ലക്ഷ്‌മീദേവി
ഉണ്ണിക്കുട്ടന്‍
കട്ടത്തൈരും പരിപ്പും വെണ്ണയും തിട്ടമായ് കൂട്ടിയുണ്ണാഞ്ഞാല്‍ചൂര്‍ണ്ണ കുന്തളം നീളം വെക്കില്ലകണ്ണനുണ്ണി മാമുണ്ണണേ Generated from archived content: nurse2_jan10_13.html Author: lakshmidevi
തവള
ഒരു പച്ചത്തവളചാടിച്ചാടിവന്നുരണ്ടു പച്ചത്തവളചാടിച്ചാടിവന്നുമൂന്നു പച്ചത്തവളചാടിച്ചാടിവന്നുനാലു പച്ചത്തവളചാടിച്ചാടിവന്നുഅഞ്ചു പച്ചത്തവളചാടിച്ചാടിവന്നു Generated from archived content: nurse1_jan10_13.html Author: lakshmidevi
ഉറുമ്പിന്‍ കൂട്ടം
ഉറുമ്പേ ഉറുമ്പേഉറുമ്പച്ചീം മക്കളുംഎങ്ങോട്ടു പോണുഉപ്പിനു പോണുഎന്നു വരുംനാളെ ഉച്ചക്ക്ഓടിച്ചാടി വരും . Generated from archived content: nurse2_jan1_13.html Author: lakshmidevi
തൊണ്ടിപ്പഴം തിന്നുന്ന കാക്ക
പണ്ടൊരു കാക്കതൊണ്ടന്നൂര്‍ക്കു പോയിതൊണ്ടിപ്പഴംകൊത്തിക്കൊണ്ടന്നുകിണറ്റുപാലത്തില്‍ വച്ചുഉരുണ്ടു ചാടി മുങ്ങിത്തപ്പിചേപ്പോടം കിട്ടി വളകിട്ടികരിക്കട്ട കിട്ടിമേല്പ്പോട്ടു നോക്കിഭഗവാനെ കണ്ടുകീഴ്പ്പോട്ടു നോക്കിതൊണ്ടിപ്പഴം കിട്ടി. Generated from archived content: nurse1_jan1_13.html Author: lakshmidevi
പാവക്കുട്ടി
പാവക്കുട്ടീ പാവക്കുട്ടീപാലുതരാം നീ കരയാതെപായവിരിച്ചു കിടത്താം നിന്നെപാടിപ്പാടിയുറക്കീടാംകാടന്‍ വന്നു വയറു നിറയ്ക്കുംകാടി കുടിച്ചൊരു കഥ പറയാംകണ്ണുമടച്ചു തിളപ്പിച്ചൊരുപാല്‍ കിണ്ണം മറിച്ച കഥ പറയാംപാവക്കുട്ടീ പാവക്കുട്ടീപാലുതരാം നീ കരയല്ലെ Generated from archived content: nurse2_nov26_12.html Author: lakshmidevi
ഓണപ്പൂക്കള്‍
കുന്നുകള്‍ തോറും, വീടുകള്‍ തോറുംഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ?കാക്കപ്പൂവും, തുമ്പപ്പൂവുംപുഞ്ചിരിതൂകിപ്പാടുന്നു.ഓണക്കാലത്തെല്ലാമിണ്ണികള്‍പൂക്കളിറുക്കാന്‍ വരുമല്ലോ? Generated from archived content: nurse1_nov26_12.html Author: lakshmidevi
മാവ്
അങ്ങേക്കൊമ്പിലെ മാവിലയുംഇങ്ങേക്കൊമ്പിലെ മാവിലയുംതമ്മില്‍ വഴക്കിട്ട നേരത്ത്വിമ്മിക്കരഞ്ഞു മാവമ്മഅങ്ങേക്കൊമ്പിലെ മാവിലയും ഇങ്ങേക്കൊമ്പിലെ മാവിലയുംതമ്മില്‍ തമാശ പറഞ്ഞപ്പോള്‍പൊട്ടിച്ചിരിച്ചു മാവമ്മ. Generated from archived content: nurse2_nov16_12.html Author: lakshmidevi
വീട്
കിളികള്‍ക്കെല്ലാം കൂടുണ്ട്നമ്മള്‍ക്കെല്ലാം വീടുണ്ട്വീട്ടില്‍ പാര്‍ക്കാന്‍ സുഖമുണ്ട്വീടുനമുക്കൊരു സ്വര്‍ഗ്ഗം താന്‍വീടിന്‍ നായകനാരെന്നോ?വീടിന്‍ നായകനെന്നച്ഛന്‍വീടിന്‍ നായികയാരെന്നോ?വീടിന്‍ നായികയെന്നമ്മചേച്ചീം ചേട്ടനുമുണ്ടിവിടെമുതുമുത്തശ്ശിയുമുണ്ടിവിടെമുത്തശ്ശിക്കഥ കേള്‍ക്കുമ്പോള്‍ഞങ്ങള്‍ക്കെന്തൊരു സന്തോഷംഅടിപിടിയൊന്നും കൂടാതെചേട്ടനുമൊത്തു കളിക്കും ഞാന്‍കളിചിരിയെന്നും കൂട്ടത്തില്‍ചേച്ചിയൊടൊത്തു പഠിക്കും ഞാന്‍ അച്ഛനുമമ്മേം മുത്തശ്ശീംഞങ്ങളെ നന്നായ് സ്നേഹിക്കുംഒരുമയൊടങ്ങനെയീ വീട്ടില്‍നന്നായ് ഞങ്ങള്‍...
എന്തുഭംഗി
താമരപ്പൊയ്കയില്‍ കൈകൂപ്പിനില്‍ക്കുന്നതാമരമൊട്ടുകള്‍ക്കെന്തു ഭംഗിതാമരപ്പൊയ്കയില്‍ പുഞ്ചിരി തൂകുന്നതാമരപ്പൂവുകള്‍ക്കെന്തു ഭംഗിതാമരപ്പൂവില്‍ പറന്നുകളിക്കുന്നകാറണിവണ്ടുകള്‍ക്കെന്തു ഭംഗിതാമരപ്പൂക്കളില്‍ ചൂടുമായ് നീന്തുന്നതാമരക്കോഴികള്‍ക്കെന്തു ഭംഗി Generated from archived content: nurse2_oct20_12.html Author: lakshmidevi
ഓണക്കാലം
ഓണക്കാലം വന്നു കഴിഞ്ഞാല്‍മുത്തശ്ശിക്ക് തിരക്കാണ്മുറ്റമടിക്കും, ചാണം തേക്കുംഒരുക്കു കൂട്ടും മുത്തശ്ശി.അത്തം പത്തുപിറന്നാല്‍ പിന്നെ പൂക്കളമേളമൊരുങ്ങുന്നുഎന്നാണെന്നാണെന്നാണെന്നുടെപേരക്കുട്ടികളെത്തിടുകഓര്‍ത്തീടുന്നു മുത്തശ്ശി തന്‍കുട്ടിക്കാലവുമൊന്നൊന്നായ് Generated from archived content: nurse1_oct20_12.html Author: lakshmidevi