ലോഹി കുടിലിങ്ങല്‍
ഉഷ്ണമേഘങ്ങള്‍
ഇന്ദുവിന്റേയും ശരത്തിന്റെയും വിവാഹം ഒരോണനാളിലായിരുന്നു. വിരഹത്തിന്റെ നൊമ്പരം തൊട്ടുണര്‍ത്തി ഓണദിനങ്ങള്‍ കടന്നു പോകുമ്പോള്‍ ഓര്‍ക്കാനും ഓമനിക്കാനും ഒട്ടേറെ ഉണ്ടവര്‍ക്ക് . വിദേശത്തൊരു ജോലി. അതും വിവാഹ ശേഷം ലഭ്യമായപ്പോള്‍ ഇന്ദുവിന്റെ ഭാഗ്യമായി എല്ലാവരും കരുതി. അഞ്ചുവര്‍ഷം കഴിഞ്ഞ് ഒരമ്മയാകാന്‍ കഴിയാത്തതിലുള്ള ദു:ഖം ഏകാന്ത കിടപ്പുമുറിയിലെ വിജനതയിലൊതുങ്ങി വര്‍ഷങ്ങളുടെ അന്ത്യത്തില്‍ രണ്ടുമാസത്തിലൊതുങ്ങുന്ന അവരുടെ സംഗമം കൊഴിയുന്ന മാമ്പൂക്കളെ ഓര്‍മ്മിപ്പിച്ചു. ഇക്കുറി ലീവിനെത്തിയ ശരത് ഇന്ദുവിനേയും കൂട്...
മനോവ്യാകുലം
കള്ളുഷാപ്പ് മാനേജരുമായുണ്ടായ വാക്കു തര്‍ക്കമാണ് ഹര്‍ഷനെ ശബരിമല ദര്‍ശനത്തിന് പ്രേരിപ്പിച്ചത്. കൂലിപ്പണിക്കാരനായ ഹര്‍ഷന്‍ വരുമാനം മുഴുവന്‍ ചെലവഴിച്ചത് ആ ഷാപ്പിലായിരുന്നു. അന്ന് പതിവിലേറെ മദ്യപിച്ച് ഹര്‍ഷന്‍ കള്ള് കടം പറഞ്ഞത് മാനേജര്‍ക്ക് പിടിച്ചില്ല. ‘ ഹര്‍ഷാ കാശ് തന്നിട്ട് പോയാല്‍ മതി വേഷം കെട്ട് ഇവിടെ വേണ്ട’ 'ഉം താന്‍ വാങ്ങും ഇത്രേം കാലത്തിനിടക്ക് തനിക്ക് ഞാനെന്തെങ്കിലും തരാനുണ്ടോ? ഉണ്ടോ..' സമനില തെറ്റിയ ഹര്‍ഷന്റെ സ്വരം മാറിത്തുടങ്ങിയതോടെ അയാളെ പിടിച്ചു പുറത്താക്കി. ‘ എടോ മാനേജരെ നാളത്തെ ദിവസമെന...
മകള്‍
ഭാസ്ക്കരന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമോ ആവോ എന്തായാലും പോയി കാണാന്‍ തന്നെ വള്ളിയമ്മ തീരുമാനിച്ചു. സമയം രാവിലെ ഒമ്പതു കഴിഞ്ഞു. അവര്‍ വീടുപൂട്ടി പുറത്തിറങ്ങി. ബസ്റ്റോപ്പിലെത്തിയപ്പോള്‍ കുട ചുരുക്കി പ്ലാസ്റ്റിക്ക് കവറില്‍ വച്ചു. യാത്രയില്‍ അവരുടെ ചിന്ത മുഴുവന്‍ മകളെക്കുറിച്ചായിരുന്നു. എവിടെയാണാവോ തന്റെ മകള്‍? മഴത്തുള്ളീകള്‍ക്ക് കനം വച്ചതോടെ ബസിനുള്ളിലേക്ക് ജലത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി. മോനേ ഈ ഗ്ലാസ്സൊന്നടച്ചേ. അവര്‍ കണ്ടക്ടറെ വിളിച്ചു പറഞ്ഞു. അയാള്‍ അടുത്തു വന്ന് ഗ്ലാസുകള്‍ ചേര്‍ത്തടച്ചു....
വീട്
അരുണോദയത്തോടൊപ്പം നഗരമുണരുകയാണ്. ഖലീജ് തീരത്തെ സ്വപ്നനഗരം . ദുബൈ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ കണ്ടെയ്നറുകളുടെ നീണ്ട നിര. ചെറു വാഹനങ്ങള്‍ ഇടറോഡിലൂടെ കടന്നു പോകുന്നു. കൈവണ്ടിയില്‍ നിറയെ സാധനങ്ങളുമായി നീങ്ങുകയാണ് ശിവന്. ആഞ്ഞു വലിക്കുന്ന ശക്തിയില്‍ നെഞ്ചിലെ പേശികള്‍ വലിഞ്ഞുമുറുകുന്നുണ്ട്. ഒരാഴ്ചയായി തുടങ്ങിയ ദേഹം വേദന വിട്ടുമാറിയിരുന്നില്ല. രണ്ടു ദിവസം ലീവെടുത്താലോ എന്നു വിചാരിച്ചു. പോകാതിരുന്നാല്‍ ചിട്ടിക്ക് കാശുതികയില്ല. സ്വന്തമായൊരുവീട് തന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഭാര്യയും മക്കളുമൊത്തുള്ള ശിഷ...