൃതാണ് എങ്കിലും

ഇപ്പോള്‍ സമയം പന്ത്രണ്ടുമണിയാണ്. ഒരു കാട്ടാറിന്റെ മറുകരയിലാണ് ഞാനും കൂട്ടരും. നൈസര്‍ഗികമായി തഴച്ചു വളരുന്ന ഒന്നാന്തരം നിത്യഹരിതവനം. വമ്പന്‍ മരങ്ങള്‍ മേഘമേലാപ്പ് തേടി വളരുന്നത് ആകാശം തൊട്ടു നോക്കാനാണോ എന്നു തോന്നും. അതിനും താ‍ഴെ ചേട്ടന്മാര്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ പിമ്പേ തിരഞ്ഞു പോയവര്‍. അവര്‍ക്കു പുറകെ ഉയരങ്ങള്‍ എത്തിനോക്കാനാവുമോ എന്നു പരിശോധിക്കുന്ന മൂന്നാം തലമുറക്കാര്‍. ഏതു വിധേനെയും സൂര്യപ്രകാശം കാണാന്‍ കൊതിച്ചോടുന്ന ഇളം തലമുറക്കാര്‍. അസംതൃപ്തി പ്രകടിപ്പിച്ച് വളരാന്‍ കൂട്ടാക്കാതെ ശാ...

വന്യത കാട്ടിലോ നാട്ടിലോ?

ഇതിനിടയാണ് ഒരു ഫോറസ്റ്ററും രണ്ടു മൂന്നു ഗാര്‍ഡുകളും ഞങ്ങളുടെ ക്യാമ്പിലെത്തിയത്. ട്രക്കിംഗിനുള്ള അനുമതി പത്രം അവര്‍ വാങ്ങി പരിശോധിച്ചു. നിര്‍ലോഭം ആശംസകളും നിര്‍ദ്ദേശങ്ങളും തന്നു. നിബിഡവനത്തിനകത്ത് കരുതലുണ്ടാകണമെന്നും കണ്ണും കാതും കൂര്‍പ്പിച്ച് നീങ്ങേണ്ടതുണ്ടെന്നും ഉപദേശിച്ചു. കാട് കാത്തു രക്ഷിക്കേണ്ടത് നമ്മളാ‍ണെന്നും കാട്ടുമൃഗങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അവര്‍ക്ക് നമ്മളോട് വിരോധമുണ്ടാകുക സ്വാഭാവികമായതിനാല്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് മുന്നേറണമെന്നും അവരെ ആക്രമിക്കാന്‍ ...

തീർച്ചയായും വായിക്കുക