ലാൽരഞ്ചൻ
അനുധാവനം
എന്റെ പൂത്തുമ്പിക്ക് സ്വപ്‌നത്തിന്റേതുപോലെ വർണ്ണച്ചിറകുകളില്ല; വാത്സല്യം മുരടിച്ച കുഞ്ഞിന്റെ തേമ്പിയ കാലുകൾ മാത്രം. കൃഷ്‌ണമണിക്ക് ജ്വാലാമുഖിയുടെ തനിമയില്ല; മുറിവേറ്റ കാലത്തിന്റെ മേഘകൂറുമാത്രം. കരളിന് തേൻ കോശത്തിന്റെ ഇനിമയില്ല; അനുഭവദുഃഖത്തിന്റെ വിഷച്ചവർപ്പു മാത്രം. നടപ്പാതയിൽ പ്രത്യാശയുടെ പ്രകാശരേഖയില്ല; കുരുടന്റെ കാഴ്‌ചക്കറുപ്പുമാത്രം. വിരുന്നിന് വിഭവങ്ങളില്ല; ചീന്തിയെറിയപ്പെട്ട ഹൃദയാവശിഷ്‌ടങ്ങൾ മാത്രം. എന്നിട്ടും, എന്നെ തന്നെ പിൻതുടരുകയാണല്ലോ ആ പക്ഷി! ...
ഗ്രീഷ്‌മം
വിരാമചിഹ്നം വീഴാതെ ആയുസ്സുരേഖ കാലദോഷം ശമിക്കാതെ ആവാസം ജന്മരാശി പുണ്യഗ്രഹങ്ങൾ ദർശിക്കുന്നില്ല ജന്മയോഗത്തിൽ നക്ഷത്രഭാഗധേയം തിരളുന്നില്ല ശ്യാമസൂര്യകളേബരം തിമിരാന്ധത്വമംബരം ദുർനിമിത്തഗതാഗതം കപട കാല മുഖാമുഖം ഖിന്ന ദർശനമായികം ശ്ലഥസ്വപ്‌നവിക്ഷേപണം. എന്നിട്ടും ഉക്തിവേഗം വെടിയുണ്ടയുടെ കരുത്താർജ്ജിക്കുന്നില്ല മുഷ്‌ടിയിൽ കൊടുങ്കാറ്റു ഗർജ്ജിക്കുന്നില്ല. മസ്‌തിഷ്‌കത്തിൽ രോഷാഗ്നി കുലയ്‌ക്കുന്നില്ല പരിവ്രാജകൻ ആലസ്യം വിട്ടുണരുന്നില്ല. ഞാനെന്നോർമയിൽ ഒരിത്തിരിനേരം മൃതികൊളളട്ടെ! ഞാനെൻ കവിതയിൽ ഒര...