Home Authors Posts by ലൂയിസ്‌ കരോൾ

ലൂയിസ്‌ കരോൾ

0 POSTS 0 COMMENTS

ചിത്രശലഭപ്പുഴുവിന്റെ ഉപദേശം(തുടര്‍ച്ച)

ഓ അവസാനം എന്റെ തലയെങ്കിലും രക്ഷപ്പെട്ടു!’‘ സന്തോഷത്തോടെ ആലീസ് പറഞ്ഞു. പക്ഷെ, അടുത്ത നിമിഷം പേടി അവളെ വീണടും പിടി കൂടി. ചുമലുകള്‍ കാണാനില്ലായിരുന്നു ജിറാഫിന്റേതുപോലെ നീണ്ട കഴുത്തു മാത്രം കാണാനുണ്ട്. പച്ചിലകളുടെ സമുദ്രത്തില്‍ നിന്നുയര്‍ന്നുനില്‍ക്കുന്ന ഒരു തണ്ടു പോലെ. ''എന്തായിരിക്കും ആ പച്ചനിറത്തിലുള്ള വസ്തുക്കള്‍ ? എവിടെ എന്റെ തോളുകള്‍? ഓ എന്റെ പാവം കൈകളേ, എനിക്കു നിങ്ങളെ കാണാന്‍ കഴിയുന്നില്ലല്ലോ .’‘ അവള്‍ കൈകള്‍ അനക്കി നോക്കി. ഒരു ഫലവുമില്ല . ദൂരെ ഇലകള്‍ക്കിടയില്‍ ഒരനക്കം മാ‍ത്രം കാണാം. കൈക...

ചിത്രശലഭപ്പുഴുവിന്റെ ഉപദേശം

ചിത്രശലഭപ്പുഴുവും ആലീസും അല്‍പ്പനേരം നിശബ്ദമായി പരസ്പരം നോക്കി. ഒടുവില്‍ പുഴു ഹുക്ക എടുത്തുമാറ്റി, അലസമായി ഇഴയുന്ന സ്വരത്തില്‍ ചോദിച്ചു ‘’ നീ ആരാണ്’‘? സംഭാഷണത്തിന് പ്രോത്സാഹനം നല്‍കാത്ത ഒരു തുടക്കം. ലജ്ജയോടെ ആലീസ് മറുപടി നല്‍കി.’‘ഇപ്പോള്‍ ഞാനാരാണെന്ന് എനിക്കു തന്നെ അറിഞ്ഞു കൂട ഇന്നു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അറിയാമായിരുന്നു. പക്ഷെ, അതിനു ശേഷം പലതവണ എനിക്കു മാറ്റം സംഭവിച്ചു.’‘ ‘’എന്താണ് നീ ഉദ്ദേശിക്കുന്നത്?’‘ പുഴു ഉറച്ച സ്വരത്തില്‍ തിരക്കി. ‘’വിശദീകരിക്കു!’‘ ‘’ എനിക്ക് വിശദീകരിക്കാനാവില്ലെന്ന...

മുയല്‍ ഒരു ജോലിയേല്‍പ്പിക്കുന്നു.

ആ വെള്ള മുയലായിരുന്നു അത്. എന്തോ കളഞ്ഞു പോയതുപോലെ ഉത്കണ്‍ഠയോടെ വഴിയിലുടനീളം തിരഞ്ഞുകൊണ്ടാണ് അവന്റെ വരവ് ‘’രാജ്ഞി! രാജ്ഞി! ഓ പ്രിയപ്പെട്ട കൈകളേ!.... എന്റെ രോമക്കോട്ടും മീശയും ! അവള്‍ എന്റെ തല വെട്ടും , തീര്‍ച്ച ! എവിടെയാണ് ഞാനതെല്ലാം കൊണ്ടുകളഞ്ഞത്?’‘ മുയല്‍ പിറുപിറുക്കുന്നത് ആലീസ് കേട്ടു. വിശറിയും കയ്യുറകളുമാണ് അവന്‍ തിരയുന്നതെന്ന് പൊടുന്നനെ മനസിലായി. അവള്‍ അവ തിരയാന്‍ തുടങ്ങിയതുമാണ്. പക്ഷേ, അവ അവിടെയെങ്ങുമില്ലായിരുന്നു. കുളത്തില്‍ വീണതിനു ശേഷം എല്ലാം മാറിമറിഞ്ഞിരിക്കുന്നു. ചില്ലുമേശയും ചെറിയ...

കോക്കസ്റേസും ഒരു നീണ്ടകഥയും (തുടര്‍ച്ച)

''അവള്‍ക്കും ഒരു സമ്മാനം കൊടുത്തേ മതിയാകൂ'' എലി അഭിപ്രായപ്പെട്ടു. ''തീര്‍ച്ചയായും,'' ഡോഡോ ഗൗരവത്തില്‍ മറുപടി പറഞ്ഞു. ''നിന്റെ കീശയില്‍ ഇനി എന്തുണ്ട്?'' ആലീസിനു നേരെ തിരിഞ്ഞ് ഡോഡോ ചോദിച്ചു. ''ഒരു വിരലുറ മാത്രം.'' ''അതിങ്ങു തരു,'' ഡോഡോ പറഞ്ഞു. ഒരിക്കല്‍ കൂടി അവരെല്ലാം ആലീസിനു ചുറ്റും നിരന്നു നിന്നു. ഈ മനോഹരമായ വിരലുറ സ്വീകരിക്കാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. വെന്ന ചെറുപ്രസംഗത്തോടെ ഡോഡോ അത് ആലീസിനു സമ്മാനിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തു വിളിച്ച് സന്തോഷിച്ചു. ഇതെല്ലാം വെറും അസംബന്ധമാ...

കോക്കസ്റേസും ഒരു നീണ്ടകഥയും

കരയില്‍ ഒത്തുചേര്‍ന്ന ആ സംഘം കാഴ്ചയില്‍ വിചിത്രമായിരുന്നു. നനഞ്ഞതൂവലോടുകൂടിയ പക്ഷികള്‍, നനഞ്ഞുപറ്റിയ രോമങ്ങളോടെ മൃഗങ്ങള്‍. എല്ലാവരും നനഞ്ഞുകുളിച്ച്, അസ്വസ്ഥരാണ്. എങ്ങനെ വേഗം ശരീരമുണക്കാമെന്നതഅയിരുന്നു അവരെ അലട്ടിയ ആദ്യത്തെ പ്രശ്നം. ഇതേക്കുറിച്ച് അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു തുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം, മുന്‍പേ പരിചയമുണ്ടായിരുന്നവരെപ്പോലെ ആലിസും അവരോടൊപ്പം കൂടി. ലോറിയുമായി അവള്‍ ദീര്‍ഘമായ ഒരു വാദപ്രതിവാദത്തിലേര്‍പ്പെട്ടു. ഒടുവില്‍ ദേഷ്യത്തോടെ "എനിക്കു നിന്നെക്കാള്‍ പ്രായമുണ്ട്. അതുകൊണ്ട് കൂ...

കണ്ണീർക്കുളം

“വിചിത്രം! വിചിത്രം!” ആലീസ്‌ വിളിച്ചുപറഞ്ഞു (വല്ലാതെ അത്ഭുതപ്പെട്ടുപോയതിനാൽ ഈ വാക്കുകൾ തെറ്റിച്ചാണ്‌ അവൾ ഉച്ചരിച്ചതുതന്നെ) ‘ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ ദൂരദർശനിക്കുഴൽപോലെ പുറത്തേക്കു നീണ്ടിരിക്കുന്നു ഞാൻ! പാദങ്ങളേ, ഗുഡ്‌ ബൈ!’ (ആലീസ്‌ കുനിഞ്ഞ്‌ പാദങ്ങളിലേക്കു നോക്കുമ്പോഴേക്കും അവ ഏറെക്കുറെ നോക്കെത്താ ദൂരത്തായിക്കഴിഞ്ഞിരുന്നു. ‘ഓ, എന്റെ പാവം പിടിച്ച കൊച്ചു പാദങ്ങളേ, ഇനിയിപ്പോൾ ആരാണ്‌ നിങ്ങളെ ഷൂസും സ്‌റ്റോക്കിങ്ങ്‌സും അണിയിക്കുക? ആ കാര്യത്തിൽ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയാത്തവിധം ...

മുയൽമാളത്തിലൂടെ താഴേക്ക്‌

പുഴക്കരയിൽ ചേച്ചിയുടെ അരികിൽ വെറുതെയിരുന്ന്‌ ആലീസിന്‌ മുഷിഞ്ഞു. ഒന്നുരണ്ടുതവണ അവൾ ചേച്ചി വായിച്ചുകൊണ്ടിരുന്ന പുസ്‌തകത്തിലേക്ക്‌ എത്തിനോക്കി. അതിൽ ചിത്രങ്ങളുമില്ല, സംഭാഷണങ്ങളുമില്ല. ‘ചിത്രങ്ങളോ സംഭാഷണങ്ങളോ ഇല്ലാത്ത പുസ്‌തകം എന്തിനുകൊള്ളാം.!’ ആലീസ്‌ വിചാരിച്ചു. വല്ലാത്ത ചൂടുള്ള നിരുന്മേഷകരമായ ഒരു ദിവസമായിരുന്നു അത്‌. ഡെയ്‌സിപ്പൂക്കൾകൊണ്ട്‌ ഒരു മാല കെട്ടിയാലെന്താ എന്നു ചിന്തിച്ചു ആലീസ്‌. വളരെ രസമായിരിക്കും. നേരം കളയാൻ പറ്റിയ മാർഗം തന്നെ. എഴുന്നേറ്റ്‌ പൂ പറിക്കണമെന്ന്‌ വിചാരിക്കുമ്പോഴാണ്‌ അ...

മുയൽമാളത്തിലൂടെ താഴേക്ക്‌ (തുടർച്ച)

പെട്ടെന്ന്‌ അവൾ മൂന്നുകാലുള്ള ഒരു മേശയ്‌ക്കരികിലെത്തി. സ്‌ഫടികം കൊണ്ടുണ്ടാക്കിയതാണ്‌ മേശക്കാലുകൾ. ഒരു കൊച്ചു സ്വർണത്താക്കോൽ മാത്രമുണ്ട്‌ മോശപ്പുറത്ത്‌. ഹാളിലെ ഏതെങ്കിലും വാതിലിന്റെ താക്കോലായിരിക്കും. എന്നാൽ കഷ്‌ടം! ഒന്നുകിൽ പൂട്ടുകൾ താക്കോലിനെയപേക്ഷിച്ച്‌ വളരെ വലിയവയായിരുന്നു. അല്ലെങ്കിൽ താക്കോൽ പൂട്ടുകളെക്കാൾ ചെറുതും. എന്തായാലും സ്വർണ്ണത്താക്കോൽകൊണ്ട്‌ അവയിലൊന്നും തുറക്കാൻ കഴിഞ്ഞില്ല. വാതിൽ തുറക്കാൻ രണ്ടാം വട്ടവും ശ്രമിക്കുന്നതിനിടെ, അവൾ ഒരു കർട്ടൻ കണ്ടെത്തി. അത്ര ഉയരത്തിലല്ലാത്ത കർട്ട...

തീർച്ചയായും വായിക്കുക