Home Authors Posts by ലക്ഷ്‌മീദേവി

ലക്ഷ്‌മീദേവി

0 POSTS 0 COMMENTS
വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈന്‍ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.

കുരുവി

വാകുരുവി വരുകുരുവിവാഴക്കൈമേലിരി കുരുവിനാരു തരാം ചകിരി തരാംകൂടുണ്ടാക്കാന്‍ കൂടെ വരാംവെയിലല്ലേ ചൂടല്ലേതണലിലിരിക്കുക സുഖമല്ലേനീ വെറുതെ പോകരുതേനിഴല്‍ കിട്ടാതെ വലയരുതേ. Generated from archived content: nurse2_oct26_11.html Author: lakshmidevi

കാക്കയും കുഞ്ഞും

കാക്കേ കാക്കേ കൂടെവിടെ ? തെക്കേമാവിന്‍ കൊമ്പത്ത്കൂട്ടിനകത്താരുണ്ട്?കൂട്ടിനകത്തൊരു കുഞ്ഞുണ്ട്കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാല്‍കുഞ്ഞുകിടന്നു കരഞ്ഞീടും കുഞ്ഞേ, കുഞ്ഞേ നീ തരുമോ?നിന്നുടെ കയ്യിലെ നെയ്യപ്പംഇല്ല തരില്ലാ നെയ്യപ്പംഅയ്യോകാക്കേ പറ്റിച്ചേ! Generated from archived content: nurse1_oct26_11.html Author: lakshmidevi

ഗ്രാമീണതയിൽനിന്ന്‌ ലോകനിലവാരത്തിലേക്ക്‌

തൃശൂർ ജില്ലയിലെ പുതുക്കാട്‌ സ്വദേശിയായ ശ്രീമതി ഷീലാ എസ്‌.മേനോൻ കേരളത്തിലെ ആദ്യത്തെ വനിതാ ഇന്റർനെറ്റ്‌ നോവൽ എഴുത്തുകാരിയാണ്‌. ജീവിതത്തിൽ ഒരു വിദേശിയെപ്പോലും പരിചയപ്പെടുകയോ, ഇടപഴകുകയോ ചെയ്‌തിട്ടില്ലാത്ത ഈ വനിത തനിക്കു കൈവന്ന ഈ അപൂർവ്വഭാഗ്യത്തെ നിമിത്തം എന്നു വിശേഷിപ്പിക്കുന്നു. കൊടകര കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി സെക്രട്ടറിയായ ശ്രീമതി ഷീലയുടെ ഭ്രമാത്മകമായ ‘ദി ഫോർട്ടീൻത്ത്‌ ജി കൊളിഷൻ’ എന്ന നോവലാണ്‌ ആസ്‌ത്രേലിയയിലെ പ്രശസ്തമായ സീയൂസ്‌ പബ്ലിക്കേഷൻ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇക്കണോമിക്...

84-ന്റെ യുവത്വവുമായി ഗിന്നസിൽ

ശ്രീ. ടി.ബി. സ്വാമീനാഥ അയ്യരുമായി ലക്ഷ്‌മീദേവി നടത്തിയ അഭിമുഖം ശ്രീ. ടി.ബി. സ്വാമീനാഥ അയ്യർ. വയസ്സ്‌ 84. റിട്ടയേർഡ്‌ ഇൻകംടാക്‌സ്‌ കമ്മീഷണർ. പ്രായത്തെ മറികടന്ന ബുദ്ധിയുടെ വിജയം. ഗണിത ശാസ്‌ത്രത്തിൽ എം.ഫിൽ നേടി ഗിന്നസ്‌ ബുക്കിൽ സ്ഥാനം നേടിയിരിക്കുകയാണ്‌ ഈ വന്ദ്യവയോധികൻ. ഇംഗ്ലീഷ്‌, തമിഴ്‌, മലയാളം, ബംഗാളി എന്നീ ഭാഷകൾക്കുപുറമെ സംസ്‌കൃത പണ്ഡിതൻ കൂടിയാണ്‌ ഇദ്ദേഹം. കേന്ദ്ര ഗവൺമെന്റ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ പ്രസിഡണ്ട്‌, ഭാരതീയ വിചാരകേന്ദ്രം തൃത്തൂർ യൂണിറ്റ്‌ പ്രസിഡണ്ട്‌ തുടങ്ങിയ സംഘടനകളിൽ സേവനമനുഷ്‌ഠിക...

അംബികാചന്ദ്രശേഖർ -ആരോഗ്യരംഗത്തെ നവസാന്നിദ്ധ്യം

ആരോഗ്യരംഗത്തെ മികച്ച സേവനത്തിന്‌ ഈ വർഷത്തെ ഗ്ലോബൽ ഇക്കണോമിക്‌ കൗൺസിൽ നൽകിയ ‘പ്രൈസ്‌ ഓഫ്‌ ഇന്ത്യാ’ അവാർഡു നേടിയ വനിതയാണ്‌ തൃശൂർ ഒല്ലൂക്കര സ്‌റ്റെറിമെസ്‌ ഇൻകോർപറേറ്റിന്റെ സാരഥ്യം വഹിക്കുന്ന ശ്രീമതി അംബികാചന്ദ്രശേഖർ. ‘ആശുപത്രികളിലെ ശുചിത്വവും രോഗികളുടെ സുരക്ഷിതത്വവും മനസ്സിൽ കണ്ടുകൊണ്ട്‌ തുടങ്ങിയ ഈ സംരംഭം കൈനീട്ടി സ്വീകരിച്ചവരാണ്‌ ഇവിടുത്തെ ഡോക്‌ടർമാർ’. സൗദി അറേബ്യയയിലെ രണ്ട്‌ ആശുപത്രികളിലായി മെഡിക്കൽ സെക്രട്ടറി പദം അലങ്കരിച്ച ശ്രീമതി അംബിക പറയുന്നു. “അവിടെ ഒരു ഈജിപ്‌ഷ്യൻ ഡോക്‌ടർ മൈക്രോസ്‌കോപ്പിലൂ...

സംഗീതത്തിൽ വൈകല്യം മറക്കുന്ന കൃഷ്ണമൂർത്തി

ഏതു വൈകല്യങ്ങളെയും അതിജീവിച്ച്‌ ജീവിതവിജയം കൈവരിക്കുന്നവർ നിരവധിയുണ്ട്‌. എന്നാൽ ജന്മനാ കൈകാലുകൾ നഷ്‌ടപ്പെട്ടിട്ടും നിയതിയുടെ ക്രൂരതയിൽ അല്പംപോലും ദുഃഖം ഭാവിക്കാതെ സന്തോഷപൂർവ്വം ജീവിക്കുന്നതിന്‌ അസാധാരണമായ മനഃസ്ഥൈര്യം തന്നെവേണം. വിധി നൽകിയ ഹതഭാഗ്യവുമായി ജീവിതം നിരാശയിലേക്കു തളളിക്കളയാൻ കൂട്ടാക്കാത്ത ഒരു മഹാനുഭാവൻ. ശ്രീ.ടി.എസ്‌.കൃഷ്‌ണമൂർത്തി. ഗണിതശാസ്‌ത്രത്തിലും സംസ്‌കൃതത്തിലും ഹിന്ദിയിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ സംഗീതാഭിരുചി നാടെങ്ങും പ്രശസ്തമാണ്‌. 40 വർഷത്തോളമായി ആയിരത്തോളം വേദികളിൽ ഇദ്...

പഴമയുടെ ഓർമ്മച്ചെപ്പിലൂടെ

കേരളപ്പഴമയുടെ ഓർമ്മച്ചെപ്പാണ്‌ തൃശൂർ അയ്യന്തോളിലെ രാമവർമ്മ അപ്പൻ തമ്പുരാൻ മ്യൂസിയം. മൂല്യങ്ങളോടും, ആദർശങ്ങളോടുമുളള പ്രതിബദ്ധത, സൂക്ഷ്‌മനിരീക്ഷണപാടവം, സേവനതാല്‌പര്യം, കലാചാതുര്യം, കർമ്മചാതുര്യം എല്ലാം പ്രകടമായി കാണാവുന്ന ഒരു മഹാനുഭാവനായിരുന്നു ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ. ആതുരർക്കുവേണ്ടിയാണ്‌ അദ്ദേഹം ജീവിച്ചത്‌. ധർമ്മചികിത്സക്കായുളള ആയുർവേദ സമാജം, തൃശൂരിലെ സീതാറാം വീവിങ്ങ്‌ ആന്റ്‌ സ്പിന്നിങ്ങ്‌മിൽ, വിവേകോദയം സ്‌കൂൾ, മംഗളോദയം കമ്പനി, പുതൊടുകര ശ്രീരാമകൃഷ്‌ണാശ്രമം ഇവയ്‌ക്കു പുറകിലെല്ലാം തിരുമേനി...

ജീവിതമേ നാടകം

അതൊരു ഹോളിദിവസമായിരുന്നു. പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു സന്നിഹിതനായിരിക്കുന്ന വേദിയിലാണ്‌ നാടകം അരങ്ങേറണ്ടത്‌. അഭിനയത്തിനിടയിൽ നൃത്തമാടിയപ്പോൾ തലകറങ്ങി സ്‌റ്റേജിൽ വീണു. വീണ്ടും എഴുന്നേറ്റ്‌ കർട്ടൻ വിടുന്നതുവരെ അഭിനയിച്ചു. തീർന്നപ്പോൾ ബോധമറ്റു. അഭിനയ മുഹൂർത്തത്തിനിടയിലെ വേദന പങ്കവെക്കുകയായിരുന്നു അറുപത്തൊന്നാം വയസ്സിലും നാടകവേദിയെ സാർത്ഥകമാക്കിയ ബിയാട്രിസ്‌ എന്ന അഭിനേത്രി. ജീവിതം മുഴുവനും അരങ്ങുകളിൽനിന്നും അരങ്ങുകളിലേക്ക്‌ പായുന്ന ഈ കലാകാരിക്ക്‌ ഫോർട്ട്‌കൊച്ചിയിലുളള തന്റെ വസതിയിലെത്താൻ ചുരുക്കം...

ലണ്ടൻ ടവർ – ചില കാഴ്‌ചകൾ

ലണ്ടൻ നഗരചരിത്രത്തിൽ ഏറെ പ്രാധാന്യമുളള ഒന്നാണ്‌ തെയിംസ്‌ നദിതീരത്തുളള ലണ്ടൻ ടവർ. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വോർഡിന്റെ അടുത്ത ബന്ധുവായിരുന്നു നോർമാൻഡിയിലെ വില്യം. 1066-ൽ വില്യം സ്വന്തം പട്ടാളത്തോടൊപ്പം ഇംഗ്ലീഷ്‌ ചാനൽ കുറുകെ കടന്ന്‌ ഇംഗ്ലണ്ടിനെ കീഴടക്കാനുളള ശ്രമമാരംഭിക്കുകയും അന്നത്തെ രാജാവിനെ തോല്പിക്കുകയും ചെയ്‌തു. 1078-ൽ ഭരണമാരംഭിക്കുകയും, സ്വന്തം അധികാരചിഹ്‌നമായി ഒരു രക്ഷാകേന്ദ്രം പടുത്തുയർത്തുകയും ചെയ്‌തു. സ്വന്തം സുരക്ഷിതത്വത്തിനായി നിരവധി കോട്ടകൾ, തടവുപുളളികൾക്കും ശത്രുക്കൾക്കുമായുളള ജയി...

തീർച്ചയായും വായിക്കുക