കെ.വി.എൻ.കല്ലട
സ്‌ഫോടനം
കിരാതരൂപങ്ങൾ മുറിച്ചിട്ട തീരാത്ത നോവുകൾ പുനർജ്ജനിച്ചപ്പെരുവഴിയിലൂടെ കബന്ധനിര കൂട്ടിവയ്‌ക്കുന്നു. അനുതാപം കടപുഴകിയെറിയുമ്പോൾ അനുചിതം പടികടന്നെത്തുന്നു. അറിയായുഗ്ര ശബ്‌ദ വീചികളിൽനിന്നും രുധിരഗന്ധം പെരുവഴിയിൽ പകരുന്നു. ഇതൊരു പന്തിൻ പ്രതീകങ്ങളാക്കീടുകിൽ കാണ്മതാം പരശ്ശതം ബലിയാടുകൾ അഗ്നി താണ്‌ഡവമാടും തുടർക്കഥകളിൽ ഇരുകാലി ജന്മങ്ങൾ കരിന്തിരികളായ്. Generated from archived content: poem18_july.html Author: kvn_kallada
തെരഞ്ഞെടുപ്പ്
ഒരൊപ്പ് ഒരടയാളം ഇതിനായിമാത്രമെത്തും ആരവങ്ങളിൽ മുങ്ങീടും ആവർത്തനകാപട്യങ്ങൾ സംഘാതമാം ചതിക്കൂട്ടിൽ നിന്നും ആജ്ഞയാൽ ഭാരം ചുമലിലേറ്റിമെല്ലെ വറുതിയിലേക്കെന്നെയും വലിച്ചെറിയുന്നു. Generated from archived content: poem16_apr.html Author: kvn_kallada
യാങ്കികൾ
“കാണാച്ചരടുകൾ ദൂരത്തിൻ നിഴൽപ്പാടിൽ ദൂരത്തിനടിമയോ കല്‌പിതകഥയിലെ നീളും കറുത്തിരുണ്ട കാണാച്ചരടുകൾ കടങ്കഥ സ്വേദകണങ്ങളകറ്റിയ കേദാരമൃത്തിനു സഹശയനം കാർശ്യത്തിലാണ്ടനിർഝരങ്ങളുടെ സംഗീതസപര്യയാമൊരു കടങ്കഥ പർവ്വം പ്രമോദപർവ്വങ്ങൾക്കുമേൽ വീഥിയൊരുക്കും താളമേളങ്ങൾ അനന്തരം വിഷാദപർവ്വങ്ങൾക്കുമേൽ തളം കെട്ടിനിർത്തും വിജനതയും കരിമുത്തുകൾ കരകാണാതുലയും കരിമുത്തുകൾ കവർപ്പും ചവർപ്പുമിനി വിധിയെന്നുമൊഴിയുകിൽ യാങ്കിതൻ ദംഷ്‌ടയ്‌ക്കുളളിലായ്.” Generated from archived content: poem12_nov.htm...
കവികൾ ഒരുമിച്ചപ്പോൾ
കവികളുടെ കൂട്ടായ്‌മ തെളിനീർ കുടിച്ചുകൊണ്ട് മിത്രകുലഭാവത്തിലൊരുക്കിയ അതുല്യമാം മൗനമോ? കവിതാസംരാഗം ഞാൻ ആഗമന സന്ധ്യയാക്കിയും ചേക്കേറിയ നഗരസന്ധ്യയിൽ നിന്ദാപരിവാഹത്തിലകപ്പെട്ടുവോ. Generated from archived content: poem10_mar9.html Author: kvn_kallada