ലീൻ പീറ്റർ
സദാനന്ദൻ തിരിച്ചെത്തിയപ്പോൾ…
വർഷം....രണ്ടായിരാമാണ്ട്. ശിവരാത്രി ദിവസം....ആലുവാമണപ്പുറത്ത് ബലിതർപ്പണം നടത്തിയതിനുശേഷം മണപ്പുറത്തു കൂടെ തിരിച്ചു നടക്കുന്ന സദാനന്ദനെ കണ്ടവരുണ്ട്. അവസാനമായി സദാനന്ദനെ ആരെങ്കിലും കണ്ടതും അന്നാണ്. ആറുവർഷങ്ങൾ തികയാറായിരിക്കുന്നു. സദാനന്ദൻ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഭർത്താവ് തിരിച്ചുവരുന്നതിനു വേണ്ടി അമ്പലങ്ങളിലെല്ലാം പ്രാർത്ഥനയും വഴിപാടുകളും നടത്തി സരളടീച്ചർ കാത്തിരിപ്പു തുടരുന്നു. അറിയാവുന്ന ലോകം മുഴുവൻ സദാനന്ദനെ തിരഞ്ഞുനടന്ന് സരളടീച്ചറുടെ ആറ് ആങ്ങളമാർക്കും ഇപ്പോൾ പ്രതീക്ഷയറ്റു കഴിഞ്ഞ...