കെ.വി.എം
കേരളത്തിലെ പ്രാചീന ഗുഹാചിത്രങ്ങൾ
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പഠനം നടത്തുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായി വരുന്നു. ഒന്ന്, പ്രാചീനകാലത്തെ ഇടതൂർന്ന വനം. രണ്ട്, കടലോരം. പ്രാചീനശിലായുഗകാലത്ത് കേരളഭൂഭാഗത്ത് മനുഷ്യവാസം സാദ്ധ്യമല്ലാത്തവിധം ഇടതൂർന്നതായിരുന്നു വനം. കൽമഴുകൊണ്ട് മരം വെട്ടിമാറ്റുക എന്നത് അസാദ്ധ്യമായ ഒരു പ്രവൃത്തിയായിരുന്നു. അതിനാൽ അതിപ്രാചീനശിലായുഗകാലം ഈ ഭൂപ്രദേശത്തില്ല എന്നായിരുന്നു കരുതിയിരുന്നത്. ഈ ചിന്തയ്‌ക്കു മാറ്റംവരുന്നത് പുരാവസ്‌തുഗവേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ്. ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട പലതും ...