Home Authors Posts by ലത്തീഫ്‌ പറമ്പിൽ

ലത്തീഫ്‌ പറമ്പിൽ

0 POSTS 0 COMMENTS

കെ.പാനൂർ രചിച്ച കേരളത്തിലെ അമേരിക്ക

ആദിവാസികളെക്കുറിച്ച്‌ പഠിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്‌ത്‌ ജീവിതം സാമൂഹിക പ്രവർത്തനത്തിന്‌ ഉഴിഞ്ഞുവച്ചയാളാണ്‌ കെ.പാനൂർ. ‘കേരളത്തിലെ അമേരിക്ക’ എന്ന ഈ പുസ്‌തകവും ആദിവാസികളുടെ നരകയാതനകളുടെ കഥയാണ്‌ പറയുന്നത്‌. രാഷ്‌ട്രീയക്കാരെല്ലാം പ്രത്യേകിച്ച്‌ ഇടതുപക്ഷ രാഷ്‌ട്രീയക്കാർ വായിക്കേണ്ട പുസ്‌തകമെന്ന്‌ സി.അച്യുതമേനോൻ അഭിപ്രായപ്പെട്ട ഈ ഗ്രന്ഥം വി.ആർ.കൃഷ്ണയ്യരുടെ അവതാരികകൊണ്ട്‌ ധന്യമാണ്‌. വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവുമില്ലാത്ത രണ്ടരലക്ഷത്തോളം വരുന്ന ഈ ഗിരിവർഗജനതയു​‍െ ദുരവസ്ഥ ദൗർഭാഗ്യകരമാണെ...

നിത്യചൈതന്യയതി രചിച്ച ‘സ്നേഹസംവാദം’

മലയാളി ഇനിയും വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ധൈഷണികനും കലാകാരനുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ശ്രദ്ധേയമായ പുസ്‌തകം. സ്വാർത്ഥതയും വിദ്വേഷവും ക്രൂരതയും തഴച്ചുവളരുന്ന ഒരു ലോകത്ത്‌ സ്‌നേഹത്തിന്റെ മിന്നൽ വെളിച്ചം നൽകിയ ഗുരുവിന്റെ അനുഭവങ്ങൾ, ഓർമ്മകൾ. കുറിപ്പുകൾ എന്നിവയുടെ സഞ്ചയമാണീ ഗ്രന്ഥം. സ്‌നേഹ സംവാദം, സ്‌നേഹചിന്തകൾ, സ്‌നേഹപൊരുൾ, സ്‌നേഹഭാഷണങ്ങൾ എന്നിങ്ങനെ നാലായി തരം തിരിച്ചിരിക്കുന്നു ഇതിലെ ഉളളടക്കം. കവിത, റാബിയ എന്നിവർക്ക്‌ ഈ സ്‌നേഹത്തിൽ ചാലിച്ചെഴുതിയ കത്തുകൾ അതീവഹൃദ്യമാണ്‌. ഈ ഗ്രന്ഥത്തില...

യു.കെ.സുരേഷ്‌കുമാർ രചിച്ച യാത്രാഗന്ധം

തന്റെ ജീവിതാനുഭവങ്ങളിലൂടെ, അടിത്തട്ടിലെ മനുഷ്യാനുഭവങ്ങൾ കൂടിയാണ്‌ സുരേഷ്‌കുമാർ ഈ കഥകളിൽ കോറിയിടുന്നത്‌. തിരസ്‌കൃത ജൻമങ്ങളുടെ ആവിഷ്‌ക്കാരത്തിലൂടെ കലയുടെ സാമൂഹിക ദൗത്യം കഥാകൃത്ത്‌ വെളിവാക്കുന്നുണ്ടിവിടെ. മനുഷ്യാനുഭവങ്ങളെ ചരിത്രയാഥാർത്ഥ്യമാക്കി മാറ്റുന്ന ജോലിയാണ്‌ ‘യാത്രാഗന്ധം’ എന്ന സുരേഷ്‌കുമാറി​‍െൻ കഥാസാമാഹരം ചെയ്യുന്നതന്നും ഈ നവാഗത കഥാകാരനിൽ നിന്ന്‌ തനിക്ക്‌ പ്രതീക്ഷയുണ്ടെന്നും അവതാരികയിൽ അശോകൻ ചരുവിൽ. പന്ത്രണ്ടു കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. Generated fro...

അയ്‌മനം ജോൺ രചിച്ച ചരിത്രം വായിക്കുന്ന ഒരാൾ

ചരിത്രാവശിഷ്‌ടങ്ങളോട്‌ എന്നും ഇഷ്‌ടം കാത്തു സൂക്ഷിച്ച കഥാകാരനാണ്‌ അയ്‌മനം ജോൺ. അദ്ദേഹത്തിന്റെ ചരിത്രാന്വേഷണ ഘട്ടങ്ങളിലെയും സ്വന്തം ജീവിതത്തിലെയും ഓർമ്മളുടെയും സ്വപ്‌നങ്ങളുടെയും സഞ്ചയമാണ്‌ ഈ കഥാസമാഹാരം. ‘പക്ഷിസംബന്ധമായ ചിലത്‌, ’വെളളത്തിൽ മനുഷ്യൻ‘, ’ഇരട്ടകൾ‘ തുടങ്ങി ഒമ്പതു കഥകൾ. അയത്‌നലളിതമായി വായിച്ചുപോകാവുന്നവ. അര നൂറ്റാണ്ടു പിന്നിട്ട തന്റെ ജീവിതത്തിന്റെ നേർക്കാഴ്‌ചയിലേയ്‌ക്കു വായനക്കാരെ നയിക്കാൻ ജോണിനു ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്‌. പ്രസാഃ ഡിസി വില - 38 രൂ. ...

തീർച്ചയായും വായിക്കുക