ലക്ഷ്‌മി, മലപ്പുറം
വാരസ്യാർ ജന്മം
ഇവിടെ ഈ മരുച്ചൂടിലും എണീറ്റ് കൊച്ചു പൂന്തോട്ടത്തിൽ പ്രിയവനജ്യോത്‌സന മൊട്ടിട്ടു.... നാട്ടിലേ വേനലുകളിൽ വിസ്‌മയം നിറച്ചവൾ... ആനുവൽ എക്‌സാം എന്ന ഭീകരൻ പടിയിറങ്ങുമ്പളേയ്‌ക്കും, ഇതാ ഉത്സവത്തിമർപ്പുകളുടെ കാലം വരുന്നൂന്ന് വിളിച്ചറിയിച്ച് എല്ലാ വീട്ടിലേയും മുല്ലത്തറയിലും വേലിപ്പടർപ്പിലും അവളുടെ കൊച്ചരിപ്പല്ലുകൾ തിളങ്ങിത്തുടങ്ങും.... പിന്നീടങ്ങോട്ട് രാത്രികളത്രയും സുഗന്ധമയം. ആകാശത്തെ നക്ഷത്രങ്ങളെ കളിയാക്കും മട്ടിൽ പ്രകൃതി ഭൂമിയിലൊരുക്കുന്ന നിറവും മണവുമുള്ള നക്ഷത്രങ്ങൾ.... എത്ര നുള്ളിയാലും തീരാത്തത്ര ...