ലൂയിസ് കരോൾ
കോമാളി ആമയുടെ കഥ
“എന്റെ പ്രിയപ്പെട്ട കുട്ടീ! നിന്നെ വീണ്ടും കാണാനിടയായതില്‍ എത്ര സന്തോഷമുണ്ടെന്നോ!”പ്രഭ്വി പറഞ്ഞു. ഊഷ്മളഭാവത്തില് ആലീസിന്റെ കരം കോര്‍ത്ത് നടക്കുമ്പോള്‍ അവര്‍ പറഞ്ഞു. പ്രഭ്വിയെ പ്രസന്നഭാവത്തില്‍ കണ്ടതില്‍ ആലീസും സന്തോഷിച്ചു. അടുക്കളയില്‍ വച്ചു കാണുമ്പോള്‍, കുരുമുളകായിരിക്കും അവളെ അത്ര നിഷ്ഠൂരയാക്കിയതെന്ന് ആലീസിനു തോന്നി. “ഞാന്‍ പ്രഭ്വിയായിത്തീരുമ്പോള്,” അവള് തന്നെത്താന്‍ പറഞ്ഞു(വലിയ പ്രതീക്ഷയോടെയല്ല ഈ പറച്ചില് ) “ഞാന്‍ എന്റെ അടുക്കളയില്‍ കുരുമുളക് കേറ്റില്ല. അതില്ലെങ്കിലും സൂപ്പിന് രുചിയുണ്ടാ...
ഭ്രാന്തന് ചായസല്‍ക്കാരം(തുടര്‍ച്ച)
‘’ ധിക്കാരം പറയാതിരിക്കു’‘ രാജാവ് പറഞ്ഞു ‘’ ‘’ എന്നെ അതുപോലെ നോക്കുകയുമരുത് ‘’ അവന് ആലീസിനു പിന്നില്‍ മറഞ്ഞു നിന്നു. ‘’ ഒരു പൂച്ച രാജാവിനെ നോക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ ഏതോ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട് ‘’ ആലീസ് പറഞ്ഞു. ‘’ ഏതു പുസ്തകത്തിലാണെന്ന് ഓര്‍മ്മയില്ല’‘ ‘’ ശരി , അതിനെ ഇവിടെ നിന്ന് നീക്കിയേ തീരു’‘ രാജാവ് നിശ്ചയിച്ചു. അതുവഴി വന്ന രാജ്ഞിയോട് അവന് വിളിച്ചു പറഞ്ഞു ‘’ പ്രിയേ! നീ ഈ പൂച്ചയെ ഇവിടെ നിന്നൊന്നു മാറ്റിത്തരണം’‘ ചെറുതാകട്ടെ വലുതാകട്ടെ ഏതു പ്രശ്നത്തിനും രാജ്ഞിക്ക് ഒരൊറ്...
ഭ്രാന്തന് ചായസല്‍ക്കാരം(തുടര്‍ച്ച)
‘’ തിരുമനസ്സേ പൊറുക്കണം.’‘ മുട്ടുകുത്തി നിന്ന് വിനയത്തോടെ രണ്ട് പറഞ്ഞു : ‘’ ഞങ്ങള്‍..’‘ ‘’ ഓ , മനസിലായി !’‘ പൂക്കളില്‍ കണ്ണോടിച്ച് രാജ്ഞി പറഞ്ഞു. ‘’ അവരുടെ തലവെട്ട് ! ‘’ എഴുന്നള്ളത്ത് മുന്നോട്ടു പോയി . മൂന്ന് പടയാളികള്‍ അവരെ ശിരഛേദം ചെയ്യാനായി അവിടത്തന്നെ നിന്നു . ഭാഗ്യഹീനരായ തോട്ടക്കാര്‍ , അഭയം തേടി ആലീസിനടുത്തേക്കോടി. ‘’ ആരും നിങ്ങളുടെ തലവെട്ടാന്‍ പോകുന്നില്ല ‘’ ആലീസ് പറഞ്ഞു . അവള് അവരെ അടുത്തുകണ്ട ഒരു പൂപ്പാത്രത്തിലൊളിപ്പിച്ചു. പടയാളികള്‍ കുറച്ചു നേരം അവരെ തിരഞ്ഞു നടന്നതിനു ശേഷം , ഘോഷയാത്ര...
രാജ്ഞിയുടെ ക്രോക്കേ മൈതാനം
പൂന്തോട്ടത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു വലിയ പനിനീര്‍ച്ചെടി നിന്നിരുന്നു . മൂന്നു തോട്ടക്കാര്‍ തിരക്കിട്ട് അതിലെ വെള്ളപ്പൂക്കളില്‍ ചുവന്ന ചായം തേക്കുകയാണ്. ഇതു വളരെ വിചിത്രമാണല്ലൊയെന്ന് ആലീസിനു തോന്നി . അവരെന്താണ് ചെയ്യുന്നതെന്നു നോക്കാന്‍ അവള് അവരുടെ അടുത്തേക്കു ചെന്നു. ‘’ ശരിക്കു നോക്കി ചെയ്യു , അഞ്ചേ! എന്റെ മേല്‍ ഇങ്ങനെ ചായം വാരിപ്പൂശല്ലേ !’‘ തോട്ടക്കാരിലൊരാള് പറയുന്നത് അവള് കേട്ടു. ‘’ ഞാനെന്തു ചെയ്യാന്‍ !’‘ മുഖം കോട്ടിക്കൊണ്ട് അഞ്ച് പറഞ്ഞു ‘’ ഏഴ് എന്റെ കയ്യില്‍ തട്ടി .’‘ ഏഴ് തലയുയര്ത്...
ഭ്രാന്തന് ചായസല്‍ക്കാരം(തുടര്‍ച്ച)
ഇതിന് ആലീസിന് മറുപടി പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവള് കുറച്ചു ചായയും റൊട്ടിയും വെണ്ണയും എടുത്തു കഴിച്ചു . എന്നിട്ട് ചോദ്യം ആവര്‍ത്തിച്ചു ‘’ എന്തുകൊണ്ടാണ് അവര്‍ കിണറിന്റെ അടിത്തട്ടില്‍ താമസിച്ചത്?’‘ കുറച്ചു നേരം ആലോചിക്കേണ്ടി വന്നു. എലിക്ക് ഉത്തരം പറയാന്‍. ‘’ അത് ഒരു ചക്കരപ്പാവ് കിണറായിരുന്നു.’‘ ‘’ അങ്ങനെ ഒന്നില്ല ! ‘’ ആലീസ് ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയതാണ് . അപ്പോഴേക്കും ‘’ ശ്! ശ്! ‘’ എന്നു മുയല് വിലക്കി . എലി ശുണ്ഠി യെടുത്തു : ‘’ മര്യാദയ്ക്കു പെരുമാറാനറിയില്ലെങ്കില് , നീ തന്നെ കഥ മുഴുവനാക...
ഭ്രാന്തന് ചായസല്‍ക്കാരം(തുടര്‍ച്ച)
‘’ഇല്ലായിരിക്കാം‘’, കരുതലോടെ ആലീസ് മറുപടി നല്കി: എന്നാല്‍, സംഗീതം പഠിക്കുമ്പോള്‍ സമയം കൊല്ലണമെന്ന് എനിക്കറിയാം’‘ ‘’ ഓ അങ്ങനെ വരട്ടെ!’‘ തൊപ്പിക്കാരന് പറഞ്ഞു. അവനെ തോല്‍പ്പിക്കാന്‍ പറ്റില്ല അവനുമായി നിനക്കിഷ്ടമുള്ള വിധം അവന് ചലിപ്പിച്ചോളും ഉദാഹരണത്തിന്, രാവിലെ ഒമ്പതു മണിയായെന്നിരിക്കട്ടെ ; പഠനം തുടങ്ങാനുള്ള സമയം . സമയത്തോട് നീ അതൊന്നു സൂചിപ്പിച്ചാല്‍ മാത്രം മതി കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും സൂചി നീങ്ങിയിരിക്കും.- നേരെ ഒന്നരമണി ഉച്ചഭക്ഷണത്തിനുള്ള നേരം.’‘ ( ‘’അങ്ങനെ സംഭവിച്ചെങ്കില്‍!’‘ മാര്‍ച്ച...
ഭ്രാന്തന് ചായസല്‍ക്കാരം
വീടിനു മുമ്പിലെ ഒരു മരച്ചുവട്ടില്‍ ഇട്ടിരുന്ന മേശക്കു ചുറ്റുമിരുന്ന് ചായ കുടിക്കുകയായിരുന്നു മാര്‍ച്ചു മുയലും തൊപ്പിക്കാരനും. ഒരു എലി അവരുടെ നടുക്കിരുന്നു ഉറങ്ങുന്നുണ്ടായിരുന്നു. ഇരുവരും എലിയെ ഒരു തലയിണപോലെ കണക്കാക്കി, കൈമുട്ടുകള്‍ അതിന്റെ ദേഹത്തു വച്ച് സംസാരിച്ചുകൊണ്ടിരുന്നു. ‘ പാവം എലി ! ഉറക്കമായതിനാല്‍ അത് ഒന്നും അറിയുന്നുണ്ടാവില്ല ‘ ആലീസ് വിചാരിച്ചു. മേശ വളരെ വലുതായിരുന്നെങ്കിലും മൂവരും അതിന്റെ ഒരു മൂലക്ക് തന്നെ തിക്കി തിരക്കി ഇരിക്കുകയാണ്. ‘'ഇവിടെ സ്ഥലമില്ല ഒട്ടും സ്ഥലമില്ല !’‘ ആലീസ് വരുന്...
പന്നിയും കുരുമുളകും (തുടര്‍ച്ച)
'ആലീസീനെ കണ്ടപ്പോള്‍ പൂച്ച പല്ലുകള്‍ വെളിയില്‍കാട്ടി ചിരിച്ചു. പ്രസന്നഭാവത്തിലാണെന്നു തോന്നുന്നു അത്. എങ്കിലും നീണ്ട നഖങ്ങളും വായ് നിറയെ പല്ലുകളുമുള്ളതിനാല് ബഹുമാനത്തോടെ വേണം അതിനോടു സംസാരിക്കാനെന്ന് അവള് തീരുമാനിച്ചു'. ‘’ ചെഷയര്‍ പുസ്,’‘ മടിച്ചു മടിച്ചു അവള് പറഞ്ഞു തുടങ്ങി ;അതിനീ പേര് ഇഷ്ടപെട്ടില്ലങ്കിലോ ?എന്നാല്‍, പൂച്ച് കുറച്ചുകൂടി നന്നായി ചിരിച്ചു ‘ കൊള്ളാം , അതിന് ഇഷ്ടമായെന്നു തോന്നുന്നു’ എന്ന ചിന്തയോടെ അവള് തുടര്‍ന്നു : ‘’ ഇവിടെ നിന്ന് ഏതു വഴിയേയാണ് പോകേണ്ടതെന്ന് ദയവായി പറഞ്ഞു തരുമോ?...
പന്നിയും കുരുമുളകും (തുടര്‍ച്ച)
വീടിനു മുമ്പിലെ ഒരു മരച്ചുവട്ടില്‍ ഇട്ടിരുന്ന മേശക്കു ചുറ്റുമിരുന്ന് ചായ കുടിക്കുകയായിരുന്നു മാര്‍ച്ചു മുയലും തൊപ്പിക്കാരനും. ഒരു എലി അവരുടെ നടുക്കിരുന്നു ഉറങ്ങുന്നുണ്ടായിരുന്നു. ഇരുവരും എലിയെ ഒരു തലയിണപോലെ കണക്കാക്കി, കൈമുട്ടുകള്‍ അതിന്റെ ദേഹത്തു വച്ച് സംസാരിച്ചുകൊണ്ടിരുന്നു. ‘ പാവം എലി ! ഉറക്കമായതിനാല്‍ അത് ഒന്നും അറിയുന്നുണ്ടാവില്ല ‘ ആലീസ് വിചാരിച്ചു. മേശ വളരെ വലുതായിരുന്നെങ്കിലും മൂവരും അതിന്റെ ഒരു മൂലക്ക് തന്നെ തിക്കി തിരക്കി ഇരിക്കുകയാണ്. ‘'ഇവിടെ സ്ഥലമില്ല ഒട്ടും സ്ഥലമില്ല !’‘ ആലീസ് വരുന്...
പന്നിയും കുരുമുളകും
തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ, അവള് കുറച്ചു നേരം ആ വീട്ടിലേക്കു നോക്കി നിന്നു. അപ്പോള്‍ ചമയങ്ങള്‍ ഒരു കാലാള്‍പ്പടയാളി ( ഭൃത്യവര്ഗ്ഗത്തുനു ചേന്ന വേഷഭൂഷാദികള്‍ ധരിച്ചിരുന്നതിലാണ് അയാളെ കാലാള്പ്പടയാളിയായി കണക്കാക്കിയത് അല്ലെങ്കില്‍ മുഖം മാത്രം കണക്കിലെടുത്ത് മത്സ്യം എന്നു വിളിക്കുമായിരുന്നു) വനത്തില്‍ നിന്നും ഓടിയെത്തി വാതിലില്‍ മുട്ടി.വേഷാലങ്കാരമണിഞ്ഞ മറ്റൊരു കാലാള്‍ പടയാളിയായിരുന്നു വാതില്‍ തുറന്നത്. അയാള്‍ക്കാകട്ടെ , വട്ട മുഖവും തവളയുടേതുപോലുള്ള വലിയ കണ്ണുകളും. രണ്ടു പേര്‍ക്കും ചുരുളന്‍ മ...