Home Authors Posts by ലൗലി വരിക്കശ്ശേരി

ലൗലി വരിക്കശ്ശേരി

3 POSTS 0 COMMENTS
തൃശൂർ ജില്ലയിലെ കൊടകര സ്വദേശിനി. ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം. സാഹിത്യ ലോകത്ത് പുതിയ ആൾ

ഒരു കോപ്പ കഞ്ഞിവെള്ളം

  പാതയോരത്തെ പുറംപോക്ക് ഭൂമിയിൽ തകരപ്പാട്ടകൊണ്ടു മറച്ച ഒരു കുടിലിലാണ് സണ്ണിയെന്ന പത്തുവയസ്സുകാരനും, കുഞ്ഞുപെങ്ങൾ എട്ടുവയസുകാരി റീത്തയും അമ്മയും താമസം. ഡിസംബർ മാസത്തിലെ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ കീറപുതപ്പിന്റെ ദ്വാരത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തക്ക കഴിവൊന്നും തങ്ങളുടെ ശരീരത്തിനില്ലെന്ന ബോധ്യമാണ് വീണ്ടും ഒരു കോപ്പ ചൂടുകഞ്ഞിവെള്ളത്തെ പറ്റിയുള്ള ആശയുടെ വക്കോളം ആ കുഞ്ഞുങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. വിശപ്പിന്റെ കത്തികാളൽ വയറ്റിനുള്ളിൽ സംഹാര താണ്ഡവം ആടാൻ തുടങ്ങിയപ്പോഴാണ...

ഈശ്വരനെ തേടി അലയുമ്പോൾ

  ഉരൽപുരയിൽ നിന്ന് ഉമ്മറകോലായ് വരെ എത്തി നിൽക്കുന്ന ഏകമകന്റെ വിറയാർന്ന ശബ്ദം കേട്ടുകൊണ്ടാണ് ജാനകിയമ്മ പടിപ്പുര കടന്നത്. കോലായോട് അടുക്കും തോറും "അമ്മേ" എന്ന മകന്റെ ദീനരോധനം അന്തരീക്ഷത്തിൽ മാറ്റൊലികൊള്ളുന്നത് ജാനകിയമ്മക്ക് വ്യക്തമായി കേൾക്കാമായിരുന്നു. അന്നത്തെ കച്ചവടം കഴിഞ്ഞ് മിച്ചം വന്ന പപ്പടകെട്ടുകൾ സൂക്ഷിച്ചിരുന്ന സഞ്ചി കോലായിൽ വെച്ച് അവർ ഉരൽപുരയിലേക്കോടി. വീട്ടിൽ വളർത്തുന്ന നായ്ക്ക് തുല്യം സ്വന്തം മകനെ വെറുംതറയിൽ ഉരലിനോടു ചേർത്ത് കെട്ടിയിരിക്കുന്ന കാഴ്ചയാണവിടെ അവരെ വരവേറ്റത്. ഏതൊ...

പെൺവെളിച്ചം

സമയം ഏഴുമണിയോട് അടുക്കുന്നു. ചുറ്റിലും ഇരുൾപടർന്ന് തുടങ്ങി. എത്രയും വേഗം ഹോസ്റ്റലിൽ തന്റെ മുറിയിൽ എത്തിച്ചേരണം. നടത്തതിന്റെ വേഗതകുറയുകയാണോ എന്ന് ഒരു സംശയം. സത്യത്തിൽ എന്റെ കാലുകളാണോ അതോ മനസാണോ തളർന്ന് തുടങ്ങിയിരിക്കുന്നത്. അതെ ശരീരത്തേക്കാൾ ഭാരം മനസ്സിന് തന്നെ. മനസ്സ് ഏതാണ്ട് പൂർണ്ണമായും ചത്തിരിക്കുന്നു. പിന്നെ ശരീരം ഒരു ദിവസത്തിന്റെ മുഴുവൻ അധ്വാനഭാരം പേറി നിലം പറ്റാൻ വെമ്പുന്നു. ഒന്ന് ആശ്വസിപ്പിക്കാനോ എന്തിന് ഒരു നല്ലവാക്ക് പറയാനോ ഒന്നിനും ഈ ലോകത്ത് തനിക്ക് ആരുമില്ല. നാട്ടിലും വീട്ടിലും ഞാൻ...

തീർച്ചയായും വായിക്കുക