ലിജു ജേക്കബ് കരുമാജ്ഞേരി
അമ്മയും ഈശ്വര സങ്കല്‍പ്പവും
ലോകമാതൃദിനം മെയ് 13 ന് ആഘോഷിച്ച വേളയില്‍ ചൈനീസ് എഴുത്തുകാരനായ ലിന്‍ യുതാങ്ങ് കുറിച്ചിട്ട വരികള്‍ ‘’ സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും ശക്തമായ അവകാശം അമ്മയാകാനുള്ളതാണ്’‘ എന്ന സത്യം നമ്മുടെ ചിന്തകളിലേക്ക് കടന്നുവരണം. സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണത അമ്മക്കാണ്. വന്ദിക്കേണ്ടവരില്‍ പ്രഥമസ്ഥാനവും അമ്മക്കു തന്നെ. ഈശ്വരന് എല്ലാ കുഞ്ഞുങ്ങളെയും കാണുവാനും താലോലിക്കുവാനും കണ്ടെത്തിയ മാര്‍ഗമാണ് അമ്മ. ഒരു ധ്യാനഗുരുവിന്റെ അനുഭവമിതാ. അദ്ദേഹം നിരീശ്വരവാദിയും മാര്‍ഗഭ്രംശം സംഭവിച്ചവനുമായ ഒരു യുവാവിനെ കണ്ടു...