ലീന ടി.എസ്
ദാമ്പത്യം
“ഈശ്വരാ, ഇന്നു കാണുന്ന പെണ്ണിനെയെങ്കിലും ഇവനു പിടിച്ചാൽ മതിയായിരുന്നു.” അമ്മയുടെ ഉറക്കെയുളള ആത്മഗതം കുഞ്ഞിരാമൻ പതിവുപോലെ കേട്ടില്ലെന്നു നടിച്ചു. എങ്കിലും അയാളുടെ ഹൃദയമിടിപ്പും ഉയർന്നിരുന്നു. വയസ്സ് മുപ്പത്തഞ്ചായി കുഞ്ഞിരാമന്. വരനുവേണ്ട യോഗ്യതകളെല്ലാം തന്നെയുണ്ട്. വീട്, വീടിനടുത്തുതന്നെ തരക്കേടില്ലാത്ത ഒരു ഉദ്യോഗം, അത്യാവശ്യത്തിന് ഭൂസ്വത്ത്, അമ്മ മാത്രമുളള പ്രാരാബ്‌ധമില്ലാത്ത കുടുംബം-ഏതു പെൺകുട്ടിയുടെ അച്‌ഛനും സ്വീകാര്യനായ ഒരു വരൻ. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, അവനവനുതന്നെ സ്വയം സ്വീകാര...