ലക്ഷ്‌മീനാരായണൻ, ചേന്ദമംഗലം
ഇര
റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിവരികയായിരുന്നു ഞാൻ. സുഹൃത്തിനെ യാത്രയാക്കാൻ പോയതാണ്. കൂട്ടുകാരോടെല്ലാം വിട പറഞ്ഞ് ഞാൻ ഒറ്റക്കായി. ഇനി വേഗം വീട്ടിലെത്തണം. ആദ്യത്തെ വളവ് തിരിഞ്ഞതേയുളളൂ. മുന്നിൽ, നിറഞ്ഞ പുഞ്ചിരിയോടെ ഒരാൾ. ഓർത്തു നോക്കി. പക്ഷേ, ഓർമ്മയിൽ ഒന്നും തെളിഞ്ഞില്ല. “തനിക്ക് എന്നെ മനസ്സിലായില്ലേ?” ആ ചോദ്യം കേട്ട് ഒരിക്കൽകൂടി ഓർമകളെ പരതി. പത്താംക്ലാസിൽ വച്ച് പിരിഞ്ഞ ഒരു സഹപാഠിയുടെ നേരിയ ഛായ മനസ്സിൽ തെളിഞ്ഞു. നാൽപത് കൊല്ലം കഴിഞ്ഞിരിക്കുന്നു. “അപ്പുക്കുട്ടൻ?” ഞാൻ സംശയം തീർന്നിട്ട...
സിൽവർബ്രൈറ്റ്
വോട്ടെടുപ്പിന്റെ കാലം വന്നു. നേതാവ് സ്ഥാനാർത്ഥിയായി. (ജനങ്ങളെ സേവിക്കാൻ ഉൾവിളിയുണ്ടായാൽ വേറെ മാർഗമെന്ത്?) കവലകൾതോറും യോഗം (അഞ്ചുപത്താളുകൾ കൂടുന്നതിനെ യോഗമെന്നല്ലേ പറയുക?) അലറിവിളിച്ചും ആർത്തനാദം പുറപ്പെടുവിച്ചും ഉച്ചഭാഷിണി വശംകെട്ടു. ഘോരഘോരം വാക്കുകൾ ചൊരിഞ്ഞ നേതാവ് തളർന്നു. തളരുന്ന നേരത്ത് നേതാവ് സിൽവർ ബ്രൈറ്റ് പുഞ്ചിരി ചുണ്ടിൽ ഫിറ്റ് ചെയ്‌തു. കൈകൂപ്പി, കൈകൂപ്പി നേതാവിന്റെ കയ്യിലെ പേശികൾ വലിഞ്ഞു നീറി. നേതാവിന്റെ സിൽബന്ധികൾ അക്കാലം നന്നായി ‘സുഖിച്ചു’. അവരോട് അത്രയേറെ അലിവുളളവനായി...
എലിയും പൂച്ചയും
കഷ്‌ടം! ഭക്ഷണമെങ്ങും വെക്കാൻ പറ്റാതായീ, വെച്ചു തിരിഞ്ഞാൽ ഒരു നിമിഷം കൊണ്ടായതു നിശ്ചയ- മെലികൾ കരണ്ടു കഴിഞ്ഞിട്ടുണ്ടാം! അങ്ങേ മുറിയിലുമിങ്ങേ മുറിയിലു- മെങ്ങും തുളളിപ്പാഞ്ഞു നടന്നൂ മൂഷികവീരർ, പൊറുതി നശിച്ചു വലഞ്ഞൂ വീട്ടിലെയാൾക്കാരെല്ലാം! എതിരില്ലാത്തൊരു തീർപ്പന്നുണ്ടാ- യിവിടെ വളർത്താം കണ്ടൻപ്പൂച്ചയെ. പിറ്റേന്നവിടേക്കെത്തി, യൊരുശിരൻ ക്രൂരൻ വിരുതൻ കണ്ടനൊരുഗ്രൻ! മണ്ടിച്ചെന്നാ മീശ വിറപ്പി- ച്ചുണ്ടക്കണ്ണും തുറിച്ചു, മണപ്പി- ച്ചെല്ലായിടവും പരതി നടപ്പായ്- എല്ലാവർക്കുമതാശ്വാസവുമായ്! ചുമരിൻ മൂലയിലുളെളാരു...
പുല്ലാങ്കുഴലും പൂവിന്റെ പാട്ടും
പുഞ്ചിരിമുല്ലാമലർമൊട്ടു പാലൊളി- പ്പൂനിലാവാലേ വിരിയിക്കുമമ്പിളി ആ വനത്തിന്റെയരികത്തിരുന്നീടു- മെന്നെത്തഴുകവേ കോൾമയിർക്കൊണ്ടുപോയ്. ഭാവനലോലനായ്‌ത്തീർന്നു ഞാൻ പെട്ടെന്നു സംഗീതസാന്ദ്രമൊഴുകി പുല്ലാങ്കുഴൽ! സ്വർഗ്ഗീയ മാധുര്യമൂർന്നൊഴുകീടുമെൻ ഗാനത്തിൽ മുറ്റുമലിഞ്ഞുപോയ് പാരിടം സൗന്ദര്യദേവിയെത്തേൻമഴ കൊള്ളിച്ച നിർത്‌ധരി. നിത്യം ജയിക്കുമാറാക നീ! പുല്ലാങ്കുഴൽ വിളി നിന്ന നിമിഷത്തിൽ കാടിന്റെ മധ്യത്തിൽ നിന്നു സഗദ്‌ഗദം നോവു തിന്നുന്നൊരു പൂങ്കരൾ പാടിയ ദുഃഖാർദ്രഗാനം ശ്രവിച്ചു ഞാൻ നിന്നുപോയ് രൂപസൗഭാഗ്യമില്ലീ വനസ...