ലിപിന്‍ രാജ് M P
താമരയില
കാലില് വല്ലാത്ത ഇക്കിളി പൂണ്ടപ്പോഴാണ് ജീവന്‍ ബദ്ധപ്പെട്ടു കണ്ണു തുറന്നത് . ഏതോ ചെറുപാമ്പ് ഇളം പല്ലു വച്ച് ചെറുവിരലില് പതുക്കെ കടിച്ചു നോക്കുകയാണ്. ഒരു രസത്തിന് വിഷം ഇറങ്ങുന്നുണ്ടോ എന്നറിയാന് അവന് വീണ്ടും വീണ്ടും കുഞ്ഞരിപ്പല്ലുകള്‍ കൊണ്ട് ഉരസുന്നത് ജീവനറിഞ്ഞു. ജീവന് അതിനനുസരിച്ച് പതുക്കെ ചിരിച്ചുകൊണ്ടിരുന്നു , താന്‍ കുടിച്ചു തീത്ത ശീതപാനീയങ്ങളും കഴിച്ച സാന്‍ഡ് വിച്ചുകളും ഉള്ളിലേക്കോരോ തവണയും പോളിയോ തുള്ളി കണക്കെ ഇറ്റിച്ച വിഷം ഇതിനേക്കാള്‍ എത്രയോ വലുതാണ് . അപ്പോഴാണ് വിഷമില്ലാത്ത ചെറുപാമ്പ് അവന്...
താമരയില
കാലില് വല്ലാത്ത ഇക്കിളി പൂണ്ടപ്പോഴാണ് ജീവന്‍ ബദ്ധപ്പെട്ടു കണ്ണുതുറന്നത് . ഏതോ ചെറുപാമ്പ് ഇളം പല്ലു വച്ച് ചെറുവിരലില് പതുക്കെ കടിച്ചുനോക്കുകയാണ്. ഒരു രസത്തിന് വിഷം ഇറങ്ങുന്നുണ്ടോ എന്നറിയാന് അവന് വീണ്ടുംവീണ്ടും കുഞ്ഞരിപ്പല്ലുകള്‍ കൊണ്ട് ഉരസുന്നത് ജീവനറിഞ്ഞു. ജീവന്അതിനനുസരിച്ച് പതുക്കെ ചിരിച്ചുകൊണ്ടിരുന്നു , താന്‍ കുടിച്ചു തീത്തശീതപാനീയങ്ങളും കഴിച്ച സാന്‍ഡ് വിച്ചുകളും ഉള്ളിലേക്കോരോ തവണയും പോളിയോതുള്ളി കണക്കെ ഇറ്റിച്ച വിഷം ഇതിനേക്കാള്‍ എത്രയോ വലുതാണ് . അപ്പോഴാണ്വിഷമില്ലാത്ത ചെറുപാമ്പ് അവന്റെ കുഞ്ഞ...
ധ്യാനം ബുദ്ധം ഗച്ഛാമി
ഇനിയുള്ള യാത്രകള്‍ തനിയെയാണെന്നുള്ളഅറിവിലാണി ഓരോ ചുവടുവയ്പ്പുംഇവിടെ വെച്ചോര്‍മ്മകള്‍ പങ്കിട്ടു തിന്ന നാംരണ്ടു അരുവിയായ് ഒഴുകി പരക്കുകയായ്ഇവിടെ വഴി മുറിയുന്നുഓര്‍മ്മകളൊക്കെയും സ്വരജതികളായ് ചടുലമായ് എന്‍കാല്‍ച്ചുവട്ടില്‍ വീണു പുകയുന്നു കുതി കൊള്‍ക ഹൃത്തമേ , ചൂടു പിടിച്ച നിന്‍ഓര്‍മ്മകളൊക്കെയും ഇന്നിനി സ്വപ്നങ്ങളാക്കുക തുടരെ തുടരെ വെമ്പുക പിടഞ്ഞാര്‍ക്കുകപിടി വിട്ട് ഭ്രാന്തമയ് മൃതിമരങ്ങളിലേക്ക് ചേക്കേറുക സ്മൃതിതുമ്പുകള്‍ തട്ടിയുടച്ചു ചേക്കേറുക ഓരോ ശിശിരത്തിലും നീ പൂവൊഴിയാതിരിക്കുകഓരോ വസന്തത്തിലും നീ...
ചുരിദാര്‍ തയ്ക്കേണ്ട വിധം
‘’ ഇതു തയ്യല്‍ക്കടയാണോ? നിങ്ങളാണോ തയ്യല്‍ക്കാരന്‍’‘ എന്ന അഹന്ത നിറഞ്ഞ ചോദ്യം കേട്ടാണയാള്‍ തലയുയര്‍ത്തി നോക്കിയത്. ‘’ അതെന്തു ചോദ്യമാ കുട്ടി? ഇത് ഇന്ത്യയാണോയെന്ന് ചോദിക്കുന്നതു പോലെയാണല്ലോ ബോര്‍ഡെഴുതി വച്ചിരിക്കുന്നത് കണ്ടില്ലായോ’‘ തയ്യല്‍ക്കാരന്റെ കുട്ടി വിളിയും കളിയാക്കും മട്ടിലുള്ള സംസാരവും അവള്‍ക്കും തീരെ പിടിച്ചില്ല. ‘’ ഈ ടൗണിലെ തയ്യല്‍ക്കടകളെല്ലാം എവിടെപ്പോയി ? ഒന്നും തുറന്നു കാണുന്നില്ലല്ലോ തയ്യല്‍ക്കാരുടെ സമരമോ മറ്റോ ആണൊ ഇനി?’‘ പെണ്‍കുട്ടി തന്റെ തലമുറയ്ക്കു സ്വതവേ സമരങ്ങളൊടുള്ള പരിഹാ...
മുദ്രയടിക്കപ്പെട്ട കുളമ്പുകള്‍
എയര്‍പോര്‍ട്ടിലെ ' അറൈവല്‍' എന്നെഴുതിയ ഗ്ലാസ്സ് ഡോറിനു മുമ്പില്‍ പാര്‍ക്കു ചെയ്ത കാറിന്റെ ഡിക്കിയിലേക്കു ബാഗുകള്‍ അടുക്കി വെയ്ക്കുമ്പോള്‍ ആനന്ദക്കുട്ടന്‍ തിരിഞ്ഞു നിന്ന് ടെര്‍മിനലിനുള്ളിലേക്ക് കൊതിയോടെ നോക്കി. എന്നാണിനി തിരിച്ച്? ഒരു ഗള്‍ഫുകാരന്‍ വന്നിറങ്ങുമ്പോള്‍ മുതല്‍ കേട്ടുതുടങ്ങുന്ന ആ ചോദ്യം ആനന്ദക്കുട്ടന്‍ ആനന്ദത്തോടെ സ്വയം ചോദിച്ചു. പല തവണ പല രീതിയില്‍ പല തരത്തില്‍ ഉരുവിട്ടു അതിന്റെ ഭംഗി വരുത്തി തീര്‍ക്കാനൊരു ശ്രമം നടത്തി. സുമയും അച്ഛനും അമ്മയുമെല്ലാം സന്തോഷത്തിലാണ്. വെറുതെയത് രണ്ട...
തീക്കടല്‍ കടഞ്ഞ് ഐഎഎസ്
പുഴ മാഗസിന്റെ അടുത്ത ബന്ധുവും കഥാകാരനുമായ ലിപിന്‍ രാജിന് ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 224ാം റാങ്ക് ലഭിച്ചിരിക്കുന്നു. ഈ വലിയ വിജയത്തിന് അദ്ദേഹം സഹിച്ച യാതനകളുടെയും വേദനകളുടെയും കഥ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുഴയുടെ വായനക്കാര്‍ക്കുവേണ്ടി വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയത്തിന് ലിപിന്‍ രാജിന് അഭിനന്ദനങ്ങള്‍... ഇതു കഥയല്ല, നടന്നത് 30 വര്‍ഷം മുന്‍പുമല്ല. 2004 മുതല്‍ 2012 വരെയാണ്. അപരിചിതരായ കുറെ നല്ല മനുഷ്യരും അധ്യാപകരും ഈശ്വരനു...
കാസിം ശങ്കര്‍ജി സപ്തതി സ്മാരക ശ്രീകൃഷ്ണവിലാസം എല്...
‘’ കുട്ട്യോളേ, എന്താണീ ക്ലാസിലിത്ര ഇരുട്ട്? ’‘ ദാനിയേല്‍ സാര്‍ വന്നപാടേ ചോദിച്ചു. ‘’ ഞങ്ങക്കറിഞ്ഞു കൂടാ സാറെ , വിമലടീച്ചറും പറഞ്ഞു പുറത്തൂന്നു നോക്ക്യാല്‍ മൊത്തന്മിരുട്ടാണെന്ന്’‘ മുന്‍ ബഞ്ചിലിരുന്ന നിതിന്‍ ചന്ദ്രന്‍ പറഞ്ഞു. ‘’ശെടാ, അകത്തു നിന്നിട്ടും ഒന്നും വായിക്കാന്‍ പറ്റുന്നില്ലല്ലോ’‘ തന്റെ കാഴ്ചക്കുറവായിരിക്കും കാരണമെങ്കില്‍ അതു പുറത്തു കാട്ടാതിരിക്കാന്‍ കണ്ണടയൂരി വീണ്ടുമത് ഉറപ്പിക്കുന്നതിനിടയില്‍ സാര്‍ പരാതിപ്പെട്ടു. ‘’ പുസ്തകത്തിലൊന്നുമില്ലേ സാറെ?’‘ മുന്‍ ബഞ്ചിലിരുന്ന അഖില്‍ മാത്യുവിന് ആ...
വേകാന്‍ പാകത്തില്‍ (പരുവപ്പെടുത്തിയ)തലച്ചോറുകളുളളവ...
'എന്തു കൊണ്ടാണ് നിങ്ങള്‍ അടുത്തയാഴ്ച അഞ്ചു ലക്ഷം അച്ചീവ് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാത്തത് ?' 'എന്നെക്കൊണ്ട് ഇതൊക്കെ കഴിയുമോയെന്ന് സംശയമുണ്ട് സാര്‍' വെങ്കിടിയ്ക്കു പറയാതിരിക്കാനായില്ല. 'താനതിനു പറ്റിയ ആളാണെന്ന് എനിക്കുറപ്പുണ്ടെടോ. ' 'എങ്കി ഞാന്‍ ശ്രമിക്കാം സാര്‍... ' 'നാം ചിലപ്പോള്‍ ഇനി കൂടുതല്‍ സമയം ഓഫീസില്‍ ചിലവിടേണ്ടി വന്നേക്കാം.ഹെഡ് ഓഫീസ് നമുക്ക് തന്ന ടാര്‍ജറ്റ് മാത്രമാണ് നമുക്കു മുമ്പിലുള്ളത്. ' 'എനിക്കതു ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല സാര്‍.വീട്ടില്‍ ചില പ്രശ്നങ്ങളുണ്ട് ' ദ...