ലിജോ എസ് തങ്കച്ചന്‍
മൃതിയടയും സ്വപ്‌നങ്ങള്‍
മകര മാസത്തിലെ തണുത്ത പുലര്‍കാലം. കാത്തിരുന്നു ലഭിച്ച ഒഴിവ് ദിവസം ആയിരുന്നതിനാല്‍ കിടക്ക വിട്ടെഴുനേല്ക്കുവാന്‍ തോന്നിയില്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ട് കൂടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. മറ്റാരുടെയെങ്കിലും കോള്‍ ആയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, പക്ഷെ രഘുവേട്ടനാണ് വിളിക്കുന്നത്. രഘുവേട്ടന്റെ കോള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും, അതായിരിക്കും ഇത്ര നേരത്തെ വിളിക്കുന്നത്. “ഹലോ... ഗോപാ..... എനിക്ക് നിന്നെയൊന്നു കാണണം...