ലതീഷ് കീഴല്ലൂർ
കവിയും കുടിയും
കവി അയ്യപ്പനാകാനായിരുന്നുകുടിച്ചു തുടങ്ങിയത്ഓരോ ദിവസവുംപുരോഗതിയുണ്ടായികുടിയില്‍, കവിതയിലല്ല നല്ല കവിയായിപേരെടുക്കാനായില്ലഒടുവില്‍നല്ല കുടിയനായി പേരെടുത്തു! Generated from archived content: poem1_sep15_11.html Author: latheesh_keezhalloor
അഹം
അറിയുകില്ലൊന്നും അറിയേണ്ട ഒന്നും അടയ്‌ക്കുന്നു മിഴിയിമകൾ ഞാൻ സദാ അയലത്തോരെല്ലാമതി വഷളന്മാർ അതോർത്തു പുഞ്ചിരിയധരങ്ങൾ തോറും നമുക്കു നമ്മുടെ അകത്തുളളാളുടെ അരിയനൊമ്പരമതിൻ കിനാവുകൾ അവളും ഞാനുമെന്നരുമയാം കുഞ്ഞും വിദഗ്‌ധനാം തട്ടാനൊരുത്തനും മതി മുളച്ചു പൊങ്ങുന്നുണ്ടാസനത്തിൽ നിന്നൊരാൽ അതിൻ ചുവട്ടിൽ നാം സുഖദനിദ്രയിൽ......... Generated from archived content: poem8_jan01_07.html Author: latheesh_keezhalloor
ഭാരതീയൻ
ഞാൻ ഭാരതീയൻ മനസ്സിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ച് വീടിന്റെ ഉമ്മറപ്പടി തുറന്നുവെച്ച് കാറ്റുകൊള്ളാ- നിരിക്കുന്നോൻ Generated from archived content: poem3_jun1_07.html Author: latheesh_keezhalloor
എന്റെ ഗ്രാമം
ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളാണെങ്കിൽ എന്റെ ഗ്രാമവും എല്ലാ നന്മകളെയും അനുഭവവേദ്യമാക്കുന്നു. പ്രകൃതി കനിഞ്ഞരുളിയ എല്ലാ വിഭവങ്ങളും സമൃദ്ധിയിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും ഇരുപത്തിരണ്ടു കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു കീഴല്ലൂർ എന്ന എന്റെ ഗ്രാമം. കണ്ണൂർ ജില്ലയിലെ ഒട്ടും അപ്രധാനമല്ലാത്ത പുഴയാണ് ‘അഞ്ചരക്കണ്ടിപ്പുഴ’. സർവ്വസമൃദ്ധികളെയും കൊണ്ടു വരുന്ന ഈ പുഴയുടെ തീരത്താണ് പ്രകൃതിഭംഗികൾ നിറഞ്ഞു തുളുമ്പുന്ന എന്റെ ഗ്രാമം. അഞ്ചരക്കണ്ടിപ്പുഴയുടെ തീരത്താണ് ഏഷ്യയി...