Home Authors Posts by പി.പി. ലിബീഷ്‌കുമാർ

പി.പി. ലിബീഷ്‌കുമാർ

0 POSTS 0 COMMENTS
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

പാസ്‌പോർട്ട്‌ സൈസ്‌ ഉടലിലെ അപൂർവ്വകാഴ്‌ചകൾ

ശക്തമായി മഴപെയ്‌ത ഉച്ചസമയമാണ്‌ സ്‌റ്റുഡിയോവിലേക്ക്‌ പോകാൻ അവൾ തിരഞ്ഞെടുത്തത്‌. മഴയുടെ തണുപ്പിൽ ചേച്ചി മയക്കത്തിലാണ്ടിരുന്നു. കതക്‌ ചാരി റോഡിലിറങ്ങുമ്പോൾ മഴയുടെ കനത്ത തുളളികൾ അവളെ പൊതിയാൻ തുടങ്ങി. നനവ്‌ ലഭിക്കാത്ത പ്രതലങ്ങളെ മഴ വാശിയോടെ നനക്കുന്നു. വലിയ കാറ്റിന്റെ വലയത്തിൽ കുടുങ്ങാതെ തല കുടയുടെ ശീലക്കുളളിൽ ഒളിച്ചിരുന്നു. ചുഴറ്റി വീശുന്ന വർഷത്തെ ഗൗരവമേറിയ വാദവിഷയമായി അപ്പോഴും അവൾക്ക്‌ തോന്നിയില്ല. അതുകൊണ്ടാണല്ലോ അവൾ തന്റെ സഞ്ചാരം ഈ പെരുമഴയിലൂടെ തുടരുന്നത്‌... സ്‌റ്റുഡിയോവിന്‌ മുന്നിലെത്തി...

പാസ്‌പോർട്ട്‌ സൈസ്‌ ഉടലിലെ അപൂർവ്വകാഴ്‌ചകൾ

ശക്തമായി മഴപെയ്‌ത ഉച്ചസമയമാണ്‌ സ്‌റ്റുഡിയോവിലേക്ക്‌ പോകാൻ അവൾ തിരഞ്ഞെടുത്തത്‌. മഴയുടെ തണുപ്പിൽ ചേച്ചി മയക്കത്തിലാണ്ടിരുന്നു. കതക്‌ ചാരി റോഡിലിറങ്ങുമ്പോൾ മഴയുടെ കനത്ത തുളളികൾ അവളെ പൊതിയാൻ തുടങ്ങി. നനവ്‌ ലഭിക്കാത്ത പ്രതലങ്ങളെ മഴ വാശിയോടെ നനക്കുന്നു. വലിയ കാറ്റിന്റെ വലയത്തിൽ കുടുങ്ങാതെ തല കുടയുടെ ശീലക്കുളളിൽ ഒളിച്ചിരുന്നു. ചുഴറ്റി വീശുന്ന വർഷത്തെ ഗൗരവമേറിയ വാദവിഷയമായി അപ്പോഴും അവൾക്ക്‌ തോന്നിയില്ല. അതുകൊണ്ടാണല്ലോ അവൾ തന്റെ സഞ്ചാരം ഈ പെരുമഴയിലൂടെ തുടരുന്നത്‌... സ്‌റ്റുഡിയോവിന്‌ മുന്നിലെത്ത...

പതിവുപോലെ രുഗ്‌മിണി

ഒഴിഞ്ഞ ഇല്ലപറമ്പിലെ വാഴക്കൂട്ടത്തിന്‌ നടുവിലായി ആരംഭിക്കുന്ന യാത്രയുടെ ചലനരൂപം, വെളുത്ത കടലാസിൽ പതിഞ്ഞ സ്‌കെച്ചുകളുടെ ഗണിതത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അവ്യക്ത ധാരണയുടെ ബലഹീനത സംശയങ്ങളായി ഉയരാമെന്ന കണ്ടെത്തലിൽ പ്രണയ പരിധിക്കുളളിലെ രുഗ്‌മിണിയുടെ രസംതീനി ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചില്ല. ഇഴപിരിയുന്ന അപരിചിത വഴികളിലെത്തുമ്പോൾ ഇനിയെങ്ങോട്ടെന്നുളള നടുക്കം കണ്ണിലെ ചോദ്യമായി വേട്ടയാടി രസിക്കുന്നത്‌ പരിശോധിക്കാൻ സമയവും തികഞ്ഞില്ല. -രുഗ്‌മിണി കാമുകനെ നോക്കി. പലപ്രാവശ്യം പറഞ്ഞിട്ടും മതിവ...

ക്രമം തെറ്റിയ എപ്പിസോഡുകൾ

ആദ്യമഴഃ ----- മഴയുടെ കാലൊച്ചയിൽ സ്വരങ്ങളുടെ പാദസരം ഭൂമിക്ക്‌ വെളിയിൽ സംഗീതമായി പെയ്‌തിറങ്ങി. തണുത്ത കാറ്റിന്റെ നേരിയ ശ്വാസം ഊർദ്ധ്വലോകത്ത്‌ നിന്ന്‌, തന്നെത്തേടി വരുന്നത്‌ മുളംകാട്‌ അറിഞ്ഞു. അവ്യക്തമായ നിറങ്ങളുടെ സന്ധ്യയിൽ ഇരുൾവീണ ഭൂമിയുടെ മാറിലേക്ക്‌ വെളളിനൂലുകൾ സാവധാനമിറങ്ങി. ഭൂമി ഹർഷപുളകിതയായി. ദേവശില്‌പിയുടെ രാജകവാടത്തിന്‌ വെളിച്ചം വിതറുന്ന മിന്നൽക്കൊടിയുടെ തുടുത്തമുഖം ഭൂമിയെ ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. നനഞ്ഞൊട്ടിയ മഴത്തുളളികൾ കാറ്റിനൊപ്പം നൃത്തം ചവിട്ടുന്നത്‌ മിന്നലിന്റെ തെളിഞ്ഞ പ്രഭയ...

സുവോളജിലാബിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

അന്ന്‌ ... രണ്ടാം നിലയിലെ സുവോളജിലാബിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി പ്രിയംവദ തനിച്ചായിരുന്നു. അവയവ പഠനത്തിന്‌ സ്വയം ഒരുങ്ങിവന്ന പഠിതാവിന്റെ ഭാവത്തോടെ വയറ്‌ പിളർത്തപ്പെട്ട തവളയെ ഡിസക്‌ഷൻ ടേബിളിൽ സുതാര്യമാക്കി കിടത്തിയിരിക്കുന്നു. തൊട്ടടുത്ത്‌ പ്രാക്‌ടിക്കൽ മാന്വലിന്റെ തടിച്ച പുസ്‌തകം. ഫാനിന്റെ നേർത്ത വായുവിലിളകുന്ന പേജിൽ വാച്ചിന്റെ കനം. കൈകൾ ഡസ്‌കിന്‌ മുകളിലേക്കൂന്നി പെൻസിലിന്ററ്റം കൊണ്ട്‌-അനാറ്റമിയുടെ ചാപ്‌റ്റർ പരിശോധിക്കുമ്പോൾ ഊഷ്‌മളനിശ്വാസം കവിളിലേക്ക്‌ പാറിവീണു. ചെമ്പരത്തി വെളിച്ചെണ്ണയിൽ ...

ശ്രീലതാമേനോൻ അവധിയിലാണ്‌

ജീവൻ സ്‌ഫുരിക്കുന്ന പുരുഷന്റെ മുഖമായിരുന്നു ആ കമ്പ്യൂട്ടറിന്റെ മോണിറ്ററിന്‌... മനോഹരമായ കണ്ണും, നീണ്ടമൂക്കും, ചിരി വിടരുമ്പോൾ തുടുക്കുന്ന മാംസവും മനുഷ്യാവയവങ്ങളുടെ ഒറിജിനാലിറ്റിയായി കാഴ്‌ചക്കാരെ രസിപ്പിച്ചു. കുരുത്തോലയും പൂക്കളും ഇടകോർത്ത്‌ അലങ്കരിച്ച റവന്യൂ ഡിപ്പാർട്ട്‌മെന്റിന്‌ വെളിയിലെ ഓഡിറ്റോറിയത്തിൽ മുഴങ്ങിയ നീണ്ട കരഘോഷം വിശാലമായ ബോധ്യത്തിന്റെ ഒന്നാംതരം തെളിവായിരുന്നു. “പീഡനം നടന്നാൽ എങ്ങിനെയാണ്‌ സാറെ അറിയുക”-തിങ്ങിനിറഞ്ഞ ഹാളിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്ന്‌ രാമേട്ടനാണ്‌ ഉറക്ക...

കിടക്കറയിലെ കിതപ്പുകൾ

വേഗതയ്‌ക്ക്‌ തീപിടിക്കുന്നത്‌ സീതടീച്ചർ അറിഞ്ഞു. അപാരമായ വേഗതയുടെ ശബ്‌ദം മച്ചിൻപുറം തുടച്ച്‌, കൊട്ടിലവത്തിന്റെ ചുവരുകൾ ഭേദിച്ച്‌, തെക്കെ മുറിയുടെ ജാലകവിടവിലൂടെ- ഉറങ്ങിയ കാതുകളെ ഉണർത്തുമോ എന്നുപോലും സംശയമുണ്ടായി സീതടീച്ചർക്ക്‌!! എവിടെയോ എന്തോ തിരയുന്ന ശരീരത്തിന്റെ സാധാരണവേഷം വലിച്ചെറിഞ്ഞ്‌ ഇരുളിൽ തെളിയാത്ത ഭാവവുമായി, രാകി മിനുക്കിയ ലോഹദണ്ഡുപോലെ അയാൾ-വാശിയോടെ ആരെയോ തോൽപ്പിക്കാനെന്നവിധം പൊരുതുകയാണ്‌... ആവർത്തനത്തിന്റെ ഉരസലിൽ ഉൽഭവിക്കുന്ന പാഴ്‌വസ്‌തുവായി വിയർപ്പിന്റെ വൃത്തികെട്ട തുളളികൾ ഇടയ്‌ക്...

ഗോപാലൻ പറഞ്ഞ നേരുകൾ

ലോകത്തിലെ തന്നെ ഏറ്റവും നിസ്സഹായനായ മനുഷ്യജീവി ഒരുപക്ഷെ രാത്രിമോഷ്‌ടാവായിരിക്കും. അവന്റെ നാവിൻതുമ്പിലെ സത്യത്തിനർത്ഥമില്ല. പറഞ്ഞാൽ വിശ്വസിക്കാൻ മൂന്നാമതൊരാളില്ല. അതുകൊണ്ടുമാത്രം രാത്രി മോഷ്‌ടാവിന്റെ വാക്കുകൾ പ്രസക്തിയില്ലാത്ത കളവായിത്തീരുന്നു. ഗോപാലന്റെ ഇതിഹാസതുല്യമായ സാരോപദേശം കേട്ട്‌ ഞാൻ ഞെട്ടുകതന്നെ ചെയ്‌തു. ഇമ്മാതിരി കസർത്തുകൾ ഒരുപക്ഷെ ഗോപാലനിൽനിന്ന്‌ ആദ്യമായി ലഭിച്ചതുകൊണ്ടായിരിക്കാം. എങ്ങിനെയീ അറിവുകൾ ഗോപാലന്റെ വിജ്ഞാനശേഖരത്തിൽ കടന്നുകൂടി? എനിക്ക്‌ ആശ്ചര്യം തോന്നി. തോളത്ത്‌ കൈവച്ച്‌ ഗോപ...

ബസ്സിൽ…

ഭാര്യഃ- തിരക്കുളള ബസ്സിൽ അയാൾ ഒതുങ്ങി നിന്നു. ഇടയ്‌ക്കിടെ ബ്രേക്കിടുന്ന ഡ്രൈവറെ ശപിച്ച്‌ വീർപ്പുമുട്ടി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ആ സ്‌ത്രീ അയാളുടെ മാറത്ത്‌ വീണുകൊണ്ടിരുന്നു. അയാൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. ആ സ്‌ത്രീയുടെ കാലിൽ അരിശത്തോടെ ചവിട്ടി. ചവിട്ടിയ കാലിലെ കുഴിനഖത്തിന്റെ വേദനയോർത്ത്‌, ഗൂഢ നിർവൃതിയുമായി അയാൾ തന്റെ ഓഫീസ്‌ സ്‌റ്റോപ്പിലിറങ്ങി. കാമുകിഃ- ആവശ്യത്തിലധികം തിരക്കുണ്ടായിട്ടും ഡ്രൈവർക്കൊന്ന്‌ ബ്രേക്കിടാൻ തോന്നണേ എന്നാണ്‌ അയാൾ പ്രാർത്ഥിച്ചത്‌. ബസ്സിനുളളിൽ അയാൾ ആരെയ...

വകുപ്പ്‌ഃ ദൂതൻ (പ്രണയം)

പ്രണയ ദൂതനാകാനുളള പരീക്ഷയിൽ അവൻ വിജയിച്ചു. ശാരീരിക വ്യവസ്ഥയിൽ പിറകിലായെങ്കിൽ പോലും, ജന്മനാ ലഭിച്ച വൈകല്യങ്ങളിലൂടെ അവൻ പിടിച്ചുകയറി. ഒട്ടിയ കവിളെന്ന ഒന്നാമത്തെ ടെസ്‌റ്റിൽ അവൻ നൂറിൽ നൂറും നേടി. ഉന്തിയ പല്ലുകൾ മാത്രമല്ല വായ്‌നാറ്റവും കൂടിയായപ്പോൾ രണ്ടാമത്തെ ടെസ്‌റ്റ്‌ നടത്തേണ്ട ആവശ്യംതന്നെ വന്നില്ല. അല്‌പം പിറകിലായിപ്പോയത്‌ ചേറ്‌ പിടിച്ച വിരലിലാണ്‌. കത്ത്‌ നീട്ടുന്ന കയ്യിലെ തളളവിരലിൽ മാത്രമാണ്‌ ചേറ്‌ പുരണ്ടിരുന്നത്‌. എങ്കിലും ശരാശരിയുടെ പിൻബലത്തിൽ അവൻ റിട്ടൺടെസ്‌റ്റിനായി തയ്യാറെടുത്തു. “പ്രണ...

തീർച്ചയായും വായിക്കുക