ലാദിർഷ
തെക്കൻ കേരളത്തിലെ മാപ്പിളചിന്തുകൾ
1. വെള്ളക്കാരുടെ കോളനിവത്‌കരണത്തിൽ പുകയില പ്രചരിപ്പിക്കുവാൻ അവർ നാടിന്റെ മുക്കിലും മൂലയിലും ഏജന്റുമാരെ നിയോഗിച്ചിരുന്നു. എന്നാലവരുടെ ഉന്നം മനസ്സിലാക്കിയ സാധാരണക്കാർ അതിനെ പലവിധത്തിലും പ്രതിരോധിച്ചിരുന്നു. അതുവെളിപ്പെടുത്തുന്ന ഒരു പാട്ട് ചൊല്ലിക്കേട്ടെഴുതിയത് ഃ ഇംഗ്ലീഷെന്ന വൻകഴുവേറി നഞ്ചിതാ കൊണ്ടുവന്നേ പൊയ്‌ലയിൽ നല്ലിലക്കനമുള്ള പൊയ്‌ലയെടുത്ത കീന്തി ഉക്കാവതിൽവച്ച് തീയും കൊളുത്തീ കുഴലുവായിൽ വച്ചുള്ളിൽ വലിച്ചാൽ കരളുവാടീട്ടസ്ഥി ബലം പോവും നാരീം വെറുത്തു നരകം വരുത്ത് ഹക്കൻ നിന്നാണ പൊയ്‌ലവച്ച ...