ലിംജിത്ത് ലാൽ
പ്രണയത്തിന്റെ അന്ത്യം
കൊടൈക്കനാലിന്റെ മാസ്‌മരഭംഗിയിൽ മജീദും സുഹ്‌റയും പ്രണയത്തിന്റെ മനോഹാരിത ആസ്വദിച്ചു നടക്കുകയായിരുന്നു. ഇളം മഞ്ഞ് തഴുകിയുണർത്തുന്ന താഴ്‌വാരങ്ങൾ മഞ്ഞുറഞ്ഞ തടാകങ്ങളിൽനിന്നും ഒഴുകി നീങ്ങുന്ന പുകച്ചാലുകൾ, കുളിർതടാകങ്ങൾ, മഞ്ഞിൽ മുങ്ങിയ പുൽത്തടങ്ങൾ എല്ലാം പ്രണയത്തിന്റെ അനിഷേധ്യമായ അന്ത്യത്തിൽ അവർ ആസ്വദിച്ചു. അവസാനം ആത്‌മഹത്യാമുനമ്പിന്റെ അഗാധതകളിലേയ്‌ക്ക് വിരൽചൂണ്ടി അവൾ ചോദിച്ചു. “അവിടെയാണോ മജീദേ പ്രണയത്തിന്റെ അന്ത്യം” “അതെ, .... അവിടെത്തന്നെയാണ്”, മജീദ് ഗദ്‌ഗദത്തോടെ പറഞ്ഞു. ആ അസുലഭ മുഹൂർത്തം ...