Home Authors Posts by എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

67 POSTS 0 COMMENTS
എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677

മഞ്ഞുരുക്കവും സ്വപ്നത്തിലെ ആനയും

എല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്ന എനിക്ക് ടോമിയുടെ വികാര പ്രകടനത്തിന്റെ പൊരുള്‍ മനസിലായി. സത്യത്തില്‍ അയാള്‍ പ്രകൃതിക്കോ പരിസ്ഥിതിക്കോ വനത്തിനോ എതിരല്ലായിരുന്നു . ടോമിച്ചന്റെ കൃഷിയെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതിയുടെ കാതല്‍. കുറച്ചു കാലമായി കൃഷിയിറക്കുന്ന മുടക്കു മുതല്‍ പോലും തിരികെ കിട്ടാതെ വുഷമവൃത്തത്തിലായിരിക്കുകയാണ് അദ്ദേഹം. ഭാര്യയേയും മക്കളേയും പോറ്റാന്‍ വകയില്ലാതെ വലയുന്ന ടോമിയുടെ കാഴ്ചപ്പാടില്‍ പ്രകൃതിയും പരിസ്ഥിതിയും വില്ലന്മാരായതില്‍ അത്ഭുതമില്ല . ഈ ദ...

മുട്ടിത്തൂറിയും ചോരക്കാലിയും

പുഴ മുറിച്ചു കടക്കാന്‍ വളരെ പ്രയാസപ്പെട്ടു. അമ്പതു മീറ്ററിലധികം വീതിയുള്ള പുഴയില്‍ മുട്ടിനു മീതെ വെള്ളമുണ്ട് . നല്ല ഒഴുക്കും പരന്നതും ഉരുണ്ടതുമായ കല്ലുകളാണ് പുഴയില്‍ നിറയെ. ഞങ്ങള്‍ ജിന്‍സന്റെ നേതൃത്വത്തില്‍ നടന്നു. മറുകരയെത്തി ജോയിയും ടോമിയും പരിവാരങ്ങളും എത്തുന്നതു വരെ കാത്തു നിന്നു സെക്കന്റുകള്‍ക്കകത്ത് അട്ടകള്‍‍ 'അവിടം' വരെ കയറിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ വരാനുള്ളവരെ കാത്ത് ഞങ്ങളവിടെ നിന്നില്ല. വഴിയില്‍ പലമാതിരി മരങ്ങള്‍ കാണാന്‍ കഴിഞ്ഞു , പക്ഷെ എന്തുകൊണ്ടോ അവയ്ക്കൊന്നും അസാധാരണത്വം ഉള്ളതായ...

‘ നാറികളുടെ ഭരണിപ്പാട്ട്’

ഏറെ വൈകിയ വേളയിലെ കാടുകയറ്റത്തോട് എനിക്ക് മാനസികമായി യോജിക്കാനായില്ലെങ്കിലും മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. സാഹസികത നല്ലതു തന്നെ പക്ഷെ, അതിസാഹസികത വിവരക്കേടാവരുതല്ലോ. എറണാകുളത്തു നിന്നും പൊന്നാനിയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമെല്ലാം എത്തിച്ചേര്‍ന്നവര്‍ കൂട്ടത്തിലുണ്ട്. പരിചിതരും അപരിചിതരും അടങ്ങുന്ന ടീം. കാടിന്നകത്തളങ്ങളില്‍ വെളിച്ചം മങ്ങി ഇരുട്ട് പരക്കുന്ന നേരങ്ങളില്‍ ഉള്‍ക്കാട്ടില്‍ നിന്നും പാറമടകളില്‍ നിന്നും പുറത്തിറങ്ങി വേട്ടക്കൊരുങ്ങുന്ന മാംസഭുക്കുകളായ ഇരപിടിയന്മാര്‍. ഇതിന്നിടയിലൂടെ...

അവസാനിക്കുമ്പോള്‍ ഒരാരംഭം

ട്രക്കിംഗിനു വരാനുള്ളവര്‍ മെല്ലെ എത്തട്ടെ എന്നു കരുതി ഞങ്ങള്‍ നൗഷാദിന്റെ അനുമതിയോടെ പുലിയറയിലേക്കു യാത്ര തുടര്‍ന്നു. വഴി വളരെ മോശമാണ് പന്ത്രണ്ടു കിലോമീറ്റര്‍ ദൂരം യാത്ര വേണം അവിടെ എത്താന്‍. വഴിയുടെ ഇടതു വശം നല്ല താഴ്ചയാണ്. ചിറ്റൂര്‍ പുഴ ശരാശരി സമൃദ്ധിയോടെ (പ്രാദേശിക നാമം) വളഞ്ഞു പുളഞ്ഞു ഒഴുകുന്നുണ്ട്. പല പല കുന്നിന്‍ ചരിവുകളിലൂടെയും മണല്‍പാത ഇഴഞ്ഞിഴഞ്ഞ് വനാന്ത്രഭാഗത്തേക്കു പോകുന്നതു കാണം . അര്‍ബുദം ബാധിച്ച് നശിച്ച സെല്ലുകള്‍ പോലെ അവിടവിടെയായി മൊട്ടയടിക്കപ്പെട്ട മലഞ്ചരിവുകള്‍.! കുടിയേറ്റക്കാരുട...

പുലിയറയിലേക്ക്- 2

കാറില്‍ കയറുന്നതുവരെ ശങ്കരേട്ടന്‍ ഞങ്ങളെ അനുഗമിച്ചു. വണ്ടി മുന്നോട്ടു നിങ്ങി. പുറത്ത് കണ്ണെത്തുന്ന ദൂരമെല്ലാം പച്ചപ്പ് മാഞ്ഞു കഴിഞ്ഞിരിക്കുന്നു. വേനല്‍ കടുക്കുന്നതിന്റെ സകല ലക്ഷണങ്ങളും എവിടെയും കാണാം. ഇപ്പോള്‍ റോഡിന്നിടതു വശത്ത് കാണുന്നതാണു മല്ലീശ്വരന്‍ മുടി. ഏകദേശം നാലായിരം അടി ഉയരത്തിലുള്ള ഈ മലമുടി അട്ടപ്പാടി ആദിവാസികളുടെ കൈലാസമാണ്. മല്ലീശ്വരനെ കണികണ്ട് നിത്യവും വണങ്ങാത്ത ഒരു ആദിവാസിയും അട്ടപ്പാടിയിലുണ്ടാകില്ല. മല്ലീശ്വരന്റെ പാദം തഴുകി പതിഞ്ഞൊഴുകുന്ന ഭവാനിപ്പുഴയുടെ കരയിലുള്ള ചമ്മണ്ണൂര്‍ ശിവക...

പുലിയറയിലേക്ക്

(എം ഇ സേതുമാധവന്റെ പുതിയ യാത്രാവിവരണം ആരംഭിക്കുന്നു) സുഖം തേടിയുള്ള യാത്രയിലാണ് ഓരോരുത്തരും ജീവിതം മുഴുവന്‍ സുഖമനുഭവിച്ചാലും തൃപ്തി വരാത്തവര്‍. ജനിച്ചു വീഴുമ്പോഴേ കുട്ടിക്ക് പരമാവധി സുഖം നല്‍കാനാണ് മാതാപിതാക്കളുടെ ശ്രമം. കുട്ടി വലുതാകുന്തോറും അവന്റെ സുഖം കണ്ടെത്താന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സുഖമെന്ന വാക്കിന് വ്യക്തമായി പറഞ്ഞാല്‍ തൃപ്തി എന്നെ പറയാനാകൂ അതു തന്നെ പൂര്‍ണ്ണവും അപൂര്‍ണ്ണവുമായി വേര്‍തിരിക്കാവുന്നതാണ്. സുഖംതേടിയുള്ള ജീവിതയാത്രയില്‍ ഓരോത്തുരം കണ്ടെത്തുന്നത് വ്യത്യസ്ത മേച്ചില്‍...

ചീവീടുകളുടെ സംഗീതം

വാച്ച് ടവറില്‍ നിന്നുള്ള കാഴ്ച അതീവ സുന്ദരമാണ്. ദൂരെ ദൂരെയ്ക്ക് നീണ്ടു പോകുന്ന മലനിരകള്‍.. താഴ് വരകള്‍.. ആകാശത്തിനു ഊടു കൊടുക്കുന്നതുപോലുള്ള, താങ്ങി നിര്‍ത്തുന്നതു പോലെ തോന്നിക്കുന്ന കൊടുമുടികള്‍. മലപ്പുറം ഭാഗത്തെ നിലമ്പൂര്‍ മലനിരകളും കോവില്‍പ്പാറമുടിയും അങ്കിണ്ട കൊടുമുടിയും (ആനമുടി കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ മുടി) എല്ലാം ദൃഷ്ടിഗോചരങ്ങള്‍ മലമടക്കുകളിലൂടെ പൂച്ചിപ്പാറ മലകളെ ചുറ്റി തെക്കോട്ട് ഒഴുകി പാത്രക്കടവില്‍ മേളം കൂടാന്‍ പോകുന്ന കേരളത്തിന്റെ നൈര്‍മല്യസുന്ദരി കുന്തി. വടക്ക് സമ...

അത് പാമ്പല്ല; മണ്ണിരയാണ്

യാത്രയ്ക്കിടയില്‍ വഴിയരികിലെ ഒരു 'ബിക്കണ്ണന്‍' പ്ലാവ് കണ്ട് ഡ്രൈവര്‍ ഗൈഡ് വണ്ടി നിര്‍ത്തി . ആ പ്ലാവിന് 250 കൊല്ലത്തെ പഴക്കമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും അതൊരു മരമുത്തച്ഛനാണ് എന്നത് നേരായിരുന്നു. അതിന്റെ ഇലകളെല്ലാം വളരെ ചെറുതായി തീര്‍ന്നിരിക്കുന്നു. വയസായാല്‍ ചെറുപ്പം പോലെ എന്നു പറയുമല്ലോ. പത്തടി മുകളിലായി ഏതാനും ഇടിച്ചക്കകള്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്. മരത്തിന്റെ കടഭാഗം മുതല്‍ക്കു മാത്രമേ കാണാന്‍ കഴിയൂ.. വേരുകളൊന്നും പുറത്ത് ഇല്ല എന്നത് ആയുസിന്റെ ഒരു നല്ല ലക്ഷണമായി എനിക്കു തോന്നി. ഒരാള്...

നിശബ്ദതാഴ്വരയുടെ ഭൂമി ശാസ്ത്രവും കൂട്ടായ്മയുടെ വിജ...

കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ രണ്ടു സുപ്രസിദ്ധ നദികളുടെ താഴ്വാരങ്ങളാ‍ണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മേല്‍ഭാഗം . കേരളത്തിലെ നദികളില്‍ കിഴക്കോട്ട് ഒഴുകുന്ന മൂ‍ന്നെണ്ണത്തില്‍ ഒന്നായ ‘ ഭവാനി’ നീലഗിരി മലയുടെ തെക്കെ പടിഞ്ഞാറു കോണില്‍ നിന്നു തുടങ്ങി ഇടുങ്ങിയ ഒരു താഴ്വാരത്തിലൂടേ തെക്കോട്ടു ഒഴുകി അട്ടപ്പാടിയുടെ പടിഞ്ഞാറെ അതിരില്‍ മുക്കാലിക്ക് അടുത്ത് വച്ച് വടക്കു കിഴക്കോട്ട് ഒഴുകുന്നു. മുക്കാലിയിലെത്തിയ ശേഷം ഭവാനിയുടെ ഗതിമാറ്റം നമ്മെ വിസ്മയിപ്പിക്കും. കാരണം ഒഴുകി വരുന്ന ഭവാനി 'എല്‍' രൂപത്തില്‍ തിരി...

പരിസ്ഥിതിക്കിണങ്ങാത്ത വീടും ഐതിഹ്യങ്ങളും

ഏറെക്കുറെയുള്ള ഡ്രൈവര്‍മാരെ പലതവണ വന്ന് പരിചയമുള്ള എനിക്ക് ഇന്നത്തെ കക്ഷിയെ തീരെ കണ്ടറിവില്ലായിരുന്നു. യാത്ര തുടങ്ങി രണ്ടു മിനിറ്റായപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് ആരാഞ്ഞു. വലിയ കൗതുമൊന്നുമില്ലാതെ അസ്പഷ്ടമായി അയാള്‍ എന്തോ പറഞ്ഞു. കൂടുതലായി അക്കാര്യം ഞാന്‍ ചോദിക്കുകയും ചെയ്തില്ല. ഒരു യാത്രികന്റെ ജിജ്ഞാസയോടെ ഞാന്‍ ഡ്രൈവറെ നോക്കി ചിരിച്ചു. അജ്ഞത നടിച്ചു. ഇയാളുടെ കാരുണ്യമില്ലാതെ ഇനിയൊന്നും ആസ്വദിക്കാനാവില്ലെന്നു എനിക്കുറപ്പുണ്ടായിരുന്നു. മുക്കാലിയില്‍ നിന്നും സൈരന്ധ്രിയിലേക്ക് പോകുന്ന റോഡിന് സമാന...

തീർച്ചയായും വായിക്കുക