ലതീഷ് മോഹൻ
കൈത്തോടിനു മീതെ കടലൊഴുകുന്നു
ഓടിക്കിതച്ച് പടിഞ്ഞാറുവശത്തെത്തുമ്പോൾ ആ നിമിഷത്തിന്റെ ഏറ്റവും വലിയ എതിരാളിയായി കൈത്തോടുപോലെ ഒരു പെൺകുട്ടി. മൈതാനത്തിനും കളിക്കാർക്കും മേലെ പൂർണ്ണ ആധിപത്യമുളള റഫറിയായാണ് അവളുടെ നിൽപ്പ്. എന്നെ ഒളിക്കുക അസാധ്യം എന്ന് അവൾ പ്രഖ്യാപിക്കുന്നുണ്ട്. മറവുകൾക്ക് സാധ്യതകളുളള ഇഞ്ചക്കാട്ടിലേക്കും മുളങ്കൂട്ടത്തിന് പിൻവശത്തേക്കും അവൾ നിൽക്കുന്നിടത്തു നിന്ന് നേർരേഖാദൂരം മാത്രം. അവളിതുവരെ എന്നെ കണ്ടിട്ടില്ലെങ്കിലും പുല്ലുതിന്നുന്ന പശുവിന്റെ ചലനത്തിനൊപ്പം അവളുടെ കയ്യിലെ കയർതലപ്പ് തിരിയുമ്പോൾ തീർച്ചയായു...