kvmohankumar
പ്രണയത്തിന്റെ മൂന്നാം കണ്ണ്
മൈഥുനം പ്രകൃതിയും പുരുഷനുമായുള്ള ലയമാണ്. ദിവ്യമാണത്. പ്രണയത്തിന്റെ പാരമ്യതയിലേ അതാകാവൂ. പ്രണയത്തിന്റെ കൊടുമുടികളിലേ അതു സംഭവിക്കാവൂ. പ്രണയം ഉദാത്തമായ പ്രണയം. ഉപാധികളില്ലാത്ത പ്രണയം. രാഹുലന്റെ യാത്രയില് പല സ്ത്രീകളേയും അവന്‍ അഭിമുഖീകരിക്കുന്നുണ്ട്. കരുവാത്തിപ്പെണ്ണ്, കപില, പിന്നെ ജാബാലയും. പ്രണയത്തെ തൃഷ്ണയായി കണ്ട് അതിനെ അടര്‍ത്തിയെറിഞ്ഞ് അലയാന്‍ തുടങ്ങുന്ന രാഹുലന് പ്രണയത്തിന്റെ കളങ്കരഹിതമായ നിര്‍മ്മലമായ ഉദാത്തയിലേക്കു മടങ്ങിയെത്തവെ നിര്‍വാണ സങ്കല്പ്പങ്ങള്‍ പുതിയൊരു വിഹായസിലേക്കു മാറുകയാണ്. അതില്...