ലക്ഷ്മീദേവി
പൂച്ചക്കുഞ്ഞ്
കൊച്ചുപൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റികാച്ചിവച്ച ചൂടുപാലില് ഓടിച്ചെന്ന് നക്കികൊച്ചുനാവു പൊള്ളിയപ്പോള്പാവം പൂച്ച കേണുമ്യാവൂ....മ്യാവൂ..... Generated from archived content: nurse2_sep27_12.html Author: lakshmidevi
പഞ്ചാരക്കുഞ്ചു
കുഞ്ചിയമ്മക്കഞ്ചു മക്കളാണേഅഞ്ചാമനോമനക്കുഞ്ചുവാണേപഞ്ചാര വിറ്റു നടന്നു കുഞ്ചുഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു Generated from archived content: nurse1_sep27_12.html Author: lakshmidevi
ഗാന്ധിജി
പടത്തിലുണ്ടൊരു മുത്തശ്ശന്പല്ലില്ലാത്തൊരു മുത്തശ്ശന്പാലപ്പൂവിന്റെ നിറമുണ്ട് പാലിനൊത്തൊരു ചിരിയുണ്ട്പില്ലേക്കെന്നും ചങ്ങാതി പിറന്ന മണ്ണിന് സേനാനിഅരാണെന്നോ മുത്തശ്ശന് നമ്മുടെ രാഷ്ടപിതാവല്ലോ Generated from archived content: nurse2_aug24_12.html Author: lakshmidevi
ആനവരുന്നേ
ആനവരുന്നുണ്ടാനതുമ്പിക്കയുള്ളാനവട്ടച്ചെവിയുള്ളാനനീളങ്കൊമ്പുള്ളാനവലിയ വയറുള്ളാനകുട്ടിശങ്കരനാന Generated from archived content: nurse1_aug24_12.html Author: lakshmidevi
പൂങ്കോഴി
പൂങ്കോഴീ പൂങ്കോഴീകൂവുന്നതെന്തിനു പൂങ്കോഴീരാവുകള് പോകും നേരത്ത് പക്ഷികള്‍ പാടും നേരത്ത്തിത്തിത്തൈ നൃത്തം ചെയ്യുന്നോ? Generated from archived content: nurse1_aug8_12.html Author: lakshmidevi
വിശേഷകാലം
ചിങ്ങം വന്നാല്‍ തിരുവോണം കന്നിക്കാലം നവരാത്രികാര്ത്തിക വൃശ്ചിക മാസത്തില്‍ മകരം വന്നാല്‍ മാമ്പൂവ്കൊന്നപ്പൂക്കള് വിരിയുമ്പോള്‍ വന്നിടുമല്ലോ മേടവിഷുഇടവം മിഥുനം കര്ക്കിടകംമഴയാണെന്നും മഴ തന്നെ Generated from archived content: nurse2_aug8_12.html Author: lakshmidevi
ചക്ക
ഇക്കരെ നില്ക്കുംചക്കിപ്പെണ്ണിന് ചക്കര തിന്നാന്കൊതിയുണ്ടേഅക്കരെ നില്ക്കുംചാക്കോച്ചേട്ടന്ചക്കവിഴുങ്ങാന് കൊതിയുണ്ടേ Generated from archived content: nurse1_july13_12.html Author: lakshmidevi
അമ്പിളി മുത്തശ്ശി
ആകാശത്തിലെ മുത്തശ്ശീഅമ്പിളീ മുത്തശ്ശിപല്ലില്ലാത്തൊരു മുത്തശ്ശിപാവം മുത്തശ്ശിമുത്തശ്ശിയമ്മ ചിരിച്ചാലോമാനത്തെല്ലാം പൂവിരിയുംമുത്തശ്ശിയമ്മ കരഞ്ഞാലോമാനത്തെല്ലാം കാറണിയും. Generated from archived content: nurse2_july13_12.html Author: lakshmidevi
ലാടന്റെ മരുന്ന്
തലക്കുത്തിനെന്തടാ ലാടാ മരുന്ന്മായാക്കുചുക്കെടി മരമൂത്തവേരെടിമാന്തിപ്പറിക്കെടി പാലില്‍ പുഴുങ്ങെടിവെയിലത്തൊണക്കടി പൊടിയായ് പൊടിയെടികുഴമ്പായരക്കടി നെറ്റിക്കു പുരട്ടെടീ. Generated from archived content: nurse2_june22_12.html Author: lakshmidevi
കാട്ടിലെ കല്യാണം
കാട്ടിലെ പന്തലില്‍ കല്യാണംകാടന് കുറുക്കന്റെ കല്യാണംകോടന് കുരവയുമാത്താര്ത്ത്പട്ടുക്കുടയും നിവര്ത്തിവച്ച്കാടന് കുറുക്കന് വന്നപ്പോള്‍ കാടിന്റെ മക്കള്‍ നിരന്നു നിന്നുകാടന് ചെറുക്കന്റെ കല്യാണം കാട്ടിലെ പന്തലില്‍ കല്യാണം Generated from archived content: nurse1_june22_12.html Author: lakshmidevi