Home Authors Posts by എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

67 POSTS 0 COMMENTS
എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677

കത്തീല്‍ പുരാണം

  കത്തീല്‍ പുരാണത്തില്‍ പൗരാണിക ചരിത്രത്തോളം പ്രാധാന്യമുണ്ട്. വൈവസ്വത മന്വന്തര കാലത്ത് ഇവിടെ കൊടും വരള്‍ച്ചയും പട്ടിണിയും നടമാടിയിരുന്നു. ഇക്കാരണത്താല്‍ മനുഷ്യകുലം തന്നെ നാമാവശേഷമാകുന്ന സ്ഥിതിയുണ്ടായി. ഭൂമിവിണ്ടുകീറുകയും പുഴകള്‍ വറ്റിവരളുകയും ജലാശയങ്ങള്‍ വരണ്ടുണുങ്ങുകയും ചെയ്തു. ജനങ്ങള്‍ തീരാദുരുതത്തിലകപ്പെട്ടു. ഇതുകണ്ട് അനുകമ്പാര്‍ദ്രനായ ജാബാലിമഹര്‍ഷി അടുത്തുള്ള അമലകതീര്‍ത്ഥം എന്ന സ്ഥലത്ത് ഗാഡമായ ധ്യാനത്തല് മുഴുകി ഏറെക്കാലം ഇരുന്നു. ധ്യാനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആത്മസാക്ഷാത്കാരമ...

കത്തീല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം

കര്‍ക്കടകമായതുകൊണ്ട് പ്രകൃതി നനഞ്ഞു കുതിര്‍ന്നിരുന്നു. വഴിക്കിരുവഷവും പാടങ്ങളും ചെറിയ തെങ്ങിന്‍ തോട്ടങ്ങളും ഉണ്ട്. പൊട്ടിപൊളിഞ്ഞു തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ഭഗവതിയ്ക്ക് സമര്‍പ്പിക്കാതെ അവിടെ എത്തുമെന്നു തോന്നിയില്ല. ക്ഷേത്രമെത്തുന്നതിന് മുമ്പ് രണ്ടു മൂന്നു നദികള്‍ ക്രോസ് ചെയ്തു പോകേണ്ടതുണ്ട്. പാലത്തിലൂടെ പോകുമ്പോള്‍ പുഴയിലെ ജലസമൃദ്ധി നമ്മെ കുളിരളിയിക്കുമെങ്കിലും ആ ജലത്തിന് കാല്‍ തന്നെയാണ് ശരണം. കര്‍ക്കിടകം കേരളത്തെ ആദ്യപകുതിയില്‍ വേദനിപ്പിച്ച സമയത്ത് കര്‍ണാടകയെ അനുഗ്രഹിക്കുകയായിരുന്നു...

കൊടുപ്പു നാഗരാജക്ഷേത്രം

ബസിലിരുന്ന് ഗോകര്‍ണനാഥേശ്വര ക്ഷേത്രത്തെക്കുറിച്ച് ഓര്‍ത്തുക്കൊണ്ടിരുന്നപ്പോള്‍ ബസിന്റെ വേഗവും റോഡിന്റെ ശോച്യാവസ്ഥയും അറിഞ്ഞില്ല. ഇടക്കെപ്പൊഴോ സ്വാമി ഒരു കുന്നിന്‍ മുകളിലേക്ക് തിരിച്ചു വന്നത്. സ്വാമി കൈവിരല്‍ ചൂണ്ടി കാണിച്ച സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിമാനം റ്ണ്‍വേയ്ക്ക് കുതിച്ച് വിമാനത്താവളത്തിന്നപ്പുറത്തേക്ക് മൂക്കുകുത്തി വീണ ഇടമായിരുന്നു. അതും ഒരത്ഭുത കാഴ്ചയ്ക്ക് ഇരയായിത്തീര്‍ന്ന ഇടമായി തീര്‍ന്നല്ലോ? ഞാന്‍ സങ്കടപ്പെട്ടു. അഞ്ചുമിനിറ്റിനകം കഴിഞ്ഞ ഒരു വാക്കിംഗ് ഗ്രൗണ്ടില്‍ ബസ് ചെന്നു...

ഗോകര്‍ണനാഥേശ്വര ക്ഷേത്രം

മംഗലാപുരത്തെ കുദ്രോലിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ശ്രീ ഗോകര്‍ണനാഥ ക്ഷേത്രത്തിലേക്ക് നഗരത്തില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോകര്‍ണനാഥേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം സമീപകാലത്ത് പുതുക്കിപണിതതാണ്. ഭഗവാന്‍ പരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അന്ന പൂര്‍ണേശ്വരി, വിഘ്നേശ്വരന്‍ നവഗ്രഹ പ്രതിഷ്ഠ, അന്ന പൂര്‍ണേശ്വരി, വിഘ്നേശ്വരന്‍, നവ ഗ്രഹപ്രതിഷ്ഠ എന്നിവയാണ് പ്രധാന ക്ഷേത്രത്തോടനുബന്ധിച്ച് ആരാധിച്ചു വരുന്നത്. വിശാലവും സുന്ദരവുമാണ് ക്ഷേത്രാങ്കണം. ഒന്നാം തരം മാര്‍ബിള്‍ മുറ്റവു...

ശ്രീ ദുര്‍ഗാദേവിക്ഷേത്രം

ശ്രീ വെങ്കിടേശ്വേര ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ശ്രീ ദ്ര്ഗാദേവിക്ഷേത്രം. കേവലം അമ്പതുമീറ്റര്‍ ദൂരമേ അവിടേയ്ക്ക് ഉള്ളൂ. ഞങ്ങള്‍ അവിടംകൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരി ക്ഷേത്രം മാത്രമാണ്‍ അത്. ഞങ്ങള്‍ ദര്‍ശനത്തിനെത്തുന്ന നേരത്ത് അവിടെ തിരക്കില്ല എന്നുമാത്രമല്ല പൂജാരി ഭക്തനമാരെ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു. അയാളുടെ കണ്ണുകളില്‍, കാര്യമായ കാണിക്ക കിട്ടുമെന്ന ഭാവം നിഴലിട്ടിരിക്കുന്നു. ആളുകളെ കണ്ടാല്‍ കര്‍പൂരം കത്തിച്ച് ആരതി ഉഴിയുന്ന രീതിയാണല്ലോ, കേരളം വ...

വിഘ്നങ്ങളകറ്റുന്ന വിഘ്നേശ്വരന്‍

എന്റെ സഹമുറിയന്‍ രാജേട്ടനായിരുന്നു. മുടി പറ്റെ വെട്ടിയൊതുക്കിയ കൂര്‍ത്തമുഖവും ഒന്നു രണ്ടു നിറം മങ്ങിയ പല്ലുകളുള്ള ക്ലീന്‍ ഷേവു ചെയ്ത 52 കാരന്‍. മുറിയില്‍ എത്തിയ ഉടനെ ബാഗ് കബോര്‍ഡില്‍ വെച്ച് അദ്ദേഹം ധൃതിയില്‍ ഒരു കിറ്റില്‍ നിന്നും സോപ്പും തോര്‍ത്തും ബ്രഷും പേസ്റ്റുമായി ബാത്ത്റൂമില്‍ കയറി. ഉടനെ തന്നെ സീല്‍ക്കാരങ്ങളുയരുന്നതും ചൈനീസ് പടക്കങ്ങള്‍ പൊട്ടുന്നതും ഞാന്‍ കേട്ടു. തുടര്‍ന്ന് പൈപ്പിന്റെ ടാപ്പില്‍ നിന്നും വെള്ളം ബക്കറ്റിലേക്ക് വീഴുന്ന ശബ്ദമാണുണ്ടായത്. ഞാന്‍ കഴിഞ്ഞദിവസം കണ്ടിട്ടുപോന്ന മലമു...

ശ്രീ വീര വെങ്കിടേശ്വര ക്ഷേത്രം

ഷറാവു മഹാഗണപതിക്ഷേത്രത്തില്‍നിന്നും എട്ട് മണിയോടെ ഞങ്ങള്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. രണ്ടു സ്ഥലങ്ങളും തമ്മില്‍ കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളു. അതുകൊണ്ടു തന്നെ ഏറെ വൈകാതെ ഞങ്ങള്‍ അവിടെയെത്തി. ക്ഷേത്രത്തില്‍ തിരക്ക് തീരെയില്ലാരുന്നു. അതിപുരാതനകാലത്ത് മതാചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും ആത്മീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിലവില്‍ വന്ന അറിവിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. അവയില്‍ പലതും പ്രാഥമികമായി ആരാധനക്കുള്ള സഥലങ്ങളും അത്യ...

ദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ

കര്‍ക്കിടകം കനത്തു പെയ്തു. കാടെല്ലാം കറുത്തിരുണ്ടു. കാട്ടില്‍ കാല്‍ദിവസമെങ്കിലും കഴിയാന്‍ സാധിക്കാതെ വന്നപ്പോള്‍ മനസു നൊന്തു. കാലം തെറ്റി എത്തിയ കാലവര്‍ഷം കടുപ്പം കാട്ടുകയാണ്. നാലുദിവസമായി മലഞ്ചെരുവിലെ കൂട്ടുകാരന്റെ കുടിലില്‍ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട്. മഴ മാനത്തു നിന്നു മണ്ണിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞും ഇടതിങ്ങിയ അടിക്കാടും കാടിന്നകത്തേക്ക് കടക്കാന്‍ അടുത്തൊന്നും അനുകൂലമാകില്ല എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടുകൊണ്ടിരുന്നു. മുതലമട പഞ്ചായത്തിലെ വെള്ളാരം കുടിലിലാണ് ഞാനിപ്പോ...

ശിരുവാണിയില്‍ നിന്ന് മടക്കം

ഇപ്പോള്‍ സമയം പതിനൊന്നു മണിയാണ്. ഇതിനകം ഞങ്ങള്‍ മൂന്നാലു മലകളുടെ ചരിവിലൂടെ മുന്നേറിയിട്ടുണ്ട്. എങ്കിലും യാത്രക്കു വേണ്ടത്ര വേഗതയുണ്ടെന്ന് എനിക്കു തോന്നിയില്ല. കൂടെയുള്ള ഒരു കൂട്ടം പേര്‍ ഇഴയും മട്ടിലാണ് നടക്കുന്നത് . യാത്രക്കിടക്ക് ഞങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ വഴികാട്ടികള്‍ പറഞ്ഞു തന്നിരുന്നു. അതില്‍ ചിലത് അവിടങ്ങളില്‍ നി‍ല്‍ക്കുന്ന വന്‍വൃക്ഷത്തിന്റെ പേരിനോട് ബന്ധപ്പെട്ടതാണ്. വെടിപ്ലാവ്, കയം, എടണക്കയം, പട്ടക്കയം, താന്നിക്കയം എന്നിവ അവയില്‍ ചിലതുമാത്രമാണ്. അടുത്തതായി എത്താന...

നൂറു ഡിഗ്രി ചൂടില്‍ ഒരു ചര്‍ച്ച

വഴികാട്ടികളായ സുഹൃത്തുക്കള്‍ അല്പ്പം മാറിയിരിക്കുന്നുണ്ട്. ഞാന്‍ അവരുടെ അടുത്തുകൂടി നാട്ടു വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. നല്ല മൃഗശല്യമുള്ള പ്രദേശമാണ് ശിരുവാണി തടങ്ങള്‍ എന്നവര്‍ പറഞ്ഞു .വേനലെന്നോ വര്‍ഷമെന്നോ വ്യത്യാസമില്ലാതെ ജലസമൃദ്ധി ഉള്ള സ്ഥലം . കേവലം ഇരുപത്തഞ്ചു കുടുംബാംഗങ്ങള്‍ മാത്രമാണ് ഇന്ന് പുലിയറയിലുള്ളതെത്രെ !‌ ഒരു പാട് കുടുംബങ്ങള്‍ ഇതിനോടകം നാടുവിട്ടുപോയതായി അവര്‍ സാക്ഷ്യപ്പെടുത്തി. കസ്തൂരി രംഗനും ഗാഡ്ഗിലും നാട്ടില്‍ പാട്ടായതോടെ ഒരു സെന്റ് ഭൂമിക്കു ആയിരം രൂപക്കു പോലും വാങ്ങാനാളില്ല എ...

തീർച്ചയായും വായിക്കുക