എൽ.എസ്. രാജഗോപാലൻ
പാണരുടെ സംഗീതം
പാണന്മാരുടെ ഒരു പ്രധാനപ്പെട്ട കുലത്തൊഴിൽ തുയിലുണർത്തുപാട്ടുപാടുക എന്നതാണ്. അമ്പലത്തിലെ തേവരെ പാട്ടുപാടി സ്‌തുതിച്ച് ഉറക്കം ഉണർത്തുന്നതാണ് തുയിൽ ഉണർത്തൽ (തുയിൽ =ഉറക്കം). കർക്കിടകമാസം ഒന്നാംതീയതി ശ്രീ ഭഗവതിയെ വരവേല്‌ക്കുക എന്ന ചടങ്ങുണ്ടല്ലോ. അതിനെ ഉദ്ദേശിച്ച് പാണനും അയാളുടെ സഹധർമ്മിണിയായ പാട്ടിയും കൂടി പുലരുന്നതിനു വളരെമുമ്പ് അമ്പലനടകളിലും, വീടുകൾതോറും പോയി, ഉടുക്കുകൊട്ടി തുയിലുണർത്തുപാട്ടുപാടി അവകാശം വാങ്ങുക പതിവായിരുന്നു. ഈ ചടങ്ങ് പട്ടണപ്രദേശങ്ങളിൽനിന്നും പോയിരിക്കുന്നു. ഉൾനാടുകളിൽ ചില ഇട...