ലിനു ബാബു അഞ്ചൽ
പ്രതിമ
വിവസ്‌ത്രയാണവൾ പക്ഷേ സുന്ദരിയാണവൾ അന്നത്തിന്നു വകയില്ലാത്തവൾ പക്ഷേ സ്‌നേഹത്തിന് മറയില്ലാത്തവൾ ഒരിക്കലും കരയില്ലവൾ ചിലരെങ്കിലും സഹതപിക്കും ഏതു നേരത്താണവൾ തപസ്സിനൊരുങ്ങിയത് അണിയറയ്‌ക്കുളളിൽ ആർക്കാണവളോട് അനുകമ്പ തോന്നിയത്. അവളുടെ നക്ഷത്രമെന്താണ്? അവളുടെ പേരെങ്കിലും അറിയാൻ? Generated from archived content: poem12-jan.html Author: linubabu-anchal
മണ്ണ്
ജീവിക്കുന്നവന്റെ താളവേഗം മരണപ്പെട്ടവന്റെ പുതപ്പ്-മണ്ണ് ജീവിതരഥത്തിന്റെ സ്വർണ്ണനേരുകൾ മണ്ണിന്റെ മാറിൽ ദൂരങ്ങൾ ഒരുപാടു താണ്ടി കഴിയുമ്പോൾ വിശ്രമം നിശബ്‌ദതയിലെ നിഗൂഢത എത്തിനോക്കുന്നത് കാറ്റുമാത്രം എല്ലാം മൺമയചിത്രങ്ങൾ. Generated from archived content: poem11_oct.html Author: linubabu-anchal